12/20/2015

സിബിഎസ്ഇ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍

janmabhumidaily.com

സിബിഎസ്ഇ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി
intenetന്യൂദല്‍ഹി: എല്ലാ സിബിഎസ്ഇ പുസ്തകങ്ങളും പഠന സഹായികളും ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എന്‍സിഇആര്‍ടി പുസ്തകങ്ങളും ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഒന്നര മാസം മുമ്പ് നടത്തിയ ഈ നടപടികള്‍ വിജയകരമായതിനെ തുടര്‍ന്നാണ് സിബിഎസ്ഇ പുസ്തകങ്ങളും സൗജന്യമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവില്‍ ഗണ്യമായ കുറവ് വരുത്തുന്നതാണ് പുതിയ തീരുമാനം.
പഠന സഹായികളും വീഡിയോകളും പുസ്തകങ്ങള്‍ക്കൊപ്പം ലഭ്യമാക്കുമെന്നും സ്മൃതി ഇറാനി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌ക്കാരങ്ങളെന്നും അവര്‍ പറഞ്ഞു. കിഴക്കന്‍ ദല്‍ഹിയിലെ കിച്‌രിപൂരിലെ കേന്ദ്രീയവിദ്യാലയയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വിദ്യാര്‍ത്ഥികളുടെ നിലവാരം രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കുന്നതിനായി രണ്ട് പദ്ധതികളും അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ആരംഭിക്കുന്നുണ്ട്. ശാലാദര്‍പ്പണ്‍, സാരാംശ് എന്നീ പദ്ധതികള്‍ കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടുത്തുന്നു. കുട്ടികളുടെ ക്ലാസ് ഹാജര്‍, ടൈം ടേബിള്‍, പരീക്ഷകളിലെ മാര്‍ക്ക് എന്നിവ എസ്എംഎസിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതാണ് ശാലാ ദര്‍പ്പണ്‍ പദ്ധതി. ഓരോ വിഷയം അടിസ്ഥാനത്തിലും ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ മറ്റു കുട്ടികളുടെ പഠന നിലവാരവുമായി സ്വന്തം കുട്ടിയുടെ പ്രകടനം താരതമ്യപ്പെടുത്തി മനസ്സിലാക്കാന്‍ സാരാംശ് സഹായിക്കും.
വിദ്യാഭ്യാസ വിഷയങ്ങളിലെ നിലവാരം മാത്രമല്ല, നല്ല മനുഷ്യനായി ജീവിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. ഇതിനായി ബാലസഭകളുള്‍പ്പെടെ സ്‌കൂളുകളില്‍ നടപ്പാക്കണമെന്നും സ്മൃതി ഇറാനി ചടങ്ങില്‍ പറഞ്ഞു. മഹേഷ് ഗിരി എംപി, ദല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1