12/16/2015

ഒരു ദിവസത്തേക്ക്‌ പോലീസ്‌ കമ്മീഷണറായി എട്ട്‌ വയസുകാരന്‍

mangalam.com

ഒരു ദിവസത്തേക്ക്‌ ഹൈദരാബാദ്‌ പോലീസ്‌ കമ്മീഷണറായി എട്ട്‌ വയസുകാരന്‍

ഒരു ദിവസത്തേയ്‌ക്ക് ഹൈദരാബാദ്‌ കമ്മീഷണറായി എട്ട്‌ വയസുകാരന്‍. തലസീമിയ എന്ന അപൂര്‍വ രോഗം ബാധിച്ച മദിപ്പള്ളി രൂപ്‌ ഔരോനയുടെ ആഗ്രഹ സഫലീകരണമായിരുന്നു ഇത്‌. പോലീസ്‌ കമ്മീഷണറാകണമെന്നായിരുന്നു ഈ എട്ട്‌ വയസുകാരന്റെ ആഗ്രഹം. ഒരു എന്‍.ജി.ഒയുടെ സഹായത്തോടെയാണ്‌ ഒരു ദിവസം കുട്ടി കമ്മീഷണര്‍ സ്‌ഥാനത്തിരുന്നത്‌.
20,25 ദിവസം കൂടുമ്പോള്‍ കുട്ടിയുടെ രക്‌തം മാറ്റിക്കൊണ്ടിരിക്കണം. രൂപ്‌ എന്ന സ്‌കൂള്‍ അധ്യാപകന്റെ മകനാണ്‌ മദിപ്പള്ളി. ഒരു ദിവസത്തെ കമ്മീഷണര്‍ ജീവിതം കുട്ടിക്ക്‌ രോഗത്തോട്‌ പോരാടാനുള്ള കരുത്ത്‌ നല്‍കിയെന്നാണ്‌ എന്‍.ജി.ഒ അംഗങ്ങള്‍ പറയുന്നുത്‌. രാജ്യത്ത്‌ നടക്കുന്ന ക്രൂരതകളും അതിക്രമണങ്ങളും അവസാനിപ്പിക്കണമെന്ന്‌ മാധ്യമങ്ങളോട്‌ കുട്ടി പറഞ്ഞു.
കുട്ടിക്ക്‌ നല്ല വിശ്രമവും കൃത്യസമയത്ത്‌ മരുന്നും ഭക്ഷണവും നല്‍കണമെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. അല്ലാത്ത പക്ഷം കുട്ടിയുടെ നില ഗുരുതരമാകുമെന്നും ചില കുട്ടിയുടെ അവയവങ്ങളെ മോശമായി ബാധിക്കുമെന്നും ഡോക്‌ടര്‍ പറഞ്ഞു. രക്‌തത്തില്‍ ഹീമോഗ്ലോബിന്റെ അളവ്‌ കുറയുന്ന അവസ്‌ഥയാണ്‌ തലസീമിയ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1