3/17/2016

ശ്രീകൃഷ്ണനും നാരദനും

ഒരിക്കൽ നാരദ മഹർഷി കൃഷ്ണനോട് ചോദിച്ചു .
പ്രഭോ! അങ്ങേയ്ക്ക് ധാരാളം ഭാര്യമാരുണ്ടല്ലോ? അതിൽ ആർക്കാണ് അങ്ങയോടു കൂടുതൽ ഇഷ്ടമെന്നറിഞ്ഞാൽ കൊള്ളാം". നാരദന്റെ സംശയം മാറ്റാൻ ശ്രീകൃഷ്ണൻ ഒരു ഉപായം കണ്ടുപിടിച്ചു. "അല്ലയോ മഹർഷേ! എന്റെ ഭാര്യമാരോട് എനിക്ക് കടുത്ത തലവേദനയാണെന്നു അങ്ങ് ഒന്ന് ചെന്ന് പറയാമോ?" ശ്രീകൃഷ്ണൻ നാരദരോട് പറഞ്ഞു. "ഈ തലവേദന മാറണമെങ്കിൽ ഭാര്യയുടെ കണ്ണീരിൽ ചവിട്ടി ചാലിച്ച മണ്ണ് എന്റെ നെറ്റിയിൽപുരട്ടണമെന്നും പറയൂ". ശ്രീകൃഷ്ണൻ കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണന്റെ കൗശലം നാരദന് ഇഷ്ടപ്പെട്ടു. മഹർഷി വേഗം രുഗ്മിണിയുടെ അന്തപുരത്തിലെത്തി കാര്യങ്ങളെല്ലാം' ധരിപ്പിച്ചു. "അയ്യോ അങ്ങ് എന്ത് പാപമാണ് പറയുന്നത്? ഞാൻ ചവിട്ടിയ മണ്ണ് ഭഗവാന്റെ നെറ്റിയിൽ പുരട്ടാനൊ?" രുഗ്മിണി കണ്ണീരോടെ ചോദിച്ചു. നാരദൻ പിന്നെ അവിടെ നിന്നില്ല. നേരെ സത്യഭാമയുടെ അടുത്തെത്തി. സത്യഭാമയും അതെ മറൂപടിതന്നെയാണ് നൽകിയത്. പിന്നീട് നാരദൻ ശ്രീകൃഷ്ണന്റെ ഭാര്യമാരെ ഓരോരുത്തരേയും
കണ്ടു കാര്യം പറഞ്ഞു. പക്ഷെ പാപഭാരം ഭയന്ന് അവരെല്ലാം പിന്മാറി. നാരദൻ പിന്നീട് വൃന്ദാവനത്തിലെ രാധയുടെ അടുത്തെത്തി. ശ്രീകൃഷ്ണവേഷം ധരിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ആലപിച്ച് നൃത്തം ചവുട്ടുകയായിരുന്നു രാധ. നാരദനെ ഭക്തിപൂർവം നമസ്കരിച്ച രാധയോടു നാരദൻ ഭഗവാന്റെ തലവേദനയെപ്പറ്റിയും കണ്ണീരിൽ ചവിട്ടിച്ചാലിച്ച മണ്ണിന്റെ ആവശ്യതയും പറഞ്ഞറിയിച്ചു. രാധയുടെ കണ്ണുകൾ അപ്പോൾ തന്നെ നിറഞ്ഞൊഴുകി. നാരദൻ നോക്കി നിൽക്കെ, സ്വന്തം കണ്ണീരുവീണ മണ്ണ് രാധ ചവിട്ടിക്കുഴച്ചു ചാലിച്ചെടുത്ത്, ആമണ്ണ് മഹർഷിക്ക് കൊടുത്തിട്ട് വേഗം കണ്ണന് നൽകണേ എന്നപേക്ഷിച്ചു. ചവിട്ടിക്കുഴച്ച മണ്ണ് ഭഗവാനു നല്കുന്നതിന്റെ പാപഭാരം കൂടി ദേവി അനുഭവിക്കേണ്ടിവരും എന്ന് നാരദൻ ഓർമ്മിപ്പിച്ചു. കണ്ണനുവേണ്ടി ഏത് വേദനയും എത്ര വലിയ പാപവും സഹിക്കാൻ തയ്യാറാണെന്ന് രാധയും മറുപടി നൽകി. വൈകാതെ നാരദൻ ദ്വാരകയിലെത്തി ശ്രീകൃഷണനോട് വ്രുത്താന്തമെല്ലാം അറിയിച്ചു.
"നാരദ മഹർഷെ!
അങ്ങയുടെ സംശയം ഇപ്പോൾ മാറിയല്ലോ". ശ്രീകൃഷ്ണൻ മന്ദഹാസം തൂകി. നാരദൻ ചിരിച്ചുകൊണ്ട് തലയാട്ടി. പിന്നീടു ദ്വാരകയിൽ നിന്നും നാരദൻ യാത്രയായി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1