ന്യൂഡൽഹി:
പാരീസ് കാലാവസ്ഥാ ഉച്ചകോടി അംഗീകരിച്ച ആഗോള ഉടമ്പടിയിൽ വിജയികളോ പരാജിതരോ
ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനവുമായി
ബന്ധപ്പെട്ട് ഉടമ്പടി എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നാണ്
പ്രതീക്ഷയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. ലോകനേതാക്കളുടെ കൂട്ടായ
പരിശ്രമത്തിന്റെ ഫലമാണ് ഉടമ്പടിയെന്ന് പറഞ്ഞ മോദി എല്ലാവരേയും
അഭിനന്ദനമറിയിച്ചു.
കാലാവസ്ഥാ വ്യതിയാനം തീർച്ചയായും വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഓരോ രാജ്യങ്ങൾക്കും അവയുടെ തീർത്തും വിഭിന്നമായ സാഹചര്യങ്ങൾക്ക് അനുസൃതമായി എങ്ങനെ അതിനെ നേരിടാൻ കഴിയും എന്ന കാര്യമാണ് ഉച്ചകോടി അന്വേഷിച്ചതെന്ന് മോദി അഭിപ്രായപ്പെട്ടു. അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ് മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

കാലാവസ്ഥാമാറ്റം: പുതിയ പ്രതീക്ഷയായി പാരിസ് ഉടമ്പടി
പാരിസ്: പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനം
നിയന്ത്രിക്കുന്നതിനുള്ള കരാറിന് ധാരണയായി. അന്തിമകരാറിന് ലോകരാജ്യങ്ങള്‍
ശനിയാഴ്ച അംഗീകാരം നല്‍കി.
ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഉച്ചകോടിയുടെ ( COP21 ) അധ്യക്ഷനും ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായ ലോറന്റ് ഫാബിയസാണ് കരാര്‍ അവതരിപ്പിച്ചത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു.
ഇതോടെ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം ഇനി പാരിസ് ഉടമ്പടി ആധാരമാകും.
പ്രധാന നിര്‍ദേശങ്ങള്‍
* ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക.
പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ
നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കുക.
* ഭൗമതാപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക.
* കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
* കാലാവസ്ഥാമാറ്റം നേരിടാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 ഓടെ ഒരോ വര്‍ഷവും 10,000 കോടി ഡോളര്‍ സഹായം നല്‍കുക. 2025ല്‍ ഈ തുക വര്‍ധിപ്പിക്കും.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നത് സംബന്ധിച്ചും പിന്നാക്കരാജ്യങ്ങള്‍ക്ക് നല്‍കുന്ന കാലാവസ്ഥാ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഈസാഹചര്യത്തെ തുടര്‍ന്നാണ് സമവായം ഉണ്ടാക്കാന്‍ ശനിയാഴ്ച ഉന്നതതലസമിതി യോഗം ചേര്‍ന്നത്.
ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഉച്ചകോടിയുടെ ( COP21 ) അധ്യക്ഷനും ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായ ലോറന്റ് ഫാബിയസാണ് കരാര്‍ അവതരിപ്പിച്ചത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു.
ഇതോടെ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം ഇനി പാരിസ് ഉടമ്പടി ആധാരമാകും.
പ്രധാന നിര്‍ദേശങ്ങള്‍
* ഭൗമതാപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക.
* കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
* കാലാവസ്ഥാമാറ്റം നേരിടാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 ഓടെ ഒരോ വര്‍ഷവും 10,000 കോടി ഡോളര്‍ സഹായം നല്‍കുക. 2025ല്‍ ഈ തുക വര്‍ധിപ്പിക്കും.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നത് സംബന്ധിച്ചും പിന്നാക്കരാജ്യങ്ങള്‍ക്ക് നല്‍കുന്ന കാലാവസ്ഥാ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഈസാഹചര്യത്തെ തുടര്‍ന്നാണ് സമവായം ഉണ്ടാക്കാന്‍ ശനിയാഴ്ച ഉന്നതതലസമിതി യോഗം ചേര്‍ന്നത്.
പാരിസിനെ മന്‍സൂറിന്റെ മാലിന്യം പഠിപ്പിച്ചത്
ഇന്നലെ
വരെ ബെംഗളൂരുകാര്‍ക്ക് കന്നാസും കടലാസുമായിരുന്നു മന്‍സൂര്‍ അഹമ്മദ്.
ഇന്ന് കഥ മാറി. ലോക നേതാക്കള്‍ പങ്കെടുത്ത പാരിസ് ഉച്ചകോടിയില്‍ പ്രസംഗിച്ച
ഘരമാലിന്യ സംസ്‌കരണ വിദഗദ്ധനാണ് ജയനഗറിലെ ഈ ചണ്ടിപെറുക്കലുകാരന്‍.
മാലിന്യങ്ങള്‍ക്കും പഴയ പാട്ടയ്ക്കും കടലാസിനുമിടയില്‍ കഴിഞ്ഞ സ്വന്തം
ജീവിതം കൊണ്ട് ലോകനേതാക്കളെ പുതിയ പാഠം പഠിപ്പിച്ചയാളാണ്.
പ്രധാനമന്ത്രിമാരുടെയും കാലാവസ്ഥാ ശാസ്ത്രജ്ഞജരുടെയും വാക്കുകളോളം തന്നെ
പ്രാധാന്യം നല്‍കിയാണ് ഉച്ചകോടിയിലെ ക്ഷണിതാക്കള്‍ ബൃഹദ് ബാംഗ്ലൂര്‍
മഹാനഗര്‍ പാലികെയിലെ ഈ സാധാരണ ജോലിക്കാരന്‍ ഘരമാലിന്യം
സംസകരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്ക് ചെവി കൊടുത്തത്.
പരിസ്ഥിതി സംരക്ഷണത്തില്‍ മാലിന്യങ്ങള്‍ എടുത്തുമാറ്റുന്നവരുടെ പങ്കിനേക്കുറിച്ചാണ് മന്‍സൂര്‍ ഉച്ചകോടിയില്‍ സംസാരിച്ചത്. മാലിന്യത്തെ വേര്‍തിരിക്കലും പുനുരുപയോഗവും മാത്രമാണ് ഇതിനുള്ള പോംവഴി. മാലിന്യം കത്തിച്ചു കളയുന്നത് ശാസ്ത്രീയമായ രീതിയല്ല. സ്വന്തം ജീവിതത്തിന്റെ അധ്യായങ്ങള്‍ നിവര്‍ത്തി ഹിന്ദിയും കന്നഡയും തമിഴും മാത്രമറിയാവുന്ന മുപ്പത്തിമൂന്നുകാരനായ മന്‍സൂര്‍ ലോകത്തോട് പറഞ്ഞു. ഭാഷ എനിക്കൊരു പ്രശ്‌നമല്ല. ഞാന്‍ എന്റെ അനുഭവങ്ങളും പ്രവൃത്തിയും കൊണ്ടാണ് സംസാരിച്ചത്. അതെല്ലാവര്‍ക്കും മനസ്സിലാകും-മന്‍സൂര്‍ പറയുന്നു.
അച്ഛന്‍ മരിച്ചപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയാണ് മന്‍സൂര്‍ മഹാനഗരത്തിലെ മാലിന്യങ്ങളുടെ ലോകത്തേയ്ക്ക് ഇറങ്ങിയത്. ആറ് സഹോദരിമാരും രണ്ട് സഹോദരന്മാരും അടങ്ങുന്ന കുടുംബം ജീവിച്ചത് ജയനഗറിലെ 168-ാം വാര്‍ഡിലെ മാലിന്യം നീക്കുന്നത് വഴി മന്‍സൂറിന് കിട്ടുന്ന തുച്ഛമായ തുക കൊണ്ടായിരുന്നു. ഒരു ദിവസം അഞ്ഞൂറ് കിലോ ഘരമാലിന്യം മന്‍സൂര്‍ വണ്ടിയിലാക്കി ട്രഞ്ചിങ്ഗ്രൗണ്ടിലെത്തിക്കും. നഗരം വര്‍ണപ്പകിട്ടണിഞ്ഞ് വളര്‍ന്നുപോകുംതോറും മന്‍സൂറിന്റെ ജോലി ഭാരവും കൂടി വന്നു. അനുദിനം വര്‍ധിച്ചുവരുന്ന മാലിന്യം കൊണ്ടിടാന്‍ മന്‍സൂറിന് ഇടം തികയാതെ വന്നു. അങ്ങനെയാണ് മാലിന്യം സംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കന്‍ മന്‍സൂര്‍ ഇറങ്ങിത്തിരിച്ചത്. വീടുകളിലെയും ഓഫീസുകളിലെയും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള വഴികളാണ് മന്‍സൂര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തത്. വാര്‍ഡിലെ ഓരോ ആളെയും നേരില്‍ക്കണ്ടാണ് മന്‍സൂര്‍ ബോധവയ്കരണം നടത്തിയത്. ആദ്യമൊന്നും ഇത് ചെവിക്കൊള്ളാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ക്രമേണ കഥ മാറി. വാര്‍ഡിലെ എഴുപത്തിയഞ്ച് ശതമാനം പേരും മന്‍സൂര്‍ കാണിച്ചുകൊടുത്ത വഴിയേ വന്നു. ഇന്ന് പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘമുണ്ട് മന്‍സൂറിന്. അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ മുവ്വായിരം രൂപയുടെ ഫണ്ടും ഉണ്ട് ഈ സംഘത്തിന്.
ഇവര്‍ ചേര്‍ന്ന് ഒരു ദിവസം മാത്രം 10-12 ടണ്‍ ഘരമാലിന്യമാണ്
സംസ്‌കരിക്കുന്നത്. ജയനഗറിന്റെ ഇത്തിരിവട്ടത്തില്‍ മാലിന്യം കൊണ്ട് ഒരു
വലിയ വിപ്ലവം തന്നെ ഉടലെടുത്തു. അതിന്റെ സുഗന്ധം മറ്റ്
പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു. ഇന്ന് ചപ്പുചവറു പെറുക്കുന്നവര്‍ക്കായി
ഒരു ദേശീയ സംഘടനയുണ്ട്. അലൈന്‍സ് ഓഫ് ഇന്ത്യന്‍ വെയ്‌സ്റ്റ് പിക്കേഴ്‌സ്
(AIW). മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളും
കമ്പനികളുമെല്ലാം ഇതിന്റെ ഭാഗമാണ്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്ന കബീര്‍ അറോറയാണ് പാരിസില്‍ മന്‍സൂറിന്റെ പ്രസംഗം തര്‍ജമ
ചെയ്തത്. അലയന്‍സ് ഓഫ് വെയ്‌സ്റ്റ് പിക്കേഴ്‌സ് എന്ന സംഘടനയുടെ അനുബന്ധ
സംഘടനയായ ഹസിരു ദലയാണ് പത്ത് ദിവസം നീണ്ടുനിന്ന മന്‍സൂറിന്റെ പാരിസ് യാത്ര
സ്‌പോണ്‍സര്‍ ചെയ്തത്. പാസ്‌പോര്‍ട്ടും വിസയുമെല്ലാം ശരിയാക്കിയതും അവരു
തന്നെ. ഇന്ത്യന്‍ യൂത്ത് ക്ലൈമറ്റ് നെറ്റ്‌വെര്‍ക്കിന്റെയും അലെയ്ന്‍സ് ഓഫ്
ഇന്ത്യന്‍ വെയ്‌സറ്റ് പിക്കേഴ്‌സിന്റെയും പ്രതിനിധിയായാണ് മന്‍സൂര്‍
ഉച്ചകോടിയില്‍ പങ്കെടുത്തത്. ഉച്ചകോടിക്കുശേഷം ഘരമാലിന്യ
സംസ്‌കരണത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള ഒരുക്കത്തിലാണ്
മന്‍സൂര്‍.
manoramaonline.com
പരിസ്ഥിതി സംരക്ഷണത്തില്‍ മാലിന്യങ്ങള്‍ എടുത്തുമാറ്റുന്നവരുടെ പങ്കിനേക്കുറിച്ചാണ് മന്‍സൂര്‍ ഉച്ചകോടിയില്‍ സംസാരിച്ചത്. മാലിന്യത്തെ വേര്‍തിരിക്കലും പുനുരുപയോഗവും മാത്രമാണ് ഇതിനുള്ള പോംവഴി. മാലിന്യം കത്തിച്ചു കളയുന്നത് ശാസ്ത്രീയമായ രീതിയല്ല. സ്വന്തം ജീവിതത്തിന്റെ അധ്യായങ്ങള്‍ നിവര്‍ത്തി ഹിന്ദിയും കന്നഡയും തമിഴും മാത്രമറിയാവുന്ന മുപ്പത്തിമൂന്നുകാരനായ മന്‍സൂര്‍ ലോകത്തോട് പറഞ്ഞു. ഭാഷ എനിക്കൊരു പ്രശ്‌നമല്ല. ഞാന്‍ എന്റെ അനുഭവങ്ങളും പ്രവൃത്തിയും കൊണ്ടാണ് സംസാരിച്ചത്. അതെല്ലാവര്‍ക്കും മനസ്സിലാകും-മന്‍സൂര്‍ പറയുന്നു.
അച്ഛന്‍ മരിച്ചപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയാണ് മന്‍സൂര്‍ മഹാനഗരത്തിലെ മാലിന്യങ്ങളുടെ ലോകത്തേയ്ക്ക് ഇറങ്ങിയത്. ആറ് സഹോദരിമാരും രണ്ട് സഹോദരന്മാരും അടങ്ങുന്ന കുടുംബം ജീവിച്ചത് ജയനഗറിലെ 168-ാം വാര്‍ഡിലെ മാലിന്യം നീക്കുന്നത് വഴി മന്‍സൂറിന് കിട്ടുന്ന തുച്ഛമായ തുക കൊണ്ടായിരുന്നു. ഒരു ദിവസം അഞ്ഞൂറ് കിലോ ഘരമാലിന്യം മന്‍സൂര്‍ വണ്ടിയിലാക്കി ട്രഞ്ചിങ്ഗ്രൗണ്ടിലെത്തിക്കും. നഗരം വര്‍ണപ്പകിട്ടണിഞ്ഞ് വളര്‍ന്നുപോകുംതോറും മന്‍സൂറിന്റെ ജോലി ഭാരവും കൂടി വന്നു. അനുദിനം വര്‍ധിച്ചുവരുന്ന മാലിന്യം കൊണ്ടിടാന്‍ മന്‍സൂറിന് ഇടം തികയാതെ വന്നു. അങ്ങനെയാണ് മാലിന്യം സംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കന്‍ മന്‍സൂര്‍ ഇറങ്ങിത്തിരിച്ചത്. വീടുകളിലെയും ഓഫീസുകളിലെയും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള വഴികളാണ് മന്‍സൂര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തത്. വാര്‍ഡിലെ ഓരോ ആളെയും നേരില്‍ക്കണ്ടാണ് മന്‍സൂര്‍ ബോധവയ്കരണം നടത്തിയത്. ആദ്യമൊന്നും ഇത് ചെവിക്കൊള്ളാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ക്രമേണ കഥ മാറി. വാര്‍ഡിലെ എഴുപത്തിയഞ്ച് ശതമാനം പേരും മന്‍സൂര്‍ കാണിച്ചുകൊടുത്ത വഴിയേ വന്നു. ഇന്ന് പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘമുണ്ട് മന്‍സൂറിന്. അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ മുവ്വായിരം രൂപയുടെ ഫണ്ടും ഉണ്ട് ഈ സംഘത്തിന്.
manoramaonline.com
ആഗോളതാപനം: കരാറിന് അന്തിമ രൂപമായി
by വർഗീസ് സി. തോമസ്
പാരിസ്
കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനം നേരിടാനുള്ള കരാറിന് അന്തിമ രൂപമായി.
ഫോസിൽ ഇന്ധനയുഗത്തിനു സമാപ്‌തി കുറിച്ച് കൂടുതൽ ഹരിത ഊർജമാർഗങ്ങളിലേക്ക്
ലോകത്തെ നയിക്കുന്ന കരാറിന്റെ കരടു രേഖ ശനിയാഴ്‌ച വൈകുന്നേരമാണ്
പ്രസിദ്ധീകരിച്ചത്. വോട്ടിനിട്ട് അംഗീകാരം നേടേണ്ട ഔപചാരികത മാത്രമാണ് ഇനി
അവേശേഷിക്കുന്നത്. വിയോജിപ്പുകൾക്കിടയിലും ഐക്യത്തിന്റെ ഹരിതനാളം കെടാതെ
കാത്ത് വിവിധ രാജ്യങ്ങൾ ഭൂമിയുടെ രക്ഷയ്‌ക്കായി എല്ലാ അഭിപ്രായ
വ്യത്യാസങ്ങളും മറക്കുകയായിരുന്നു. പത്തുനാൾ നീണ്ട ചർച്ചകൾക്ക് സമാപനം
കുറിച്ച് ആതിഥേയരായ ഫ്രാൻസിന്റെ പ്രസിഡന്റ് ഫ്രാങ്കോ ഹോളന്താണ് കരാറിന്റെ
അന്തിമ രൂപം ലോകത്തെ അറിയിച്ചത്. ഭൂമിയിലെ താപനില രണ്ട് ഡിഗ്രിയിൽ കൂടാതെ
പിടിച്ചുനിർത്താൻ ലക്ഷ്യമിടുന്ന കരാർ ഒന്നര ഡിഗ്രിയിൽ കൂടുതൽ ഉയരാതെ
കാക്കുക എന്ന കൂടുതൽ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലേക്ക് കൂടുതൽ ഉയർന്നു
ചിന്തിക്കാൻ കരാറിലൂടെ ലോകത്തെ ഇരുനൂറോളം രാജ്യങ്ങളെ ആഹ്വാനം ചെയ്യുന്നു.
2020 മുതൽ പൂർണ പ്രാബല്യം വരുന്ന കരാർ ഓരോ അഞ്ചു വർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യും. രാജ്യങ്ങൾ ചൂടേറ്റം പിടിച്ചുനിർമത്താൻ കൽക്കരിയും പെട്രോളും ഉൾപ്പെടെ വിവിധ കാർബൺ ഇന്ധനങ്ങളിൽ നിന്നുള്ള ബഹിർഗമനം കുറയ്‌ക്കുന്നുണ്ടോ എന്നു പരിശോധിക്കാനും കരാറിൽ വ്യവസ്‌ഥയുണ്ട്. ഇത്തരത്തിലുള്ള ആദ്യ പരിശോധന 2023 ൽ നടക്കും. കാലാവസ്‌ഥാ മാറ്റംമൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിനു സമ്പന്ന രാജ്യങ്ങൾക്ക് ബാധ്യതയുണ്ടാകണമെന്ന കർശന വ്യവസ്‌ഥ യുഎസിന്റെ എതിർപ്പിനെതുടർന്ന് ദുർബല വ്യവസ്ഥയായി.
ഇന്ത്യയെപ്പോലെയുള്ള വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഉന്നയിച്ച പല ആശയങ്ങളും അംഗീകരിച്ചെങ്കിലും ഇത്തരം പ്രസക്‌തമായ കാര്യങ്ങളെ അഗവണിച്ചാണ് അന്തിമ കരാർ പുറത്തുവന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ വിദഗ്ധരുട വിശകലനം വരുമ്പോൾ മാത്രമേ ഈ ആഗോള കരാറിന്റെ കാണാപ്പുറങ്ങൾ മനസിലാക്കാനാവൂ എന്ന് ന്യൂഡൽഹിയി സിഎസ്‌ഇയിലെ ഡോ. ചന്ദ്രഭൂഷൺ പാരീസിൽ പറഞ്ഞു.
ചരിത്രമായി മാറിക്കഴിഞ്ഞ ഈ കരാറിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞതിൽ ലോകത്തെ ഓരോ രാജ്യത്തിനും അഭിമാനിക്കാമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലൊറോന്ത് ഫേബിയസ് പറഞ്ഞു. ബഹിർഗമനം കുറച്ച് സുസ്‌ഥിര വികസനത്തിലൂന്നിയ മുന്നേറ്റമാണ് ഇനി ലോകത്തിനു വേണ്ടതെന്നും ഈ കരാർ അതിലേക്കുള്ള വഴിയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേർത്തു. നെൽസൺ മണ്ഡേലയുടെ വാക്കുകൾ കടമെടുത്താണ് ഹോളന്ത് പ്രസംഗം അവസാനിപിച്ചത്: തനിയെ ഒരു രാജ്യത്തിനും ഒന്നും നേടാനാവില്ല, ഒന്നിച്ചു നീങ്ങിയാൽ നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല. ഈ വാക്കുകളെ ലോക രാജ്യങ്ങൾ കയ്യടിച്ചു സ്വീകരിച്ചതോടെ 21–ാം യുഎൻഎഫ്‌സിസിസി കാലാവസ്‌ഥാ ഉച്ചകോടിക്ക് തിരശീല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ