mangalam.com
പ്രഷര്‍,
ഷുഗര്‍, കൊളസ്‌ട്രോള്‍ ഈ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ഒരു
സ്‌റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക്
അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍
സ്‌ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ചെറുപ്പക്കാരിലാണ് ഫാറ്റി ലിവര്‍
കൂടൂതലായി കണ്ടുവന്നത്.
രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്.റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്‌താല്‍ഭാവിയില്‍ അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം. ദഹിച്ച എല്ലാ ആഹാരപദാര്‍ഥങ്ങളും ഗ്‌ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലത്തെുന്നു. ശരീരത്തിന് ആവശ്യമായ ഗ്‌ളൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു.
എന്നാല്‍ കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്‌ളൂക്കോസ് കരളിലത്തെിയാല്‍, കൊഴുപ്പ് വിതരണം ചെയ്യാനാകാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളില്‍ നിന്ന് ഉപയോഗത്തിന് കൊഴുപ്പ് എടുക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം.
ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. സ്‌ഥിരമായി മദ്യപിന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (ചഅഎഘഉ) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. കരളിണ്ടായേക്കാവുന്ന ഒപിടി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് ഡിസീസ് തുടങ്ങിയ ചില അപൂര്‍വ്വ കരള്‍ രോഗങ്ങളുടെയും ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്.
സാധാരണയായി ഫാറ്റി ലിവര്‍ ഉള്ളവരില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഒം തന്നെ കാണണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരറവ് എന്നിവ അഭവപ്പെടാറുണ്ട്. ഭാവിയില്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ജീവിതശൈലി ക്രമീകരണത്തിലൂടെയും ലഘുവായ മകളിലൂടെയും ആദ്യഘട്ടത്തില്‍ തന്നെ ഫാറ്റി ലിവറിനെ നിയന്ത്രിന്നതാണ് നല്ലത്.ഫാറ്റി ലിവറുള്ളവര്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷികയെന്നതാണ് ഏറ്റവും പ്രധാനം. വ്യായാമമാണ് മറ്റൊ പ്രധാന ഘടകം.
ദിവസേന മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളില്‍ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്‌ക്കണം.രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഇടയ്‌ക്കിടെ പരിശോധിക്കുകയും, ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ അത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികള്‍ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിര്‍ത്തണം.ഫാറ്റി ലിവറുള്ള രോഗികള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍, ലിവര്‍ ഫംഗ്‌ഷന്‍ ടെസ്‌റ്റുകള്‍, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കില്‍ മറ്റ് രക്‌തപരിശോധനകള്‍, ഫൈബ്രോസ്‌കാന്‍, ലിവര്‍ ബയോപ്‌സി എന്നീ ടെസ്‌റ്റുകളും നടത്തേണ്ടി വരും. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിന്നതാണ്
ഫാറ്റി ലിവര്‍ | mangalam.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ