localnews.manoramaonline.com
അംഗീകാര നിറവിൽ വടക്കുന്നാഥക്ഷേത്രം
by സ്വന്തം ലേഖകൻ
തൃശൂർ
∙ പൈതൃകവും പാരമ്പര്യവും പഴമയുടെ തനിമ നഷ്ടപ്പെടാതെ നിലനിർത്തിയതിനു
യുനസ്കോ നൽകുന്ന പൈതൃക സംരക്ഷണ പുരസ്കാരം യുനെസ്കോ അധികൃതർ ഇന്നു
വടക്കുന്നാഥ ക്ഷേത്രത്തിനു സമ്മാനിക്കും. പുരസ്കാരത്തിന് അർഹമാകുന്ന
പതിനാലാമത്തെ പുരാവസ്തു കേന്ദ്രമാണ് വടക്കുന്നാഥക്ഷേത്രം. അംഗീകാരം
ലഭിക്കുന്ന ആദ്യ ഹൈന്ദവ ക്ഷേത്രവും. ഇന്ന് വൈകിട്ട് നാലിന്
വടക്കുന്നാഥക്ഷേത്രം ശ്രീമൂല സ്ഥാനത്താണ് പുരസ്കാരദാനച്ചടങ്ങ്.
കേരള വാസ്തു ശിൽപ മാതൃകയ്ക്കു ലോകത്തിൽ തന്നെ ശ്രദ്ധ നേടിയതാണ് വടക്കുന്നാഥ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങളും മരത്തിൽ കൊത്തിയെടുത്ത ശിൽപങ്ങളും നാലു ഗോപുരങ്ങളും തൃശൂർ പൂരവുമെല്ലാം വടക്കുന്നാഥക്ഷേത്രത്തെ വേറിട്ടതാക്കുന്നു. ഇവയെല്ലാം പഴയ നഷ്ടപ്പെടുത്താതെ നിലനിർത്തുന്നതിനാണു ഈ വർഷത്തെ യുനസ്കോ പുരസ്കാരം ലഭിച്ചത്.2005 ലാണ് ക്ഷേത്രം തനിമ നഷ്ടപ്പെടുത്താതെ നവീകരിക്കുന്നതിനു പുരാവസ്തു വകുപ്പ്അനുമതി നൽകിയത്. ചൈന്നെയിൽ നിന്നുള്ള വിജികെടി ട്രസ്റ്റ് ഇതിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ആചാരപ്രകാരം ക്ഷേത്രം തന്ത്രിയാണ് നവീകരണത്തിനു തുടക്കമിട്ടത്. സിമന്റ്, ടൈൽ, പെയിന്റ് എന്നിവയൊന്നും അറ്റകുറ്റപ്പണികൾക്ക് ഉപയോഗിച്ചിട്ടില്ല. ചുണ്ണാമ്പ്, കടുക്ക, മരത്തടി തുടങ്ങി പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തിയായിരുന്നു പണികൾ.
കാലങ്ങളായി മഴയും വെയിലുമേറ്റും അശാസ്ത്രീയമായ അറ്റകുറ്റപ്പണികളാലും ക്ഷേത്രത്തിന്റെ മരംകൊണ്ടുള്ള ഭാഗങ്ങൾക്കും ചുമർചിത്രങ്ങൾക്കും മറ്റും കേടുപാടു വന്നിരുന്നു. 300 വിദഗ്ധ തൊഴിലാളികൾ ചേർന്ന് പരമ്പരാഗത വാസ്തുശാസ്ത്ര വിധിപ്രകാരം പണിയെടുത്താണ് നവീകരണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിന്റെ പാരമ്പര്യവും ചരിത്രപ്രധാന്യവും നിലനിർത്തിക്കൊണ്ടു നടത്തിയ നവീകരണം ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് അവാർഡ് സമിതി വിലയിരുത്തി. ഏഷ്യ പസഫിക് മേഖലയിലെ പൈതൃക സംരക്ഷണത്തിനാണ് യുനെസ്കോയ്ക്കു കീഴിൽ 2000 മുതൽ പുരസ്കാരം നൽകി വരുന്നത്. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. 46 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചത്. പൈതൃക ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും അവ ഭാവി തലമുറയക്ക് ലഭ്യമാക്കുകയാണ് പുരസ്കാരത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ഇന്ത്യയിൽ മൂന്നു തവണ മാത്രമാണ് ഇതിനു മുൻപ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയിൽ ആദ്യമായി അവാർഡ് എത്തുന്നത് ഇത്തവണയാണ്. ജമ്മു കശ്മീരിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചരിത്ര സ്മാരകങ്ങൾക്കാണ് മുൻപ് അവാർഡ് ലഭിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് നാലിന് ക്ഷേത്രം ശ്രീമുല സ്ഥാനത്തു നടക്കുന്ന ചടങ്ങിൽ യുനസ്കോ പ്രതിനിധികൾ പുരസ്കാരം കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർക്കു കൈമാറും. ആർകിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, നവീകരണത്തിനു സാമ്പത്തിക സഹായങ്ങൾ നിർവഹിച്ച വേണുശ്രീനിവാസൻ ക്ഷേത്ര ക്ഷേമ സമിതി, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ചീഫ് എൻജീനിയർ, വിദഗ്ധ തൊഴിലാളികൾ, കരാറുകാരൻ തുടങ്ങി പദ്ധതിയിൽ പങ്കുചേർന്ന 18 പേർക്കും യുനസ്കോയുടെ സർട്ടിഫിക്കറ്റുകൾ നൽകും. ക്ഷേത്രം നവീകരണ ജോലികൾക്കു നേതൃത്വം നൽകിയ ഡിഡി ആർകിടെക്്ട്സിലെ ആർകിടെക്റ്റ് എം.എം. വിനോദ്കുമാർ ആണ് പദ്ധതി യുനെസ്കോയുടെ അവാർഡിനായി സമർപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ