12/12/2015

നരേന്ദ്രമോദി അനാവരണം ചെയ്യുന്ന ശങ്കറിന്റെ പ്രതിമ ഒരുങ്ങിയത് ഇരിങ്ങാലക്കുടയിൽ

localnews.manoramaonline.com

നരേന്ദ്രമോദി അനാവരണം ചെയ്യുന്ന ശങ്കറിന്റെ പ്രതിമ ഒരുങ്ങിയത് ഇരിങ്ങാലക്കുടയിൽ

by സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട‌ ∙ പ്രധാനമന്ത്രി നരേന്ദ്രമോദി 15നു കൊല്ലത്ത് അനാവരണം ചെയ്യുന്ന മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ വെങ്കലപ്രതിമ ഒരുങ്ങിയത് ഇരിങ്ങാലക്കുട കല്ലംകുന്ന് മെറ്റൽസിൽ.
ശിൽപി രാജു തൃക്കാക്കരയുടെ നേതൃത്വത്തിലുള്ള ഇരുപതോളം തൊഴിലാളികൾ മൂന്നു മാസത്തെ പ്രയത്നംകൊണ്ടാണു ശിൽപം നിർമിച്ചത്. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു പ്രതിമയും മണ്ഡപവും നിർമിച്ചത്. വെങ്കലത്തിന്റെ യഥാർഥ നിറത്തിലാണു പ്രതിമ നിർമിച്ചിരിക്കുന്നതെന്നും ഇത്തരത്തിലുള്ള വെങ്കലപ്രതിമകൾ രാജ്യത്ത് അപൂർവമാണെന്നും രാജു പറയുന്നു.
സംസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവന്റെ പ‍ഞ്ചലോഹ വിഗ്രഹങ്ങൾ ഏറ്റവും കൂടുതൽ നിർമിച്ചിട്ടുള്ള ശിൽപിയാണു രാജു തൃക്കാക്കര. എട്ടു മാസം മുൻപു പ്രതിമയുടെ നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നു. കൊല്ലത്ത് വച്ചു പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ചു വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ അഭിപ്രായം അറിഞ്ഞാണു ഫൈബറിൽ മോൾഡ‍് ഉണ്ടാക്കിയത്. പീഠം അടക്കം അഞ്ചു ഭാഗമായാണു മോൾഡ് നിർമിച്ചത്. ശിൽപങ്ങൾ നിർമിക്കാൻ സാധാരണയായി വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ ഫോട്ടോകൾ ലഭിക്കാറുണ്ടെങ്കിലും ആർ. ശങ്കറിന്റെ ഒരു ഫോട്ടോ മാത്രമാണു പ്രതിമ നിർമിക്കാനായി ലഭിച്ചതെന്നും അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയായതെന്നും രാജു പറഞ്ഞു.
1450 കിലോ തൂക്കമുള്ള വെങ്കലപ്രതിമയിൽ ആർ. ശങ്കറിന്റെ കയ്യിലുള്ള ഡയറിയുടെ തൂക്കം 15 കിലോയും കണ്ണടയുടെ തൂക്കം അഞ്ചു കിലോയുമാണ്. രണ്ടും ഉൗരി വീണ്ടും ഉറപ്പിക്കാവുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്. കൊല്ലം എസ്‍എൻ കോളജ് മൈതാനിയിൽ ദേശീയ പാതയ്ക്ക് അഭിമുഖമായി ഇരുപത്തേഴോളം അടി ഉയരത്തിൽ നിർമിച്ച രാജകീയ മണ്ഡപത്തിലാണു പ്രതിമ സ്ഥാപിക്കുന്നത്.
നരേന്ദ്രമോദി അനാവരണം ചെയ്യുന്ന ശങ്കറിന്റെ പ്രതിമ ഒരുങ്ങിയത് ഇരിങ്ങാലക്കുടയിൽ Saturday 12 December 2...

Read more at: http://localnews.manoramaonline.com/thrissur/local-news/thrissur-stachue.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1