mathrubhumi.com
പണം ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കാത്തവരില്ല. അതിന് ശരിയായ വഴികാണാതെ കയ്യിലുള്ള പണം ഏതെങ്കിലും തട്ടിപ്പ് നിക്ഷേപ പദ്ധതികളില്‍കൊണ്ടിട്ട് കൈപൊള്ളാത്തവരും മലയാളികളില്‍ കുറവല്ല. അവര്‍ക്കുവേണ്ടി ഇതാ പണമിരട്ടിപ്പിക്കാനുള്ള ലളിതമായ വിദ്യ.
റൂള്‍-72
നിങ്ങള്‍ എത്ര രൂപയാണോ നിക്ഷേപിക്കുന്നത് അത് ഇരട്ടിപ്പിക്കുന്നതിന് എത്രകാലം വേണ്ടിവരുന്ന് കണ്ടെത്താനുള്ള എളുപ്പവഴിയാണ് റൂള്‍-72.
നിങ്ങളുടെ നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ എത്രയാണെന്നുമാത്രം അറിഞ്ഞാല്‍ മതി.
72നെ വാര്‍ഷിക പലിശകൊണ്ട് ഹരിച്ചാല്‍ നിക്ഷേപം എത്രവര്‍ഷംകൊണ്ട് ഇരട്ടിക്കുമെന്ന് കണക്കാക്കാം. വിദ്യ എളുപ്പമാണെങ്കിലും അധികമാരും ഇത് പരീക്ഷിച്ചുകാണാന്‍ സാധ്യതയില്ല.
കണക്കാക്കാം
വാര്‍ഷിക പലിശ 10 ശതമാനമാണെന്നിരിക്കട്ടെ, 72നെ 10കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് 7.2 ആണ്. അതായത് ഒരുലക്ഷം രൂപ 10 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ ഏഴ് വര്‍ഷവും രണ്ടുമാസവുംകൊണ്ട് നിങ്ങളുടെ നിക്ഷേപം രണ്ട് ലക്ഷമായിട്ടുണ്ടാകും.
പലിശ നിരക്ക് കൂടുന്നതിനനുസരിച്ച് ഇരട്ടിയാകാനുള്ള കാലാവധി കുറയുകയും ചെയ്യും (പട്ടികകാണാം)
ബാങ്കില്‍ നിക്ഷേപിച്ചാല്‍
ബാങ്കിലെ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നാല് ശതമാനമാണ് പലിശ ലഭിക്കുക. ഇത് പ്രകാരം 18 വര്‍ഷം വേണ്ടിവരും നിങ്ങളുടെ പണം ഇരട്ടിയാകാന്‍. സ്ഥിരനിക്ഷേപമാകട്ടെ ഏഴ് ശതമാനം പലിശനിരക്കില്‍ 10 വര്‍ഷത്തിലേറെ സമയവുമെടുക്കും.
നിങ്ങളുടെ സ്ലാബിനിനുസരിച്ച് 10 മുതല്‍ 30 ശതമാനംവരെ ആദായ നികുതിയും പലിശയ്ക്ക് നല്‍കേണ്ടിവരും. 30 ശതമാനം ആദായ നികുതി നല്‍കുന്നയാളാണ് നിങ്ങളെങ്കില്‍ നേട്ടം 4.9 ശതമാനത്തിലൊതുങ്ങും. അങ്ങനെവരുമ്പോള്‍ നാലരവര്‍ഷം കൂടുതല്‍ നിക്ഷേപിച്ചാലെ പണം ഇരട്ടിയാകൂ. അതായത് മൊത്തം നിക്ഷേപ കാലാവധി 15 വര്‍ഷത്തിലേറെ!
വേഗത്തില്‍ ഇരട്ടിപ്പിക്കാന്‍
സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഓഹരിയിലെ നിക്ഷേപമാണ് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുക. 12 മുതല്‍ 15 വരെ വാര്‍ഷിക നേട്ടം ലഭിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.
ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതയ്ക്ക് വിധേയമാണെന്നകാര്യം മറക്കേണ്ട. പണമിരട്ടിപ്പിക്കാനിറങ്ങി ഓഹരിയില്‍ നിക്ഷേപിച്ച് കയ്യിലുള്ള പണംകൂടി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി ശ്രദ്ധയോടെവേണം ഓഹരിയില്‍ നിക്ഷേപിക്കാന്‍.
മ്യൂച്വല്‍ ഫണ്ടിന്റെ വഴി
ഓഹരിയില്‍ നിക്ഷേപിക്കാതെ മികച്ച ഓഹരി അധിഷ്ടിത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാണ് നഷ്ടസാധ്യത കുറയ്ക്കാനുള്ള വഴി. നിക്ഷേപ തുകയ്ക്കനുസരിച്ച് രണ്ടോ, മൂന്നോ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി സ്വീകരിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം.
antony@mpp.co.in
പണമിരട്ടിപ്പിക്കാന്‍ ഇതാ ഒരെളുപ്പവിദ്യ
സീഡി

Rate of Return(%) | Number of Year |
25 | 2.88 |
20 | 3.60 |
15 | 4.80 |
10 | 7.20 |
07 | 10.29 |
05 | 14.40 |
04 | 18.00 |
ബാങ്കില്‍ നിക്ഷേപിച്ചാല്‍
ബാങ്കിലെ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നാല് ശതമാനമാണ് പലിശ ലഭിക്കുക. ഇത് പ്രകാരം 18 വര്‍ഷം വേണ്ടിവരും നിങ്ങളുടെ പണം ഇരട്ടിയാകാന്‍. സ്ഥിരനിക്ഷേപമാകട്ടെ ഏഴ് ശതമാനം പലിശനിരക്കില്‍ 10 വര്‍ഷത്തിലേറെ സമയവുമെടുക്കും.
നിങ്ങളുടെ സ്ലാബിനിനുസരിച്ച് 10 മുതല്‍ 30 ശതമാനംവരെ ആദായ നികുതിയും പലിശയ്ക്ക് നല്‍കേണ്ടിവരും. 30 ശതമാനം ആദായ നികുതി നല്‍കുന്നയാളാണ് നിങ്ങളെങ്കില്‍ നേട്ടം 4.9 ശതമാനത്തിലൊതുങ്ങും. അങ്ങനെവരുമ്പോള്‍ നാലരവര്‍ഷം കൂടുതല്‍ നിക്ഷേപിച്ചാലെ പണം ഇരട്ടിയാകൂ. അതായത് മൊത്തം നിക്ഷേപ കാലാവധി 15 വര്‍ഷത്തിലേറെ!
വേഗത്തില്‍ ഇരട്ടിപ്പിക്കാന്‍
സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഓഹരിയിലെ നിക്ഷേപമാണ് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുക. 12 മുതല്‍ 15 വരെ വാര്‍ഷിക നേട്ടം ലഭിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.
ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതയ്ക്ക് വിധേയമാണെന്നകാര്യം മറക്കേണ്ട. പണമിരട്ടിപ്പിക്കാനിറങ്ങി ഓഹരിയില്‍ നിക്ഷേപിച്ച് കയ്യിലുള്ള പണംകൂടി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി ശ്രദ്ധയോടെവേണം ഓഹരിയില്‍ നിക്ഷേപിക്കാന്‍.
മ്യൂച്വല്‍ ഫണ്ടിന്റെ വഴി
ഓഹരിയില്‍ നിക്ഷേപിക്കാതെ മികച്ച ഓഹരി അധിഷ്ടിത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാണ് നഷ്ടസാധ്യത കുറയ്ക്കാനുള്ള വഴി. നിക്ഷേപ തുകയ്ക്കനുസരിച്ച് രണ്ടോ, മൂന്നോ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി സ്വീകരിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം.
antony@mpp.co.in
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ