localnews.manoramaonline.com
എതിരാളികൾക്ക് എതിരെ ആഞ്ഞടിച്ചു നരേന്ദ്രമോദി
തൃശൂർ
∙ എതിരാളികളുടെ പേരുപോലും പറയാതെ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിശദീകരണം.
നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള പ്രചാരണ യോഗമാണിതെന്നു മോദി
തന്നെ വ്യക്തമാക്കിയ യോഗത്തിൽ അദ്ദേഹം കോൺഗ്രസെന്നോ സിപിഎം എന്നോ
പറഞ്ഞതേയില്ല. എന്നാൽ കൃത്യമായി കാര്യം പറയുകയും ചെയ്തു. സിപിഎമ്മിൽനിന്നും
കോൺഗ്രസിൽ നിന്നുമുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ
ഓർമിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ഇതുവരെ തോൽവിയുടെ കണക്കും കൂടിയ
നേരിയ വോട്ടിന്റെ കണക്കും കൂട്ടിയിരുന്ന ബിജെപി വിജയത്തിന്റെ കണക്കു
നോക്കിത്തുടങ്ങിയെന്നദ്ദേഹം വ്യക്തമാക്കി.
വികസനത്തിന്റെ കാര്യം പറയുമ്പോൾ
കഴിഞ്ഞ ദിവസം കേരളത്തിനു നൽകിയ സമ്മാനങ്ങളുടെ കണക്കു പരാമർശിച്ചതേയില്ല.
അതേ സമയം യുവാക്കൾക്കു നൽകിയ കാര്യങ്ങൾ പലതവണ പരാമർശിച്ചു. ഇരു മുന്നണികളും
അഞ്ചു വർഷം വീതം നാടു കൊള്ളയടിക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോഴും
മുന്നണികളുടെ പേരു പറഞ്ഞില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ
നേട്ടം പാർട്ടിയെ ജനം അംഗീകരിച്ചതിന്റെ തെളിവാണന്നും അദ്ദേഹം
പറഞ്ഞു.ന്യൂനപക്ഷത്തെക്കുറിച്ചു പരാമർശിക്കാതെ പോയ അദ്ദേഹം പട്ടികജാതി,
പിന്നാക്ക വിഭാഗത്തെക്കുറിച്ചും പാവപ്പെട്ടവരെക്കുറിച്ചും പറഞ്ഞു. ആർ.
ശങ്കർ പ്രതിമ അനാവരണം, വെള്ളാപ്പള്ളിയുടെ യാത്ര തുടങ്ങി ഒരു കാര്യവും
പരാമർശിച്ചില്ല.
എന്നാൽ രാഷ്ട്രീയ തൊട്ടുകൂടായ്മ ഉണ്ടെന്നു പറഞ്ഞതിലൂടെ അദ്ദേഹം രാഷ്ട്രീയ
എതിരാളികൾക്കുള്ള മറുപടി നൽകി.
സമ്മേളനത്തിനെത്തിയവരെ അഭിവാദ്യം ചെയ്യുന്ന
നരേന്ദ്രമോദി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ