mangalam.com
പാലി:
രാജസ്‌ഥാനിലെ പാലി ജില്ലയിലുള്ള ഷീത്‌ലാ മാതാ ക്ഷേത്രത്തെ
പ്രശസ്‌തമാക്കുന്നത്, ക്ഷേത്രത്തിലെ തറയിലുള്ള ഒരു ദ്വാരമാണ്. അരയടി
താഴ്‌ചയുള്ള ഈ ദ്വാരം വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് തുറക്കാറ്.
എന്നാല്‍ അത്ഭുതം ഇതൊന്നുമല്ല, എത്ര ലിറ്റര്‍ വെള്ളമൊഴിച്ചാലും ഈ ദ്വാരം
നിറയുകയില്ലെന്നാണ് ഗ്രാമവാസികള്‍ അവകാശപ്പെടുന്നത്.
സംഭവം വാര്‍ത്തയായതോടെ നിരവധി ഗവേഷകരും ചരിത്രകാരന്മാരും സ്‌ഥലത്തെത്തി ദ്വാരം പരിശോധിച്ചു. എന്നാല്‍ ഈ അത്ഭുത പ്രതിഭാസത്തിന് വ്യക്‌തമായ കാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് സി.എന്‍.എന്‍. ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഈ ചെറിയ ദ്വാരത്തില്‍ 50 ലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും ഒഴിച്ചതായാണ് ഗ്രാമവാസികളുടെ അവകാശവാദം.
ഒരു കല്ലുപയോഗിച്ചാണ് ദേവി വിഗ്രഹത്തിന് മുമ്പിലുള്ള ഈ ദ്വാരം അടച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെയും മറ്റും ആവശ്യങ്ങള്‍ക്കായി വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് ഈ കല്ല് ദ്വാരത്തിന് മുകളില്‍നിന്നും നീക്കുക. ഈ പ്രത്യേക അവസരത്തില്‍ ഗ്രാമത്തിലെ സ്‌ത്രീകള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഈ ദ്വാരത്തിലേക്ക് ഒഴിക്കും. എന്നാല്‍ ഈ ദ്വാരം നിറയുകയില്ല. നിലവില്‍ ദ്വാരത്തിന്റെ മുകള്‍ ഭാഗം അടച്ചിരിക്കുകയാണ്
എത്രത്തോളം വെള്ളമൊഴിച്ചാലും നിറയാത്ത ദ്വാരം | mangalam.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ