marunadanmalayali.com
വരുമാനമുള്ളവർക്ക് ഇനി മുതൽ എൽപിജി സബ്‌സിഡി
ഇല്ല; കേന്ദ്രത്തിന്റെ തീരുമാനം നടപ്പിലാക്കുന്നത് ജനുവരി ഒന്നു മുതൽ;
സമ്മിശ്ര പ്രതികരണവുമായി ജനങ്ങൾ
10 ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ എൽപിജി സബ്‌സിഡി ഇല്ല; കേന്ദ്...
10 ലക്ഷം രൂപയ്ക്കു മേൽ വാർഷിക
LPG ഗ്യാസ് സബ്സിഡി സാധാരണക്കാര്‍ക്ക് മതി |
December 28, 2015 | 07:26 PM | Permalink
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പത്തു ലക്ഷം രൂപയ്ക്കു മേൽ വാർഷിക
വരുമാനമുള്ളവർക്കുള്ള എൽപിജി സബ്‌സിഡി സർക്കാർ നിർത്തലാക്കുന്നു. ജനുവരി
ഒന്നു മുതലാണ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വരിക.
ജനുവരി ഒന്നു മുതൽ സബ്‌സിഡി സിലിണ്ടർ ബുക്കു ചെയ്യുന്നവർ പത്തു ലക്ഷം രൂപയ്ക്കു മേൽ നികുതി ചുമത്താവുന്ന വരുമാനം ഇല്ലെന്ന് സ്വയം സാക്ഷ്യപത്രം നൽകണം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
16.35 കോടി എൽപിജി ഉപയോക്താക്കളാണു രാജ്യത്തുള്ളത്. ഇതിൽ 14.78 ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എൽപിജി സബ്‌സിഡി നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സബ്‌സിഡി ഉപേക്ഷിക്കുന്ന പദ്ധതി പ്രകാരം ഇതിൽ 57. 5 ലക്ഷം പേർ സബ്‌സിഡി സ്വയം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് പത്ത് ലക്ഷത്തിന് മുകളിൽ നികുതി വരുമാനമുള്ളവർക്ക് സബ്‌സിഡി നിർത്തലാക്കുന്നത്.
നിലവിൽ വർഷത്തിൽ 12 സബ്‌സിഡി സിലണ്ടറുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. കൂടുതൽ സിലിണ്ടറുകൾക്ക് വിപണിവില നൽകണ്ടി വരും. ഇപ്പോൾ ഡൽഹിയിൽ സബ്‌സിഡിയില്ലാത്ത ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലണ്ടറിന് 606 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 417.82 പൈസയുമാണ് ഈടാക്കുന്നത്. എണ്ണ വിലയിലെ ഏറ്റകുറച്ചിൽ മൂലം സബ്‌സിഡിയിതര സിലിണ്ടറുകളുടെയും സബ്‌സിഡി സിലിണ്ടറുകളുടെയും വിലകളുടെ വ്യത്യാസം കുറഞ്ഞു വരുന്നതും പുതിയ നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതേസമയം, പുതിയ തീരുമാനത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. മികച്ച തീരുമാനമാണ് കേന്ദ്രത്തിന്റേതെന്നും ഇതിൽ നിന്നു ലഭിക്കുന്ന തുക വികസനത്തിനോ പാവങ്ങളുടെ ഉന്നമനത്തിനോ ഉപയോഗിക്കാമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ, വരുമാനം കുറച്ചു കാണിച്ച് നികുതിവെട്ടിപ്പുവരെ നടത്തുന്നവർക്ക് ഈ നീക്കത്തിൽ നിന്നു രക്ഷപ്പെടാമെന്നാണു മറുപക്ഷം പറയുന്നത്. അതേസമയം, നാലുപേർക്കു വരുമാനമുള്ള ഇടത്തരം കുടുംബത്തിന്റെ വാർഷികവരുമാനം പത്തുലക്ഷം കവിയുമെന്നതിനാൽ അത്തരം കുടുംബങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നുതന്നെയാണ് വിമർശനം ഉയരുന്നത്. അർഹരായവർക്ക് ആനുകൂല്യം കിട്ടാതെ പോകുന്ന അവസ്ഥ ഒഴിവാക്കാൻ കേന്ദ്രം നടപി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ന്യൂഡല്‍ഹി: പത്ത് ലക്ഷം
രൂപയക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി
നല്‍കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനവര...
Read more at: http://www.mathrubhumi.com/news/india/lpg-subsidy-minimised-for-consumers-who-have-annual-income-below-than-ten-lakhs-malayalam-news-1.762370

10 ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി എല്‍.പി.ജി സബ്‌സിഡി ഇല്ല
ജനവരി മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും
December 28, 2015, 05:31...
Read more at: http://www.mathrubhumi.com/news/india/lpg-subsidy-minimised-for-consumers-who-have-annual-income-below-than-ten-lakhs-malayalam-news-1.762370
Read more at: http://www.mathrubhumi.com/news/india/lpg-subsidy-minimised-for-consumers-who-have-annual-income-below-than-ten-lakhs-malayalam-news-1.762370
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ