12/20/2015

ഗുരുവായൂർ ക്ഷേത്രത്തിൽ 15 ലക്ഷത്തിന്റെ ചരക്ക്

localnews.manoramaonline.com

ഗുരുവായൂർ ക്ഷേത്രത്തിൽ 15 ലക്ഷത്തിന്റെ ചരക്ക്

by സ്വന്തം ലേഖകൻ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ പാൽപായസം തയാറാക്കാൻ വഴിപാടായി സമർപ്പിച്ച കൂറ്റൻ നാലുകാതൻ ചരക്കിന്റെ ഭാരം 1555 കിലോ, വ്യാപ്തി 1200 ലീറ്റർ, വില 15 ലക്ഷം രൂപ. ആലുവ പുഴക്കടവിൽ അഞ്ജന സുധീഷാണ് വഴിപാട് ചെയ്തത്. രാവിലെ ഏഴരയോടെ കിഴക്കേഗോപുരത്തിനു സമീപം ക്രെയിൻ ഉപയോഗിച്ച് ചരക്ക് ഇറക്കി വച്ചു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ വി. രാജഗോപാൽ, മാനേജർമാരായ ബി. മോഹൻകുമാർ, ആർ. പരമേശ്വരൻ എന്നിവർ ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട ബെൽവിക്സ് കമ്പനിയിൽ നാലു മാസം ഏഴു തൊഴിലാളികൾ ചേർന്നാണ് വെള്ളോടിൽ ചരക്ക് നിർമിച്ചത്. ഇപ്പോൾ ക്ഷേത്രത്തിലുള്ള നാലുകാതൻ ചരക്ക് 1000 ലീറ്റർ പായസം ഉണ്ടാക്കാൻ കഴിയുന്നതാണ്. പുതിയ ചരക്കിൽ 200 ലീറ്റർ കൂടുതൽ തയാറാക്കാൻ കഴിയും. ഉമിയുപയോഗിച്ച് കത്തിച്ച് ചരക്ക് മയപ്പെടുത്തിയതിനു ശേഷം ജനുവരി ഒന്നു മുതൽ ഉപയോഗിച്ചു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1