3/15/2016

344 മരുന്നുകൾക്കു രാജ്യത്തു നിരോധനം

marunadanmalayali.com

'തലവേദനയ്ക്കു വിക്‌സ് ആക്ഷൻ' ഇനി വേണ്ട; മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ തലച്ചോറ...

'തലവേദനയ്ക്കു വിക്‌സ് ആക്ഷൻ' ഇനി വേണ്ട; മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ തലച്ചോറിനു മാരകക്ഷതം ഉണ്ടാക്കുന്നവയെന്നു കണ്ടെത്തി; 344 മരുന്നുകൾക്കു രാജ്യത്തു നിരോധനം

March 15, 2016 | 02:56 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: തലവേദന വന്നാൽ നേരെ പോയി വിക്‌സ് ആക്ഷൻ 500 കഴിക്കാനാണു പരസ്യങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. എന്നാൽ, തലച്ചോറിനെ ഉൾപ്പെടെ മാരകമായി ബാധിക്കുന്ന 344 മരുന്നുകൾക്കു കേന്ദ്രം നിരോധനം ഏർപ്പെടുത്തി.
FDC( Fixed dose combination) മരുന്നുകളിൽ രണ്ടോ അതിൽ കൂടുതലോ സജീവമായ മരുന്നു നിർമ്മാണസംബന്ധിയായ ചേരുവകൾ ഉണ്ടാവും. എന്നാൽ ഈ മരുന്നുകൾ ഒന്നും തന്നെ ചികിത്സാപ്രാധാന്യം ഉള്ളതോ, ഉപയോഗം ഉള്ളതോ അല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന 'കൊടീൻ' തലച്ചോറിന് മാരകമായ ക്ഷതം ഉണ്ടാക്കാനും, ജീവൻ തന്നെ അപകടത്തിലാക്കാനും കഴിവുള്ളതാണെന്നും കണ്ടെത്തി.
നിരോധനത്തെത്തുടർന്നു വിക്‌സ് ആക്ഷൻ 500 ഗുളികയുടെ നിർമ്മാണം നിർത്തുന്നതായി പ്രോക്ടർ ആൻഡ് ഗാംബിൾ കമ്പനി അറിയിച്ചു. രാജ്യത്താകമാനം നിലവിലുള്ള സ്റ്റോക്ക് പിൻവലിക്കാനും കമ്പനി തീരുമാനിച്ചു.
വിക്‌സ് ആക്ഷൻ 500 അടക്കം 344 സംയുക്ത മരുന്നുകൾ കഴിഞ്ഞദിവസമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു തീരുമാനം. ഇവ കൂടാതെ അഞ്ഞൂറു മരുന്നുകൾ കൂടി വരും ദിവസങ്ങളിൽ നിരോധിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
പാരസെറ്റമോൾ സെറ്റിറിസീൻ, കഫീൻ എന്നിവ ചേർന്ന മരുന്നുകളും അസിലോഫെനാക്, പാരസെറ്റമോൾ, റാബിപ്രൈസോൾ എന്നിവ ചേർന്ന മരുന്നുകളുമാണ് നിരോധിച്ചത്. ഈ മരുന്നുകൾ ഡോക്ടർമാർ കുറിപ്പടി നൽകിയാൽപോലും നൽകരുതെന്നാണു നിർദ്ദേശം. 344 മരുന്നുകളാണെങ്കിലും ഇവ പല പേരുകളിലാണ് വിപണിയിൽ ഇറങ്ങുന്നത്. അടിസ്ഥാന കൂട്ടുകളുടെ പേരുകൾ മാത്രമാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ ആയിരക്കണക്കിനു മരുന്നുകൾ നിരോധിച്ച കൂട്ടത്തിലുള്ളതായാണ് സൂചന. സമാന സംയുക്തക്കൂട്ടിൽ വിവിധ കമ്പനികൾ മരുന്നുകൾ പുറത്തിറക്കുന്നത് പല പേരുകളിലായതാണ് കാരണം.
പാരസെറ്റമോൾ, ഫെനിൽഫ്രീൻ, കഫീൻഎന്നിവ അടങ്ങിയതാണ് വിക്‌സ് ആക്ഷൻ 500 ന്റെ സംയുക്തക്കൂട്ട്. നിരോധനത്തെത്തുടർന്നു ലോകോത്തര മരുന്നു നിർമ്മാതാക്കളായ ഫിസർ തങ്ങളുടെ കഫ് സിറപ്പായ കോറെക്‌സും അബ്ബോട്ട് കഫ് സിറപ്പായ ഫെൻസ്‌ഡൈലും ഇന്ത്യയിൽ വിൽപന നടത്തുന്നതു നിർത്തിയിരുന്നു. മുപ്പതു വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിലുണ്ടയിരുന്നതാണ് ഇരു മരുന്നുകളും.
ആന്റിബയോട്ടിക്കുകൾ അടക്കം അഞ്ഞൂറോളം സംയുക്തക്കൂട്ടുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. മരുന്നുകൾ നിരോധിച്ചതു മൂലം ഇന്ത്യയിലെ മരുന്നുവിപണി വൻ നഷ്ടത്തിലേക്കു നീങ്ങുമെന്നാണ് ഫാർമസ്യൂട്ടിക്കൽ വ്യവസായികൾ വിലയിരുത്തുന്നത്.manoramaonline.com

നിരോധിച്ച ഔഷധച്ചേരുവകൾ: വിവരങ്ങൾ പരസ്യപ്പെടുത്തണം

by നോട്ടം-ഡോ. ബി. ഇക്ബാൽ
കേന്ദ്രസർക്കാർ മുന്നൂറ്റൻപതോളം ഔഷധച്ചേരുവകൾ നിരോധിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവു തികച്ചും സ്വാഗതാർഹമാണ്. കൃത്രിമമായി ഔഷധവില വർധിപ്പിക്കുന്നതിനു മരുന്നു കമ്പനികൾ സ്വീകരിക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഔഷധച്ചേരുവകളുടെ വിൽപന. ഔഷധവില നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത് ഏകമാത്ര മരുന്നുകൾ മാത്രമാണ്. ഒന്നിലേറെ മരുന്നുകളുടെ സംയുക്തങ്ങൾ ഔഷധവില നിയന്ത്രണത്തിന്റെ പരിധിക്കു പുറത്താണ്. ഔഷധച്ചേരുവകൾ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകൾ പ്രത്യേകമായി വാങ്ങിയാലുള്ള വിലയുടെ പതിന്മടങ്ങ് വിലയ്ക്കാണ് ഔഷധച്ചേരുവകൾ വിൽക്കുന്നത്.
വില മാത്രമല്ല പ്രശ്‌നം. പല ഔഷധച്ചേരുവകളും ആരോഗ്യത്തിനു ഹാനികരവുമാണ്. ഔഷധങ്ങൾ ഒരുമിച്ചു ചേർക്കുമ്പോഴുണ്ടാവുന്ന പ്രതിപ്രവർത്തനം ചിലപ്പോൾ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കാനിടയുണ്ട്. മാത്രമല്ല, ചേരുവയിലുള്ള മരുന്നുകളുടെ ഡോസ് പ്രത്യേകമായി നിശ്ചയിക്കാനും നിയന്ത്രിക്കാനും കഴിയാതെ വരും. പാർശ്വഫലമുണ്ടായാൽ ചേരുവയിലെ ഏതു മരുന്നിൽ നിന്നാണിതു സംഭവിച്ചതെന്നു കണ്ടെത്താനും കഴിയില്ല.
വ്യത്യസ്ത രാസവസ്തുക്കൾ മനുഷ്യശരീരത്തിൽ ലയിക്കുവാൻ വ്യത്യസ്തസമയം വേണ്ടിവരും. ആഹാരത്തിനു ശേഷവും അതിനു മുൻപും കഴിക്കേണ്ട മരുന്നുകൾ പല ഔഷധച്ചേരുവകളിലും ഒരുമിച്ചു ചേർത്തിരിക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപു കഴിക്കേണ്ട മരുന്നും രാവിലെ കഴിക്കേണ്ട മരുന്നും ഒരുമിച്ചുള്ള ചേരുവകളുമുണ്ട്. ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന പല ഔഷധച്ചേരുവകളുടെയും ഉള്ളടക്കം എന്തെന്നു കൃത്യമായി അറിയാതെയാണു പല ഡോക്ടർമാരും ഇത്തരം ഔഷധങ്ങൾ രോഗികൾക്കു നിർദേശിക്കുന്നതെന്നതും ഗൗരവമായി കാണേണ്ടതാണ്.
click here to read the List of fixed combination drugs banned by the ministry of health and family welfare
ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്ന് പട്ടികയിൽ ഒരു ഡസനിൽ താഴെ ഔഷധച്ചേരുവകൾ മാത്രമാണുള്ളത്. എന്നാൽ, ചികിത്സാപരമായി നീതീകരണമില്ലാത്ത മുന്നൂറോളം അശാസ്‌ത്രീയ ഔഷധച്ചേരുവകളാണു പതിനായിരക്കണക്കിനു ബ്രാൻഡ് നാമങ്ങളിലായി വിറ്റുവരുന്നത്. ഇതു മൊത്തം ഔഷധ മാർക്കറ്റിന്റെ നാൽപതു ശതമാനത്തോളം വരും. പ്രിസ്‌ക്രിപ്‌ഷൻ പോലുമില്ലാതെ ലഭ്യമായ വേദനസംഹാരികളാണു വ്യാപകമായി വിറ്റുവരുന്ന ഔഷധച്ചേരുവകൾ കൂടുതലും.
നിമുസുലൈഡും ഡൈക്ലോഫെനാക്കും ചേർന്ന് 1399 ബ്രാൻഡുകളും നിമുസുലൈഡും ഡ്രോടാവെറിനും ചേർന്ന 176 ഔഷധങ്ങളും ഗാബാപെന്റിനും മെക്കോബാൽമിനും ചേർന്ന് 170 വേദന സംഹാരികളും മാർക്കറ്റിലുണ്ട്. ബി1, ബി6, ബി12 ചേരുവകൾ അശാസ്ത്രീയമെന്നു പറഞ്ഞു നിരോധിച്ചപ്പോൾ അതോടൊപ്പം വിറ്റാമിൻ സിയും ഫോളിക്ക് ആസിഡും മറ്റും ചേർത്തു പുതിയ ഔഷധച്ചേരുവകൾ ചില കമ്പനികൾ വിൽക്കാൻ തുടങ്ങി.
ഔഷധങ്ങൾക്കുള്ള മാർക്കറ്റിങ് ലൈസൻസ് നൽകേണ്ടതു കേന്ദ്ര ഡ്രഗ് കൺട്രോളറാണ്. സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് അതിനുള്ള അധികാരമില്ല. എന്നാൽ കേന്ദ്ര ഡ്രഗ് കൺട്രോളർ ലൈസൻസ് നൽകിയ മരുന്നുകളുടെ ചേരുവകൾ നിർമിക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർമാർ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനുമതി നൽകിത്തുടങ്ങി. ഔഷധച്ചേരുവകൾ ഇന്ത്യൻ ഔഷധമാർക്കറ്റിൽ വർധിച്ചുവന്നത് അതുകൊണ്ടാണ്. നിരോധിച്ച ഔഷധച്ചേരുവകളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊതു വെബ്സൈറ്റുകളിലൂടെ ഡോക്ടർമാരിൽ എത്തിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
ക്ഷയരോഗം, എയ്‌ഡ്‌സ് തുടങ്ങിയ രോഗങ്ങൾക്കുള്ള ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള ഔഷധച്ചേരുവകൾ ഒഴികെയുള്ള മരുന്നുകളുടെ കാര്യത്തിൽ ഏകമാത്ര മരുന്നുകൾ മാത്രം നിർദേശിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കേണ്ടതാണ്. ജനറിക് നാമത്തിൽ ഔഷധങ്ങൾ നിർദേശിക്കുന്നതിന്റെ ഒരു മെച്ചം ഔഷധച്ചേരുവകൾ ഒഴിവാക്കാൻ കഴിയുന്നു എന്നതാണ്. ഔഷധങ്ങളുടെ ഗുണനിലവാരത്തിൽ ആകാംക്ഷയുള്ള ഡോക്ടർമാർക്ക് ജനറിക് നാമത്തിനോടൊപ്പം തങ്ങൾക്കു വിശ്വാസമുള്ള കമ്പനിമരുന്നിന്റെ ബ്രാൻഡ് നാമം ചേർക്കാവുന്നതാണ്.
ബ്രാൻഡ് തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകൾ നിർദേശിക്കാനും മറ്റു താൽപര്യങ്ങൾക്കു വിധേയരാവാതിരിക്കാനും ശ്രദ്ധിക്കണമെന്നു മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1