mangalam.com
ബീജിങ്:
വായുമലിനീകരണം രൂക്ഷമായ ചൈനയിലേക്ക് കാനഡ ശുദ്ധവായു കയറ്റിയയക്കുന്നു.
കുപ്പികളിലൂടെ ശുദ്ധജലം വില്‍ക്കുന്നതിന് സമാനമായാവും ശുദ്ധവായുവിന്റെയും
വില്‍പ്പന. ലോകത്തില്‍ വായുമലിനീകരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന
ചൈനയ്ക്ക് മറ്റ് പ്രതിവിധികളൊന്നുമില്ലെന്നാണ് വിദഗ്ധരുടെയും നിഗമനം.
കനേഡിയന്‍ കമ്പിനിയായ 'വൈറ്റാലിറ്റി എയറാണ്' വ്യത്യസ്തമായ കച്ചവടമൊരുക്കുന്നത്. മലനിരകളില്‍നിന്നും ശേഖരിച്ച ശുദ്ധവായുവാകും കുപ്പികളിലാക്കി കമ്പനി വില്‍ക്കുക. ഒരു കുപ്പി ശുദ്ധവായുവിന് 28 ഡോളര്‍ വരെ വിലയീടാക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.
കാനഡയിലെ ബാന്‍ഫ്, ലേക് ലൂയിസ് മേഖലകളിലെ മലനിരകളില്‍നിന്നാണ് കമ്പനി ശുദ്ധവായു ശേഖരിക്കുക. നിലവില്‍ വായു കുപ്പികള്‍ വില്‍പ്പനയ്‌ക്കെത്തിയ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ടവോബാവോയില്‍ ചൂടപ്പം പോലെയാണ് ഉല്‍പ്പന്നം വിറ്റുപോകുന്നത്. പ്രീമിയം ഓക്‌സിജന്റെ ഒരുകുപ്പിക്ക് 28 ഡോളറും, ബാന്‍ഫിന്റെ കുപ്പിക്ക് 24 ഡോളറുമാണ് വില.
രണ്ടുമാസം മുമ്പാണ് 'വൈറ്റാലിറ്റി എയര്‍' ശുദ്ധവായു കുപ്പികള്‍ വിപണിയിലെത്തിച്ചത്. ആദ്യമിറങ്ങിയ 500 കുപ്പികളും വിറ്റുപോയതായും 700 കുപ്പികള്‍ ഉടന്‍ ചൈനയിലെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു
ചൈനയിലേക്ക് കാനഡ 'ശുദ്ധവായു കുപ്പികളിലാക്കി' കയറ്റി അയക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ