marunadanmalayali.com
സ്വർണം പണമാക്കി മാറ്റാൻ ഷിർദി ക്ഷേത്രവും; പ്രധാനമന്ത്രിയുടെ പദ്ധതിയിലേക്ക് ക്ഷേത്രം സ...
സ്വർണം പണമാക്കി മാറ്റാൻ ഷിർദി ക്ഷേത്രവും; പ്രധാനമന്ത്രിയുടെ പദ്ധതിയിലേക്ക് ക്ഷേത്രം സമർപ്പിക്കുന്നത് 200 കിലോ സ്വർണം
December 13, 2015 | 05:57 PM | Permalink
സ്വന്തം ലേഖകൻ
മുംബൈ: ക്ഷേത്ര സ്വർണം പണമാക്കി
മാറ്റുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയിലേക്ക് ഷിർദി ക്ഷേത്രവും.
സിദ്ധിവിനായകക്ഷേത്രത്തിന് പിന്നാലെയാണ് ഷിർദ്ദിക്ഷേത്രവും പദ്ധതിയിൽ
അണിചേരുന്നത്.
40 കിലോ സ്വർണ്ണമാണു സിദ്ധിവിനായക ക്ഷേത്രം നല്കിയത്. എന്നാൽ, പദ്ധതിയിലേക്ക് ഷിർദ്ദി സായിബാബാ ക്ഷേത്രം നൽകുന്നത് 200 കിലോ സ്വർണ്ണമാണ്. 380 കിലോ സ്വർണ്ണമാണ് ഇവിടെ സൂക്ഷിക്കപ്പെട്ടിരുന്നത്.
വർഷങ്ങളായി ഭക്തർ വഴിപാടായി നൽകിയിട്ടുള്ള സ്വർണം പ്രധാനമന്ത്രിയുടെ പദ്ധതിയിലേക്ക് നിക്ഷേപിക്കാൻ സായിബാബ ക്ഷേത്രത്തിന്റെ സംരക്ഷകരാണ് തീരുമാനം എടുത്തിയിരിക്കുന്നത്.
സ്വർണം പണമാക്കുന്ന പ്രകിയയിൽ ക്ഷേത്രം ട്രസ്റ്റിന് ബോംബെ ഹൈക്കോടതിയുടെ നിരോധനമുണ്ട് എന്നത് ഈ നീക്കത്തിന് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്. ക്ഷേത്രം നോക്കി നടത്തുന്ന ശ്രീ സായിബാബ സൻസ്ഥാനെ 2012 മാർച്ചിൽ ഹൈക്കോടതി പിരിച്ചുവിടുകയും മൂന്നംഗ പാനലിനെ താൽക്കാലിക ചുമതലക്കാരായി പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.
സ്വർണം ലേലം ചെയ്യാനുള്ള ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം ഹൈക്കോടതി ഏഴ് മാസം മുമ്പ് സ്‌റ്റേ ചെയ്തിരുന്നു. സായിബാബയ്ക്ക് വേണ്ടി ഭക്തർ നൽകിയ ആഭരണങ്ങൾ പണമുണ്ടാക്കാനുള്ള ലക്ഷ്യത്തിന് ഉപയോഗിക്കാനാകില്ലെന്ന് പറഞ്ഞ് ചിലർ കോടതിയെ സമീപിക്കുകയായിരുന്നു.
സിദ്ധിവിനായക ക്ഷേത്രത്തിനൊപ്പം രാജ്യത്തെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളുടെ പട്ടികയിലാണ് ഷിർദ്ദി സായിബാബ ക്ഷേത്രം. 1.25 കോടിരൂപ പലിശ ഇനത്തിൽ ക്ഷേത്രത്തിന് വരുമാനം ഉണ്ടായിരുന്ന സ്വർണ്ണശേഖരത്തിൽ നിന്നും 200 കിലോയാണ് നൽകുന്നത്. ക്ഷേത്രം ട്രസ്റ്റിന്റെ വാർഷിക ടേൺ ഓവർ 350 കോടി വരും. ട്രസ്റ്റ് വർഷംതോറും സൗജന്യ ഭക്ഷണം, താമസസൗകര്യം, വൈദ്യസഹായം എന്നിവയ്ക്കായി 250 കോടി രൂപ നൽകുന്നുണ്ട്. എല്ലാദിവസവും 50,000 പേർ വീതം ക്ഷേത്രം സന്ദർശിക്കുന്നു. വർഷംതോറും 40,000 പേർക്ക് സൗജന്യം ഭക്ഷണം നൽകുന്നു. 35,000 പേർക്ക് വൈദ്യസഹായവും നൽകുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ