manoramaonline.com
ഡൽഹിയിൽ ഇനി ഡീസൽ വാഹനങ്ങളില്ല
by സ്വന്തം ലേഖകൻ
പുതിയ
ഡീസൽ വാഹനങ്ങൾക്കു റജിസ്ട്രേഷൻ നൽകുന്നതും പത്തു വർഷത്തിലേറെ പഴക്കമുള്ള
ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ
(എൻജിടി) താൽക്കാലികമായി ഡൽഹിയിൽ തടഞ്ഞു. ഡീസൽ വാഹനങ്ങൾ വാങ്ങരുതെന്നു
കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ
ബഞ്ച് നിർദേശിച്ചു. ദേശീയ തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണവുമായി
ബന്ധപ്പെട്ട പരാതികളിലാണ് എൻജിടി ഇടക്കാല ഉത്തരവ്. പരാതി ജനുവരി ആറിനു
വീണ്ടും പരിഗണിക്കും.
പത്തു വർഷം പഴക്കമുള്ള ഡിസൽ വാഹനങ്ങൾക്കു നിരോധനം ട്രൈബ്യൂണൽ നേരത്തേ ഏർപ്പെടുത്തിയിരുന്നു.എന്നാൽ, പത്തു വർഷത്തിനു ശേഷം വർഷംതോറും റജിസ്ട്രേഷൻ പുതുക്കണമെന്നുമായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, അടുത്ത വാദം വരെ പഴയ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കലിനും വിലക്കുണ്ട്. ഡൽഹിയിൽ ദിവസേന ശരാശരി 1400 വാഹനങ്ങളെങ്കിലും പുതിയതായി റജിസ്റ്റർ ചെയ്യുന്നതായാണു കണക്ക്.
ഡൽഹിയുടെ സമീപ പട്ടണങ്ങളായ ഗാസിയാബാദ്, നോയിഡ, ഗുഡ്ഗാവ്, ബഹദൂർഗഡ് തുടങ്ങി ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതായി എൻജിടി നിരീക്ഷിച്ചു. മുൻസിപ്പൽ കോർപറേഷനുകൾ, ഡൽഹി വികസന അതോറിറ്റി (ഡിഡിഎ), പൊലീസ്, മറ്റു പൊതു ഭരണ വിഭാഗങ്ങൾ തുടങ്ങിയവ ഡീസൽ വാഹനം ഘട്ടംഘട്ടമായി നിരോധിക്കുന്നതിനുള്ള കർമ പദ്ധതി അടുത്ത വാദത്തിനു മുൻപു തയാറാക്കണം. പ്രത്യേകിച്ചും ഡീസൽ ട്രക്കുകളുടെ നിയന്ത്രണം ഈ ചർച്ചയിൽ പരിഗണിക്കണമെന്നും എൻജിടി നിർദേശിച്ചു.manoramaonline.com

ഡൽഹിയിൽ ഡീസൽ കാറുകൾ നിരോധിക്കും ?
by സ്വന്തം ലേഖകൻ
മലിനീകരണ
തോത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഡീസൽ കാറുകൾ ഡൽഹിയിലെ നിരത്തുകളിൽ
നിരോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇതുമായി
ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് മലിനീകരണം കുറയ്ക്കാൻ
തലസ്ഥാന നഗരിയിൽ ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത
പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
അടുത്ത ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചായിരിക്കും ഹർജി പരിഗണിക്കുക. ഡൽഹിയിൽ നിരത്തുകളിൽനിന്നും ഡീസൽ വാഹനങ്ങൾ സമ്പൂർണമായി നിരോധിക്കണോ അതോ ഡീസൽ വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയോ തുടങ്ങിയ കാര്യങ്ങളാകും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരിക. അതേസമയം, ഡൽഹിയിലെ നിരത്തുകളിൽ ട്രക്കുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുകയെന്ന വാദത്തോട് സുപ്രീം കോടതിയും യോജിച്ചു.
ഡൽഹിയിൽ ഒന്നിടവിട്ട ദിവങ്ങളിൽ സ്വകാര്യ വാഹനങ്ങൾ നിരോധിച്ച ഡൽഹി സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് പരാമർശിച്ച സുപ്രീം കോടതി, പ്രശ്നപരിഹാരത്തിന് ഒരു മാർഗം മാത്രമായി പിന്തുടരാനാവില്ലെന്നും നിരീക്ഷിച്ചു. പകരം, പലതലങ്ങളിലുള്ള നീക്കത്തിലൂടെ മാത്രമേ തലസ്ഥാന നഗരിയിൽ മലിനീകരണത്തോത് കുറയ്ക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ