manoramaonline.com
പലചരക്ക് കടയിലെ ക്ലാർക്ക് കോടീശ്വരിയായ കഥ!
by സ്വന്തം ലേഖകൻ
നിശ്ചയ
ദാർഡ്യവും ആത്മവിശ്വാസവും ഒരു വ്യക്തിയുടെ ജീവിതത്തെ
മാറ്റിമറിക്കുന്നതെങ്ങനെയെന്ന് ഈ കോടീശ്വരിയുടെ ജീവിതം പറഞ്ഞു തരും.
സിലിക്കൺവാലിയിൽ ഉദിച്ചു നിൽക്കുന്ന ഈ പെൺതാരത്തിന്റെ പേര് മരിസ മേയർ.
ഫോബ്സ് മാഗസിന്റെ മോസ്റ്റ് പവർഫുൾ വുമൺ പട്ടികയിൽ 22-ാം സ്ഥാനത്ത്
നിൽക്കുന്ന ഈ നാൽപതുകാരിയുടെ ജീവിത കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ജന്മംകൊണ്ട് കോടീശവരിയായിരുന്നില്ല മരിസ മേയർ. അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് നേടിയെടുത്തതാണ് ഇന്നവർക്ക് സ്വന്തമായതെല്ലാം. വിജയത്തിലേക്കുള്ള ജൈത്രയാത്ര അവർ തുടങ്ങിയത് ഒരു പലചരക്കുകടയിലെ ക്ലാർക്ക് ആയിട്ടായിരുന്നു.
ഇന്ന് 4.2 കോടി യുഎസ് ഡോളർ സ്റ്റോക് ഓപ്ഷനിൽ ചിലവഴിക്കുന്ന ഒരു ബെസ്റ്റ് പെയ്ഡ് എക്സിക്യൂട്ടീവാണ് മരിസ. 1999 ൽ ഗൂഗിളിന്റെ 20 ഉദ്യോഗസ്ഥരിൽ ഒരാളായി ചേർന്നപ്പോൾ മുതൽ ആ കമ്പനിയിൽ ശ്രദ്ധിക്കപ്പെട്ട എല്ലാ ഉൽപന്നത്തിന്റെയും പിറകിൽ മരിസ മേയർ നേതൃത്വം വഹിച്ചിരുന്നു.
ഗൂഗിളിൽ
നിന്നുള്ള അനുഭവപരിചയവും ആത്മവിശ്വാസവും പുതിയ കണ്ടുപിടുത്തങ്ങളുമായാണ്
യാഹൂവിന്റെ സിഇഒ സ്ഥാനത്തേക്ക് മരിസ 2012 ൽ എത്തിയത്. 1 ബില്യൺ യുഎസ് ഡോളർ
മുടക്കി വാങ്ങിയ ടമ്ബ്ലർ ബ്ലോഗിങ്പ്ലാറ്റ് ഫോമിലൂടെ യുവാക്കളായ
പ്രേഷകരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവരുടെ ബിസിനസ് തന്ത്രം പ്രശംസനീയമാണ്.
MAVENS എന്ന വാക്കിലൂടെയാണ് അവർ നയം വ്യക്തമാക്കിയത്. MAVENS നെ അവർ വിശദീകരിക്കുന്നതിങ്ങനെ, പ്രാദേശിക പരസ്യ വിഡിയോ പോലെയുള്ള മൊബൈൽ പ്രൊഡക്റ്റിനെ മറ്റ് സേവനങ്ങളുമായി സംയോജിപ്പിച്ച് സാമൂഹികമാക്കുക എന്ന തന്ത്രം ചിലർക്കെങ്കിലും ബോധിക്കാതെ വന്നിട്ടുമുണ്ട്. യാഹൂവിന്റെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയില്ലാതെ തുടരുകയാണെങ്കിലും ബിസിനസിൽ നല്ല രീതിയിൽ മാറ്റം വന്നിട്ടുണ്ട്.
അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് മധ്യപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിസ്കോൺസിനിൽ ജനിച്ച് പഠനത്തിനിടയിൽ പലചരക്കുകടയിൽ ക്ലാർക്ക് ആയി ജോലിചെയ്തും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസ് പഠിച്ചും അവർ നടന്നു കയറിയത് ലോകമറിയപ്പെടുന്ന ഒരു സ്ത്രീയായാണ്.
തികച്ചും സാധാരണക്കാരിയായി ജനിച്ചുവളർന്ന മരിസ അവരുടെ അസാധാരണ ബുദ്ധിപാടവം കൊണ്ടും താരപ്പകിട്ടുള്ള സൗന്ദര്യംകൊണ്ടും ഫോർച്ച്യൂൺ, വാനിറ്റിഫെയർ, വോഗ് തുടങ്ങിയ ഫാഷൻമാഗസിന്റെ കവർഗേളായി.
സമൂഹത്തെ സ്വാധീനിച്ച ടെക്‌വ്യക്തിത്വങ്ങളുടെ പലപട്ടികകളിലും ഇടംപിടിച്ച മരിസയെ 2009 ൽ ഗ്ലാമർമാഗസിൻ വുമൺ ഓഫ് ദ് ഇയർ ആയും പ്രഖ്യാപിച്ചിരുന്നു. ഫിനാൻഷ്യർ ആയ സക്രി ബോഗ് (Zachary Bogue) ആണ് മരിസയുടെ ഭർത്താവ്.
യാഹൂവിലെ മെറ്റേണിറ്റി ലീവ് 16 ആഴ്ചയായി വർധിപ്പിച്ച മരിസ പക്ഷെ 2012 ൽ ആദ്യത്തെ കുട്ടിയുടെ ജനനശേഷം വെറും രണ്ടാഴ്ചത്തെ അവധി മാത്രമെടുത്ത് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചു കളഞ്ഞു. താൻ ഇരട്ടക്കുട്ടികളുടെ അമ്മയാവാൻ പോവുന്ന സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണിപ്പോൾ മരിസ.
ബിസിനസിൽ
ലിംഗസമത്വം ഉറപ്പാക്കുന്ന മരിസയുടെ മിടുക്കും കമ്പനിയുടെ വളർച്ചയെ നന്നായി
സഹായിക്കുന്നുണ്ട്. ഒരു സാധാരണ പെൺകുട്ടി സ്വന്തം കഴിവു കൊണ്ട്
ലോകമറിയപ്പെടുന്ന വ്യക്തിത്വമായി മാറിയ കഥ ലോകമെമ്പാടുമുള്ള
പെൺകുട്ടികൾക്ക് നൽകുന്ന സന്ദേശമിതാണ് അർപ്പണബോധവും സ്ഥിരമായ
പരിശ്രമവുമുണ്ടെങ്കിൽ നിങ്ങളുടെ വിജയം ഒരു വിളിപ്പാടകലെ മാത്രം...
ജന്മംകൊണ്ട് കോടീശവരിയായിരുന്നില്ല മരിസ മേയർ. അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് നേടിയെടുത്തതാണ് ഇന്നവർക്ക് സ്വന്തമായതെല്ലാം. വിജയത്തിലേക്കുള്ള ജൈത്രയാത്ര അവർ തുടങ്ങിയത് ഒരു പലചരക്കുകടയിലെ ക്ലാർക്ക് ആയിട്ടായിരുന്നു.
ഇന്ന് 4.2 കോടി യുഎസ് ഡോളർ സ്റ്റോക് ഓപ്ഷനിൽ ചിലവഴിക്കുന്ന ഒരു ബെസ്റ്റ് പെയ്ഡ് എക്സിക്യൂട്ടീവാണ് മരിസ. 1999 ൽ ഗൂഗിളിന്റെ 20 ഉദ്യോഗസ്ഥരിൽ ഒരാളായി ചേർന്നപ്പോൾ മുതൽ ആ കമ്പനിയിൽ ശ്രദ്ധിക്കപ്പെട്ട എല്ലാ ഉൽപന്നത്തിന്റെയും പിറകിൽ മരിസ മേയർ നേതൃത്വം വഹിച്ചിരുന്നു.
Marissa Mayer: Photo Credit : REUTERS
MAVENS എന്ന വാക്കിലൂടെയാണ് അവർ നയം വ്യക്തമാക്കിയത്. MAVENS നെ അവർ വിശദീകരിക്കുന്നതിങ്ങനെ, പ്രാദേശിക പരസ്യ വിഡിയോ പോലെയുള്ള മൊബൈൽ പ്രൊഡക്റ്റിനെ മറ്റ് സേവനങ്ങളുമായി സംയോജിപ്പിച്ച് സാമൂഹികമാക്കുക എന്ന തന്ത്രം ചിലർക്കെങ്കിലും ബോധിക്കാതെ വന്നിട്ടുമുണ്ട്. യാഹൂവിന്റെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയില്ലാതെ തുടരുകയാണെങ്കിലും ബിസിനസിൽ നല്ല രീതിയിൽ മാറ്റം വന്നിട്ടുണ്ട്.
അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് മധ്യപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിസ്കോൺസിനിൽ ജനിച്ച് പഠനത്തിനിടയിൽ പലചരക്കുകടയിൽ ക്ലാർക്ക് ആയി ജോലിചെയ്തും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസ് പഠിച്ചും അവർ നടന്നു കയറിയത് ലോകമറിയപ്പെടുന്ന ഒരു സ്ത്രീയായാണ്.
തികച്ചും സാധാരണക്കാരിയായി ജനിച്ചുവളർന്ന മരിസ അവരുടെ അസാധാരണ ബുദ്ധിപാടവം കൊണ്ടും താരപ്പകിട്ടുള്ള സൗന്ദര്യംകൊണ്ടും ഫോർച്ച്യൂൺ, വാനിറ്റിഫെയർ, വോഗ് തുടങ്ങിയ ഫാഷൻമാഗസിന്റെ കവർഗേളായി.
സമൂഹത്തെ സ്വാധീനിച്ച ടെക്‌വ്യക്തിത്വങ്ങളുടെ പലപട്ടികകളിലും ഇടംപിടിച്ച മരിസയെ 2009 ൽ ഗ്ലാമർമാഗസിൻ വുമൺ ഓഫ് ദ് ഇയർ ആയും പ്രഖ്യാപിച്ചിരുന്നു. ഫിനാൻഷ്യർ ആയ സക്രി ബോഗ് (Zachary Bogue) ആണ് മരിസയുടെ ഭർത്താവ്.
യാഹൂവിലെ മെറ്റേണിറ്റി ലീവ് 16 ആഴ്ചയായി വർധിപ്പിച്ച മരിസ പക്ഷെ 2012 ൽ ആദ്യത്തെ കുട്ടിയുടെ ജനനശേഷം വെറും രണ്ടാഴ്ചത്തെ അവധി മാത്രമെടുത്ത് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചു കളഞ്ഞു. താൻ ഇരട്ടക്കുട്ടികളുടെ അമ്മയാവാൻ പോവുന്ന സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണിപ്പോൾ മരിസ.
Marissa Mayer: Photo Credit : REUTERS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ