manoramaonline.com
നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയതിനൊപ്പം സ്വന്തം ബ്രാന്‍ഡില്‍ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ പാടില്ല എന്ന നിബന്ധനയുടെ കാലാവധി 2016-ല്‍ അവസാനിക്കുന്നതോടെ പുതിയ സ്മാര്‍ട്ട് ഫോണുമായി നോക്കിയ തിരികെയെത്തുകയാണ്. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും ത്രിഡി ടച്ച് ഐഡിയും, 50 പിക്സല്‍ വ്യക്തത നല്‍കുന്ന പ്യുവര്‍വ്യൂ കാള്‍സിസ് ലൈസന്‍സുള്ള പ്രധാന ക്യാമറയുമായാണ് നോക്കിയ സ്മാർട്ട്ഫോണ്‍ പ്രേമികളുടെ മനം കവരാനെത്തുന്നത്.
1440 x 2560 പിക്സൽ റെസലൂഷൻ നൽകുന്ന ക്വാഡ് എച്ച്ഡി ഡിസ്പ്ലെയോടെ എത്തുന്ന ഫോണ്‍ മൈക്രോസോഫ്റ്റ് ലുമിയ 1030 എന്ന പേരിൽ ഡിസംബറിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നോക്കിയ സ്വതന്ത്രമായാകും ഈ ഫോണ്‍ വിപണിയിലെത്തിക്കുക എന്നാണ് ഇപ്പോൾ കരുതുന്നത്. 2016 ഡിസംബർ മാസത്തിന്റെ അവസാനം നോകിയ ലൂമിയ 1020 യ്ക്ക് സമാനമായ രൂപകൽപ്പനയോടെ വിൻഡോസ് 8.1/10 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 5 ഇഞ്ച് ലുമിയ 1030 ഫോണ്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാൽ ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാലും ഇതുവരെയും റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തത് കൊണ്ടും 1030, നോക്കിയയുടെ പേരിലാകും ഉപഭോക്താവിന്റെ കയ്യിലെത്തുക എന്നത് ഏറെക്കുറെ ഉറപ്പിക്കാം. എന്നാൽ ഒഎസ് വിൻഡോസ് ആണോ ആൻഡ്രോയിഡ് ആണോ എന്നത് കാത്തിരുന്നു തന്നെ കാണണം.
ഗ്രേ
നിറത്തിലുള്ള മികച്ച ഫുൾ മെറ്റൽ ബോഡിയുമായെത്തുന്ന പുതിയ നോക്കിയ
സ്മാര്‍ട്ട് ഫോണിന് പിന്നിലായി വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍
ഘടിപ്പിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് പ്രാധാന്യമുള്ള 'നോക്കിയ 1030' മികച്ച
ബാക്കപ്പ് നല്‍കാന്‍ ശേഷിയുള്ള 4000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്.
2016-ലെ മികച്ച സ്മാർട്ട് ഫോണ്‍ ചോയിസ് ആയി മാറാന്‍ സാധ്യതയുള്ള ഈ
സ്മാര്‍ട്ട് ഫോണിന് 30,000 രൂപയ്ക്കടുത്താണ് വില പ്രതീക്ഷിക്കുന്ന
50MP ക്യാമറ: നോക്കിയ ഞെട്ടിക്കും
by സെയ്ദ് ഷിയാസ് മിർസ
നോക്കിയയുടെ
തിരിച്ചുവരവിന് കളമൊരുങ്ങുന്ന 2016-ല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ
ഞെട്ടിക്കാന്‍ 50 എം.പി ക്യാമറയും 6 ജിബി റാമുമുള്ള ഫോണുമായി എത്തുകയാണ്
ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാണിരുന്ന ഹാന്‍ഡ്സെന്റ്
നിര്‍മ്മാതാക്കള്‍. 'നോക്കിയ 1030' എന്ന സ്മാര്‍ട്ട് ഫോണാണ് 2016-ല്‍
നോക്കിയ പുറത്തിറക്കുമെന്ന് കരുതുന്നത്. നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയതിനൊപ്പം സ്വന്തം ബ്രാന്‍ഡില്‍ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ പാടില്ല എന്ന നിബന്ധനയുടെ കാലാവധി 2016-ല്‍ അവസാനിക്കുന്നതോടെ പുതിയ സ്മാര്‍ട്ട് ഫോണുമായി നോക്കിയ തിരികെയെത്തുകയാണ്. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും ത്രിഡി ടച്ച് ഐഡിയും, 50 പിക്സല്‍ വ്യക്തത നല്‍കുന്ന പ്യുവര്‍വ്യൂ കാള്‍സിസ് ലൈസന്‍സുള്ള പ്രധാന ക്യാമറയുമായാണ് നോക്കിയ സ്മാർട്ട്ഫോണ്‍ പ്രേമികളുടെ മനം കവരാനെത്തുന്നത്.
1440 x 2560 പിക്സൽ റെസലൂഷൻ നൽകുന്ന ക്വാഡ് എച്ച്ഡി ഡിസ്പ്ലെയോടെ എത്തുന്ന ഫോണ്‍ മൈക്രോസോഫ്റ്റ് ലുമിയ 1030 എന്ന പേരിൽ ഡിസംബറിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നോക്കിയ സ്വതന്ത്രമായാകും ഈ ഫോണ്‍ വിപണിയിലെത്തിക്കുക എന്നാണ് ഇപ്പോൾ കരുതുന്നത്. 2016 ഡിസംബർ മാസത്തിന്റെ അവസാനം നോകിയ ലൂമിയ 1020 യ്ക്ക് സമാനമായ രൂപകൽപ്പനയോടെ വിൻഡോസ് 8.1/10 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 5 ഇഞ്ച് ലുമിയ 1030 ഫോണ്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാൽ ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാലും ഇതുവരെയും റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തത് കൊണ്ടും 1030, നോക്കിയയുടെ പേരിലാകും ഉപഭോക്താവിന്റെ കയ്യിലെത്തുക എന്നത് ഏറെക്കുറെ ഉറപ്പിക്കാം. എന്നാൽ ഒഎസ് വിൻഡോസ് ആണോ ആൻഡ്രോയിഡ് ആണോ എന്നത് കാത്തിരുന്നു തന്നെ കാണണം.
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന നോകിയ ലൂമിയ 1030 ന്റെ ഡിസൈൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ