12/24/2015

15000 കോടി രൂപയുടെ വന്‍ അമേരിക്കന്‍ ആണവ പദ്ധതിയുമായി ഇന്ത്യ മോഡി മാജിക്

15000 കോടി രൂപയുടെ വന്‍ ആണവ പദ്ധതിയുമായി ഇന്ത്യ

ന്യുഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസുമായി സഹകരിച്ച് രാജ്യത്ത് വന്‍ ആണവ പദ്ധതി നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 15000 കോടി രൂപയുടെ കരാര്‍ ഉടനെ ഒപ്പിടും.
ആറ് ആണവ റിയാക്ടറാണ് കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കുക. ഇവയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലാകും സ്ഥാപിക്കുക.
റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ആണവോര്‍ജ വിപണിയായി ഇന്ത്യ മാറും. ചൈനയാണ് ഒന്നാം സ്ഥാനത്ത്.
60 പുതിയ ആണവ റിയാക്ടറുകള്‍ രാജ്യത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് കമ്പനിയുമായി കരാറൊപ്പിടുന്നത്.
2032 ആകുമ്പോഴേക്കും 63,000 മെഗാവാട്ട് വൈദ്യുതോത്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 5,780 മെഗാവാട്ട് വൈദ്യുതിയാണ് ആണവോര്‍ജ നിലയത്തിലൂടെ ഉത്പാദിപ്പിക്കുന്നത്. വൈദ്യുതോത്പാദനത്തിനായി ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കഴിവതും കുറയ്ക്കുക എന്നതാണ് പുതിയ ആണവ നിലയങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1