സ്വച്ഛഭാരതം പദ്ധതിക്ക് ലോകബാങ്കിന്റെ 150 കോടി ഡോളർ
Wednesday 16th of December 2015 05:19:59 PM
ന്യൂഡൽഹി :
കേന്ദ്രസർക്കാരിന്റെ സ്വച്ഛഭാരതം പദ്ധതിക്ക് ലോകബാങ്ക് നൂറ്റിയൻപത് കോടി
ഡോളർ വായ്പ അനുവദിച്ചു. എല്ലാ പൗരന്മാർക്കും ശുചിത്വത്തിനുള്ള അവകാശം
ലഭ്യമാക്കാനും 2019 ഓടെ എല്ലാവർക്കും ശുചിമുറികൾ സാദ്ധ്യമാക്കാനും
വേണ്ടിയുള്ള പദ്ധതിക്കാണ് ലോക ബാങ്ക് വായ്പ അനുവദിച്ചത്.
2014
ലെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച സ്വച്ഛ ഭാരതം പദ്ധതിയ്ക്ക് ജനങ്ങളിൽ
നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത് . മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം
ജന്മവാർഷികമായ 2019 ൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ ശുചിത്വ ഭാരതം
സാദ്ധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .
രാജ്യത്ത്
സംഭവിക്കുന്ന പത്ത് മരണങ്ങളിൽ ഒന്ന് ശുചിത്വത്തിന്റെ അഭാവത്താലാണെന്ന
കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. ശുചിത്വ
സംവിധാനങ്ങൾ സാദ്ധ്യമാക്കുന്നതിനൊപ്പം മനോനിലയിലുള്ള മാറ്റവും പദ്ധതിയുടെ
ലക്ഷ്യമാണ് . ഭാരത സർക്കാരിനൊപ്പം സഹകരിക്കുന്നത് അഭിമാനമായി
കരുതുന്നുവെന്ന് ലോക ബാങ്ക് സൗത്ത് ഏഷ്യാ റീജിയൺ വൈസ് പ്രസിഡന്റ് അനറ്റെ
ഡിക്സൺ വ്യക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ