manoramaonline.com
മിസൈൽ തീമഴപെയ്യിക്കാൻ ഇന്ത്യൻ ഡ്രോൺ
by സ്വന്തം ലേഖകൻ
ചരിത്രത്തിലാദ്യമായി
ഇന്ത്യ തദ്ദേശീയമായ ശത്രുമേഖലയില്‍ ആക്രമണ ശേഷിയുള്ള കൊലയാളി ഡ്രോണുകളെ
നിര്‍മ്മിക്കുന്നു. ലക്ഷ്യസ്ഥാനത്തേക്ക് മിസൈലുകള്‍ അടക്കമുള്ള ശക്തിയേറിയ
ആയുധങ്ങള്‍ പ്രയോഗിക്കുന്നതിന് ശേഷിയുള്ള യുസിഎവികളാണ്(അണ്‍മാന്‍ഡ്
കോംപാക്ട് ഏരിയല്‍ വെഹിക്കിള്‍സ്) ഇന്ത്യ നിര്‍മ്മിക്കുക.
കൊലയാളി ഡ്രോണ്‍ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. ഗദ്ദക് എന്ന് പേരിട്ടിരിക്കുന്ന 2650 കോടിയുടെ പദ്ധതിക്കുള്ള സര്‍ക്കാര്‍ അനുമതി അന്തിമ ഘട്ടത്തിലാണ്. ധനകാര്യമന്ത്രാലയം നിയോഗിക്കുന്ന വിദഗ്ധസമിതിയാണ് പദ്ധതിയുടെ സാമ്പത്തിക സാധ്യതാ പഠനം നടത്തുന്നത്. ധനകാര്യമന്ത്രാലം അനുമതിക്കൊപ്പം സുരക്ഷാ അനുമതി കൂടി ലഭിച്ചാല്‍ ഗദ്ദക് പദ്ധതി യാഥാര്‍ഥ്യമാകും.
2009ലാണ് ആദ്യമായി ഇന്ത്യയില്‍ പ്രതിരോധ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ആളില്ലാ വിമാനങ്ങളുടെ സാധ്യതാ പഠനം നടത്തുന്നത്. 12.50 കോടി രൂപ ചിലവിലായിരുന്നു ഈ സാധ്യതാ പഠനം. മുന്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ 2013ല്‍ തന്നെ സാധ്യതാ പഠനം പൂര്‍ത്തിയായെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യോമ സേനക്കൊപ്പം എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയും- ഡിആര്‍ഡിഒയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ ഡ്രോണുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.
തദ്ദേശീയമായി നിര്‍മ്മിച്ച കാവേരി എയറോസ്‌പേസ് എഞ്ചിനുകളാണ് ഈ പ്രതിരോധ ഡ്രോണുകളില്‍ ഉപയോഗിക്കുക. ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവിമാനമായ തേജസിനുവേണ്ടി നിര്‍മ്മിച്ചവയാണ് കാവേരി എയറോസ്‌പേസ് എഞ്ചിനുകള്‍. എന്നാല്‍ തേജസിന് ആവശ്യമായ ശേഷി കൈവരിക്കാന്‍ കാവേരി എയറോസ്‌പേസ് എഞ്ചിനുകള്‍ക്കായിരുന്നില്ല. 1989ല്‍ 2839 കോടി ചിലവിട്ട് നിര്‍മ്മിച്ച കാവേരി എയറോസ്‌പേസ് എഞ്ചിനുകള്‍ പാഴായില്ലെന്ന ശുഭവാര്‍ത്തകൂടി ഈ പദ്ധതി നല്‍കുന്നു.
നിലവില്‍ ഇസ്രയേലി നിര്‍മ്മിത കൊലയാളി ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ ഇസ്രയേലി ഡ്രോണുകള്‍ ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞ് ആയുധം തൊടുക്കാന്‍ ശേഷിയുള്ളതാണ്. ഇസ്രയേലി ഡ്രോണിനേക്കാള്‍ ആധുനികമായിരിക്കും ഇന്ത്യന്‍ നിര്‍മ്മിക്കുന്ന ഡ്രോണുകള്‍. അതിര്‍ത്തികളിലെ നിരീക്ഷണത്തിന് മാത്രം 598 ഡ്രോണുകളാണ് ഇന്ത്യന്‍ സേനക്ക് നിലവില്‍ ആവശ്യമുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ