manoramaonline.com
ലൈക്കടിച്ച യുവാവിന് 32 വർഷം തടവ്
by സ്വന്തം ലേഖകൻ
ഫെയ്സ്ബുക്കിൽ
ഒരു ഫോട്ടോയ്ക്ക് ലൈക്കടിച്ചതിന്റെ പേരിൽ യുവാവിനു കിട്ടിയത് 32 വർഷം
തടവാണ്. തായ്‌ലൻഡിലെ അഴിമതിക്കെതിരെയുള്ള പോസ്റ്റിനാണ് തങ്കോണ്‍
സിരിപായ്ബൂന്‍ എന്ന യുവാവ് ലൈക്കടിച്ചത്.
തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിനെ പരിഹസിക്കുന്ന ചിത്രത്തിനാണ് ലൈക്ക് ചെയ്തത്. സുഹൃത്തുക്കളുമായി ഫോട്ടോ ഷെയര്‍ ചെയ്തതും ശിക്ഷ ലഭിക്കാൻ കാരണമായി. ഡിസംബർ 2 നാണ് പോസ്റ്റ് ക്ലിക്ക് ചെയ്യുന്നത്. തുടർന്ന് 608 സുഹൃത്തുക്കൾ ഷെയർ ചെയ്തു. ഈ കുറ്റത്തിനാണ് 32 വർഷം തടവിന് ശിക്ഷിച്ചത്.
രണ്ടു നൂറ്റാണ്ടു മുൻപു സ്‌ഥാപിതമായ ഛാക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവാണു ഭൂമിബോൽ അതുല്യതേജ്. തായ്‌ലന്‍ഡില്‍ രാജാവിനെ അപമാനിക്കുന്ന ഓരോ പ്രവര്‍ത്തിയും കുറഞ്ഞത് 15 വര്‍ഷം വീതം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം നിസാര കുറ്റങ്ങൾക്കുപോലും തായ്‌ലന്‍ഡില്‍ വ്യാപകമായി കേസെടുക്കുകയാണെന്ന് പരാതി ഉയരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ