12/18/2015

world record സയന്‍സ് പ്രാക്ടിസ്

janmabhumidaily.com

ലോകത്തിലെ ഏറ്റവും വലിയ സയന്‍സ് പ്രാക്ടിക്കല്‍ വിജ്ഞാന്‍ ഭാരതി ഗിന്നസ് ബുക്കില്‍

ജന്മഭൂമി
ന്യൂദല്‍ഹി: രണ്ടായിരം സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പ്രായോഗിക ശാസ്ത്ര ക്ലാസ് നടത്തി  ശാസ്ത്ര സംഘടനയായ വിജ്ഞാന്‍ ഭാരതി ഗിന്നസ് ബുക്കില്‍ ഇടം നേടി. കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ദേശീയ തലസ്ഥാന പ്രദേശത്തെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ്  വിജ്ഞാന്‍ ഭാരതി അപൂര്‍വ നേട്ടം കൈവരിച്ചത്.
world record സയന്‍സ് പ്രാക്ടിസ്
1339 കുട്ടികള്‍ പങ്കെടുത്ത അയര്‍ലന്റില്‍ നടന്ന സയന്‍സ് പ്രാക്ടിക്കലിനായിരുന്നു നിലവില്‍ ലോകറെക്കോര്‍ഡ്. അത് മറികടന്ന് ഭാരതം റെക്കോഡ് കൈവരിച്ചെന്ന വിവരം ഗിന്നസ് ബുക്ക് അധികൃതര്‍ ഐഐഎസ്എഫ് സംഘാടകരെ അറിയിച്ചു. ഡിസംബര്‍ ഏഴിന് ദല്‍ഹിയില്‍ 2000 കുട്ടികള്‍ പങ്കെടുത്ത പ്രായോഗിക ശാസ്ത്ര ക്ലാസ് ഈ വിഭാഗത്തില്‍ റെക്കോഡ് നേടിയിരിക്കുകയാണെന്ന വിവരം  ഗിന്നസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. രസതന്ത്രത്തിലെ ഉത്‌പ്രേരകങ്ങളെക്കുറിച്ച് നടത്തിയ ക്ലാസില്‍ കുട്ടികള്‍ ചെറുഗ്രൂപ്പുകളായാണ് പങ്കെടുത്തത്.
സുപ്രധാനമായ നേട്ടം എന്ന് ഇതിനെ വിശേഷിപ്പിച്ച കേന്ദ്ര  ശാസ്ത്ര-സാങ്കേതിക-ഭൗമശാസ്ത്ര മന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ ദല്‍ഹിയിലെയും എന്‍സിആറിലെയും കുട്ടികള്‍ രാജ്യത്തിന്റെ  അഭിമാനമുയര്‍ത്തി എന്ന് വ്യക്തമാക്കി. വിജ്ഞാന്‍ ഭാരതി ദേശീയ അധ്യക്ഷനും ഐഐടി ഭരണസമിതി അധ്യക്ഷനുമായ ഡോ.വിജയ് പി. ഭട്കര്‍, ദല്‍ഹി ഐഐടി ഡയറക്ടര്‍ ഡോ.ക്ഷിതിജ് ഗുപ്ത എന്നിവരാണ് ഗിന്നസ് നേട്ടം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
സ്‌കൂള്‍ കുട്ടികള്‍ കൈവരിച്ച ഈ ചരിത്രനേട്ടം വിജ്ഞാന്‍ ഭാരതിയുടെ പേരിലായതില്‍ അത്യധികം സന്തോഷവും അഭിമാനവുമുണ്ടെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറഞ്ഞു. ഒരു ശാസ്ത്രപ്രസ്ഥാനമോ ശാസ്ത്ര സംഘടനയോ രാജ്യത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ആദ്യമാണ്. ശാസ്ത്രമേള വന്‍വിജയമായിരുന്നുവെന്നും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഈ അവാര്‍ഡ് ഏറ്റവും എളിമയോടെ സ്വീകരിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.
നാല്പത് സ്‌കൂളുകളിലെ ഒന്‍പതു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 2000 കുട്ടികളെ ഓരോ സ്‌കൂളില്‍ നിന്ന് 50 വീതം എന്ന കണക്കില്‍ തെരഞ്ഞെടുത്താണ് 65 മിനിറ്റ് നീണ്ട പരീക്ഷണം നടത്തിയത്. കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം സീനിയര്‍ അധ്യാപകനായ പ്രൊഫ. കെ. ഗിരീഷ് കുമാറാണ് ഈ ആശയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതും പ്രാവര്‍ത്തികമാക്കിയതും. ദല്‍ഹി സീനിയര്‍ പൊലീസ് കമ്മീഷണര്‍ ധര്‍മേന്ദ്ര കുമാര്‍, അസാം സംസ്ഥാന ശാസ്ത്ര, സാങ്കേതിക സമിതി ഡയറക്ടര്‍ അനൂപ് കുമാര്‍ മിശ്ര, മൈസൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അഖില്‍ അഹമ്മദ് എന്നീ സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1