12/04/2015

മോഡി മാജിക് ജൈവ ഇന്ധന തീവണ്ടി ഓടിത്തുടങ്ങി

ജൈവ ഇന്ധന തീവണ്ടി ഓടിത്തുടങ്ങി

ഹുബ്ബാളി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍മാനേജര്‍ പ്രദീപ്കുമാര്‍ സക്‌സേന തീവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു
ബെംഗളൂരു: ജൈവഇന്ധനം ഉപയോഗിച്ചുള്ള തീവണ്ടികള്‍ ആദ്യമായി കര്‍ണാടകത്തില്‍ ഓടിത്തുടങ്ങി. ഹുബ്ബാളി-ബെംഗളൂരു സിറ്റി ജനശതാബ്ദി എക്‌സ്​പ്രസാണ് ജൈവഇന്ധനം ഉപയോഗിച്ചുള്ള എഞ്ചിന്റെ സഹായത്താല്‍ ആദ്യമായി സര്‍വീസ് നടത്തിയത്. ഹുബ്ബാളി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍മാനേജര്‍ പ്രദീപ്കുമാര്‍ സക്‌സേന തീവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.

ചീഫ് മെക്കാനിക്കല്‍ എന്‍ജിനിയര്‍ പി.എ ലംഹരേ, ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ പി. ഗണേശ്വര റാവു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന ഇത്തരം എന്‍ജിനുകള്‍ റെയില്‍വേയുടെ വികസന കുതിപ്പിന് സഹായകരമാകുമെന്ന് പ്രദീപ് കുമാര്‍ സക്‌സേന പറഞ്ഞു.

തീവണ്ടികളില്‍ ജൈവഇന്ധനം ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ള റെയില്‍വേയുടെ പദ്ധതിയുടെ ഭാഗമായാണ് ഹുബ്ബാളി-ബെംഗളൂരു ശതാബ്ദി എക്‌സ്​പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ധനം ഉപയോഗിക്കുന്നത്. ഹുബ്ബാളിയില്‍ ജൈവഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1