പേരയ്ക്കയുടെ 10 ഗുണങ്ങള്‍
1
നാടന്‍ പഴത്തിന് ഇത്രയും ഗുണങ്ങളോ?പേരയ്ക്കയെന്ന് കേള്‍ക്കുമ്പോള്‍ സാധാരണ പഴമെന്ന് പലരും കരുതും. എന്നാല്‍, പേരയ്ക്കയുടെ ഗുണങ്ങളെ കുറിച്ച് കേട്ടാല്‍ മനസിലാകും അത്ര ചെറുതല്ലായെന്ന്. അധികം ചെലവില്ലാതെ ലഭിക്കുന്നതാണ് പേരയ്ക്ക. കേരളത്തില്‍ വീടുകളില്‍ ധാരാളമായി കണ്ടുവരുന്നതാണിത്. പേരയ്ക്കയുടെ കുരു കടിച്ചുമുറിച്ച് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആരോഗ്യ സംരക്ഷണത്തിന് ദിവസേന പേരയ്ക്ക കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. രോഗപ്രതിരോധ ശേഷിനല്‍കുന്നതോടൊപ്പം അര്‍ബുദം, ഹൃദയാഘാതം എന്നിവയെ ചെറുക്കുകയും ചെയ്യും.
പേരയ്ക്കയുടെ കൂടുതല്‍ ഗുണഗണങ്ങളറിയാം....
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
2
അര്‍ബുദത്തെ പ്രതിരോധിക്കുന്നുലൈകോപിന്,ക്വാര്‍സെറ്റിന്‍,വിറ്റാമിന്‍ സി തുടങ്ങിയവ കൂടുതലുള്ളതിനാല്‍ ശരീരത്തില്‍ അര്‍ബുദ കോശങ്ങള്‍ വളരുന്നത് തടയുന്നു. പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദങ്ങള്‍ വരാതിരിക്കാന്‍ പേരയ്്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ സഹായിക്കും.
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
3
രോഗ പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നുധാരാളം പോഷകഗുണമുള്ള ആഹാരമാണ് പേരയ്ക്ക. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ അണുബാധ ഇല്ലാതാക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. വിറ്റാമിന്‍ സി നാരങ്ങയേക്കാള്‍ നാല് മടങ്ങാണ് പേരയ്ക്കയിലുള്ളത്.
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
4
പ്രമേഹത്തിന് ആശ്വാസംപേരയ്ക്ക സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയ്ക്കയില്‍ അടങ്ങിയ ഫൈബര്‍ സഹായിക്കുന്നു. ടൈപ്പ് -2 പ്രമേഹത്തെ തുടക്കത്തിലെ പ്രതിരോധിക്കാന്‍ കഴിയും
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
5
ഹൃദയത്തെ കാത്ത് സൂക്ഷിക്കുന്നുഉയര്ന്ന രക്ത സമ്മദര്‍ദ്ദത്തെ പേരയ്ക്കയിലെ സോഡിയം, പൊട്ടാസ്യം എന്നിവ നിയന്ത്രിക്കും. ചീത്ത കൊഴുപ്പിനെ ശരീരത്തില്‍ നിന്ന് ഒഴിവാക്കി നല്ല കൊഴുപ്പിനെ സംരക്ഷിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. നേന്ത്രപ്പഴത്തിലും പേരയ്ക്കയിലും ഒരേ അളവിലാണ് പൊട്ടാസ്യം അടങ്ങിയിരിക്കുന്നത്.
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
6
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്ച്ചയ്ക്ക്ഗര്ഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് പേരയ്ക്ക സ്ഥിരം കഴിക്കുന്നത് നല്ലതാണ്. ഫോലിക് ആസിഡ്, വിറ്റാമിന്‍ ബി9 എന്നിവ ഗര്‍ഭസ്ഥ ശിശുവിന് നല്ല ആരോഗ്യം നല്‍കുന്നു. കുട്ടികളുടെ നാഡിവളര്‍ച്ചയ്ക്ക് സഹായിക്കും.
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
7
പല്ലു വേദന, ജലദോഷം എന്നിവയ്ക്ക് പരിഹാരംബാക്ടീരിയ,രോഗാണു എന്നിവയുടെ പ്രവര്‍ത്തനം ഇല്ലാതാക്കും. അണുബാധ തടയും. മോണവീക്കം,വായിലെ വ്രണങ്ങള്‍ ഇല്ലാതാക്കും. വൈറസ് മൂലമുണ്ടാകുന്ന അണുബാധയെ തടയുന്നതിനും ജലദോഷം തുടങ്ങിയവ വരാതിരിക്കാനും സഹായിക്കുന്നു. പേരയ്ക്കയുടെ ഇല തിളപ്പിച്ച് ഉപയോഗിക്കുന്നത് കഫം,ജലദോഷം,തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസകരമാണ്
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
8
മാനസിക പിരിമുറുക്കം ഇല്ലാതാക്കുംനീണ്ട നേരത്തെ ജോലിയ്ക്കു ശേഷമുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന് പരിഹാരം. നാഡികളെയും മസിലുകളെയും ഉത്തേജിപ്പിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം ഇല്ലാതാകും. ദഹനം എളുപ്പത്തിലാക്കും.
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
9
ആരോഗ്യമുള്ള തലച്ചോര്വിറ്റാമിന് ബി3, വിറ്റാമിന്‍ ബി6 തലച്ചോറിലേക്കുള്ള രക്തയോട്ടം വേഗത്തിലാക്കും. അങ്ങനെ ഉന്‍മേഷത്തോടെ ജോലികള്‍ ചെയ്യാനാകും. തലച്ചോറിന്റെയും ബന്ധപ്പെട്ട നാഡികളുടെയും ആരോഗ്യത്തിന് പേരയ്ക്ക ദിവസവും കഴിക്കാം. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകാംശത്തെ വലിച്ചെടുക്കാന്‍ പേരയ്ക്കയില്‍ ധാരാളമായി അടങ്ങിയ മാംഗനീസിന് കഴിയും.
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
10
ത്വക്കിന്റെ ചുളിവകറ്റാംവിറ്റാമിന് സി, എ തുടങ്ങിയവ ത്വക്കിലെ ചുളിവകറ്റാന്‍ സഹായിക്കും. തിളക്കവും പുതുമയും നല്‍കും. പേരയ്ക്ക ചാറും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്തു തയാറാക്കുന്ന മിശ്രിതം മുഖത്തുപുരട്ടാം. 20 മിനിട്ടിന് ശേഷം ഇളവം ചൂട് വെള്ളത്തില്‍ കഴുകി ഒഴിവാക്കാം. ആഴ്ചയില്‍ ഒന്നോ രണ്ട് തവണ ഉപയോഗിക്കാം. തൊലി മൃദുവാക്കുന്നതിനും കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും സഹായിക്കും. ത്വക്കിന്റെ നിറംമാറല്‍, മുഖക്കുരു തുടങ്ങിയവ തടയാന്‍ പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ സഹായിക്കും
പേരയ്ക്കയുടെ 10 ഗുണങ്ങള്‍
11
കാഴ്ചകണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച ശക്തി വര്‍ധിക്കുന്നതിനും പേരയ്ക്ക കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു. കാഴ്ച ശക്തി കുറയുന്നതിനെ പ്രതിരോധിക്കും.
തയ്യാറാക്കിയത്: അജീഷ് പ്രഭാകരന്‍MATHRUBHUMI
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ