manoramaonline.com
ഭൂമിക്കടിയിൽ ഭീമൻ റെയിൽവ സ്റ്റേഷൻ
by സ്വന്തം ലേഖകൻ
ഏഷ്യയിലെ
ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻ ചൈനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ
തുറന്നു. 21 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള റയിൽവേ സ്റ്റേഷന്റെ വിസ്തൃതി
1,47,000 ചതുരശ്രമീറ്ററാണ്.
മൂന്നു നിലയിലുള്ള ഈ അതിവേഗ റയിൽവേ സ്റ്റേഷൻ ലോകത്തിലെ രണ്ടാമത്തെ വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻകൂടിയാണ്. ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനാണു ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
സ്റ്റേഷനിൽ 1200 ഇരിപ്പിടങ്ങളുണ്ട്. ഒരേസമയം മൂവായിരം യാത്രക്കാർക്കു ട്രെയിൻ കാത്തു നിൽക്കാം. ഷെൻഷൻ നിവാസികൾക്കു ഹോങ്കോങ്ങിലെത്താൻ 15 മിനിറ്റ് മതി. 11 അതിവേഗ ട്രെയിനുകളാണ് ഷെൻഷനിൽ നിന്ന് ഹോങ്കോങ്ങിലേക്ക് സർവീസ് നടത്തുക. ജനുവരി 10 മുതൽ 12 ട്രെയിനുകൾ കൂടി ഉൾപ്പെടുത്തും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ