ശിവഗിരി: ആദിശങ്കരന്റെ അദ്വൈത സിദ്ധാന്തത്തെ മുറുകെ പിടിച്ച് കേരള സമൂഹത്തെ മുന്നോട്ട് നയിച്ചയാളാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹം ആപത്തില്‍പ്പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ മഹാത്മക്കള്‍ ഉദയം ചെയ്യുമെന്നതാണ് ഹിന്ദു ധര്‍മ്മത്തിന്റെ പ്രത്യേകത.
അങ്ങനെ കേരളത്തില്‍ ഉദയം ചെയ്ത മഹാപുരുഷനാണ് ഗുരുദേവനെന്ന് മോദി പറഞ്ഞു. ശിവഗിരി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി
പ്രസംഗിക്കുകയായിരുന്നു. എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന സമൂഹമായിരുന്നു ഗുരുദേവന്റെ ലക്ഷ്യം. ഗുരുദേവന്റെ തപോഭൂമിയിലെത്തി പ്രാര്‍ഥിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. 5.15 ന് ആശ്രമത്തിലെത്തിയ മോദിയെ സ്വാമിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു.
narendra modi sivagiri
തുടര്‍ന്ന് ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ നവതി സ്മാരകമായി ആശ്രമ മുറ്റത്ത് ഇലഞ്ഞിത്തൈ നട്ടു. ദൈവദശകം രചനയുടെ ശതാബ്ദി ശിലാഫലകം അനാവരണം ചെയ്തു. ഗുരുസമാധിയില്‍ പുഷ്പാര്‍ച്ച നടത്തിയ മോദി ശാരദാ മഠത്തില്‍ സ്വാമിമാര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് പ്രസംഗവേദിയില്‍ എത്തിയത്. പോകുന്നതിന് മുന്‍പ് കാണാന്‍ കാത്തു നിന്നവര്‍ക്ക് നേരെ കൈവീശി യാത്ര പറഞ്ഞ ശേഷമാണ് മോദി കാറില്‍ കയറിയത്.