12/16/2015

ഫോൺ വെള്ളത്തിൽ വീണാൽ

manoramaonline.com

ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ടത്

by സ്വന്തം ലേഖകൻ
അബദ്ധത്തിൽ ഫോണ്‍ വെള്ളത്തിൽ പെട്ടെന്ന് തന്നെ അതെടുത്ത് ചൂടാക്കുകയും പ്രവർത്തിക്കുന്നുണ്ടോ എന്നുനോക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിൽ വീണ ഫോണുകളെ നിങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളത്തിൽ വീണ ഫോണ്‍ എന്തുചെയ്യണമെന്ന് അറിയാതെ ഓണാക്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് ഉപയോഗശൂന്യമായേക്കാം.
ഫോൺ വെള്ളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
∙ വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്.
∙ ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്.
∙ ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ ഫോണിൽ നിന്നും നീക്കം ചെയ്യണം.
∙ ഫോണിലെ വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം പടരാൻ കാരണമാകും.
∙ ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.
∙ ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്.
∙ വെള്ളത്തിൽ നന്നായി മുങ്ങിയെങ്കിൽ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം ഫോണിന്റെ വിടവുകളിൽ നിന്നും വെള്ളം വലിച്ചെടുക്കാം.
∙ ഫോൺ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളിൽ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാൻ സഹായിക്കും. ഇതിനായി ഫോൺ ഡ്രൈയിങ് പൗച്ചുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കിൽ കൂടുതൽ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തിൽ ഇട്ടുവയ്ക്കുക.
∙ 2 ദിവസം ഫോൺ ഉണക്കിയ ശേഷം ചാർജറും സിം കാർഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം.
∙ ഫോൺ ഓണാകുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1