കാബൂള്‍: മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന്‍ സന്ദര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിവരുന്നത് വഴി ഇന്ന്പാകിസ്താനിലിറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് മുന്‍കൂട്ടി തീരുമാനിക്കാതെ, രാജ്യത്തെ അറിയിക്കാതെ ഒരു പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.
നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ
കാണുന്നുന്നുവെന്നും  കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ ഇറങ്ങുമെന്നും മോദി ട്വീറ്റ് ചെയ്യുമ്പോഴാണ് മോദിയുടെ പാക് സന്ദര്‍ശനം രാജ്യമറിയുന്നത്. തികച്ചും അസാധാരണമായ ഈ കൂടിക്കാഴ്ചയെ രാജ്യം ഉദ്വേഗത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തില്‍ സുപ്രധാനമായ വഴിത്തിരുവുണ്ടാകുന്ന സന്ദര്‍ശനമായിരിക്കും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
tweet
പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി പാക് സന്ദര്‍ശനം നടത്തുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനത്തെ കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കുമൊപ്പം ശിവസേനയും വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ ചിത്രം വരാനുള്ള പുതിയ തന്ത്രമെന്നാണ് ശിവസേന ഈ നീക്കത്തെ വിശേഷിപ്പിച്ചത്.