ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം.
വെള്ളിയാഴ്ച തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു.