യുഎഇ യില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
Tuesday 29th of December 2015 08:01:34 PM
അബുദാബി: യുഎഇ യില്‍
പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
വരും. ഇതോടെ രാജ്യത്ത് നടപ്പാക്കിയിരുന്ന 6 മാസത്തെ തൊഴില്‍ നിരോധനം
ഒഴിവാക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്
തൊഴില്‍ പരിഷ്‌കരണം നിലവില്‍ വരുന്നത്.
ജനുവരി ഒന്ന് മുതല്‍ പുതിയ തൊഴില്‍ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെയാണ് രാജ്യത്ത് നിലനിന്നിരുന്ന 6 മാസത്തെ തൊഴില്‍ നിരോധനം ഒഴിവാകുക. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സമ്മതപ്രകാരം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് 6 മാസത്തെ വിസ നിരോധനം ഒഴിവാക്കികൊണ്ട് യു എ ഇ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിട്ടുള്ളത്.
എന്നാല്‍ സ്ഥാപനത്തില്‍ 6 മാസം പൂര്‍ത്തിയാകാത്ത 4,5 ഗ്രേഡിലുള്ള തൊഴിലാളികള്‍ക്ക് ഈ ഇളവ് ബാധകമല്ല. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സമ്മത പ്രകാരമാണ് ജോലി അവസ്സാനിപ്പിക്കുന്നതെങ്കില്‍ വൈകാതെ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ നിയമം മൂലം സാധിക്കും. നിലവില്‍ സ്ഥാപനത്തില്‍ 2 വര്‍ഷം പൂര്‍ത്തിയകാത്തവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തെ കാലാവധി ആവശ്യമാണ്.
തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിരോധനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഗവണ്‍മെന്റിന് കീഴിലുള്ള നിശ്ചിത ഏജന്‍സി ആയിരിക്കും. തൊഴില്‍ പ്രാഗത്ഭ്യം ഉള്ളവരെ രാജ്യത്ത് നിലനിര്‍ത്തുകയും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളെ അകര്‍ഷിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ നിയമം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ