12/13/2015

മലിനീകരണം കുറയ്ക്കാൻ എം.പിമാർക്ക് ഇലക്ട്രിക് ബസുകളുമായി പ്രധാനമന്ത്രി

മലിനീകരണം കുറയ്ക്കാൻ എം.പിമാർക്ക് ഇലക്ട്രിക് ബസുകളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ പൊറുതി മുട്ടുന്ന ഡൽഹിയിൽ സർക്കാർ തല പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്ത് എം.പിമാർക്ക് സഞ്ചരിക്കാനായി രണ്ട് ഇലക്ട്രിക് ബസുകൾ സമ്മാനിച്ചാണ് പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ മലിനീകരണം കുറയ്ക്കാനുദ്ദേശിക്കുന്നത്. മുൻകൂർ തീരുമാനിച്ച പ്രകാരമാണെങ്കിൽ,​ ഡിസംബർ 21ന് പ്രധാനമന്ത്രി ലോകസഭാ സ്പീക്കർ സുമിത്ര മഹാജന് ബസുകൾ സമർപ്പിക്കുമെന്ന് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.


ഐ.എസ്.ആർ.ഒ സാറ്റലൈറ്റുകളുടെ പ്രക്ഷേപണത്തിനുപയോഗിക്കുന്ന ലിഥിയം കണങ്ങൾ തന്നെയാണ് ഇത്തരം ബസുകളിലും ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്താൽ 55 ലക്ഷത്തോളം ചെലവ് വരുന്ന ബാറ്ററികൾ തദ്ദേശീയമായി വെറും അഞ്ച് ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരും മന്ത്രാലയവും മറ്റ് വകുപ്പുകളും ചേർന്നാണ് നിർമ്മിച്ചത്. പേറ്റന്റ് രജിസ്ട്രേഷൻ കഴിഞ്ഞ ബസുകൾ വൈകാതെ പൊതുആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തും. ആദ്യഘട്ട പദ്ധതിയായി 15 ബസുകൾ ഡൽഹി നിരത്തിൽ ഇറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസർക്കാറിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളെ വൈകാതെ ഇല്ലാതാക്കുമെന്നും മന്ത്രി പറയുന്നു. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലാകമാനം മലിനീകരണ തോത് കുറയ്ക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് ഡീസലിലോടുന്ന 1.5 ലക്ഷം ബസുകൾ ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. മലിനജലത്തിൽ നിന്ന് മീഥൈൻ ഉത്പാദിപ്പിച്ച് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1