മാംസാഹാരത്തിന്റെ
സാർവത്രികോപയോഗത്താൽ ഏകദേശം അവഗണിക്കപ്പെട്ട അവസ്ഥയിലായ സസ്യവിഭാഗമാണ്
പയർവർഗ സസ്യങ്ങൾ. മൂലാർബുദങ്ങളിൽ (root nodules)നൈട്രജൻ സ്ഥിരീകരണ
ബാക്ടീരിയയുടെ സാന്നിദ്ധ്യത്താൽ ധാരളം പ്രോട്ടീൻ ഉത്പാദിപ്പിക്കുകയും
സംഭരിക്കുകയും ചെയ്യുന്ന ഈ വിഭാഗം സസ്യങ്ങൾ സസ്യാഹാരികൾക്ക് പ്രിയങ്കരവും
അവരുടെ ദൈനംദിന മാംസ്യാവശ്യങ്ങൾ നിവർത്തിക്കുന്നതിൽ പ്രധാനവുമാണ്.
മുളപ്പിച്ച അവസ്ഥയിൽ ഇവയിലുള്ള പോഷകാംശം അധികരിക്കുകയും ചെയ്യുന്നു.
പോഷകങ്ങളുടെ കലവറ എന്ന നിലയിൽ മാത്രമല്ല, സൗന്ദര്യവും ആരോഗ്യവും
സംരക്ഷിക്കാനുള്ള ഔഷധങ്ങളെന്ന നിലയിലും അതി പ്രധാനമായ പയർവർഗ്ഗ
സസ്യങ്ങളെക്കുറിച്ച് അറിയേണ്ടേ?
പയർ
ഫലപ്രദമായ ആദ്യത്തെ ജനിതക പരീക്ഷണങ്ങൾ നടത്തപ്പെട്ട സസ്യമാണ് പയർ. മഞ്ഞ, പച്ച, കറുപ്പ്, ചുവപ്പ്, പുള്ളിയുള്ളവ എന്നിങ്ങനെ പലനിറത്തിലും പല വലിപ്പത്തിലും പയർ കാണാറുണ്ട്. എങ്കിലും ഇവയിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്നത് ചെറുപയറും വൻ പയറുമാണ്. പണ്ടുമുതൽക്കുതന്നെ പുട്ടും പയറും പപ്പടവും പ്രാതലിനും, കഞ്ഞിയും പയറും അത്താഴത്തിനും കേരളീയരുടെ ഇഷ്ട വിഭവങ്ങളായിരുന്നല്ലോ. എളുപ്പത്തിൽ ദഹിക്കുമെന്ന പ്രത്യേകതയുണ്ട് ഇവയ്ക്ക്. ഇപ്പോഴും ചെറുപയർ കറികളുണ്ടാക്കാനുപയോഗിക്കുന്നതിനൊപ്പം, മോദകം, പയറുണ്ട തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. പയറിൽ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ- സി,എ എന്നിവ അടങ്ങിയിരിക്കുന്നു.
എല്ലായിനം പയറും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണമാണെങ്കിലും ചെറുപയറിനാണ് ഔഷധഗുണമേറെയുള്ളത്. വറുത്തുപൊടിച്ച ചെറുപയർ ശർക്കരയിൽ കുഴച്ച് കുട്ടികൾക്ക് നൽകുന്നത് ദഹനത്തിനും ശരീരത്തിന്റെയും ബുദ്ധിയുടെയും വളർച്ചയ്ക്കും ഓർമ്മശക്തി കൂട്ടാനും നല്ലതാണ്. ചുട്ടു നീറ്റൽ, ഛർദ്ദി, അതിസാരം എന്നിവയ്ക്കുള്ള ഔഷധക്കൂട്ടിൽ വറുത്ത ചെറുപയർ ചേർക്കാറുണ്ട്. വറുത്ത ചെറുപയറിന്റെ പൊടിയും ബദാം പരിപ്പുപൊടിയും പാലിൽ ചേർത്ത് കഴിക്കുന്നത് നാഡി ബലത്തിനും നല്ലതാണ്. ചെറുപയർ സൗന്ദര്യ വർദ്ധക വസ്തുകൂടിയാണ്. പയർപൊടി തേച്ച് കുളിക്കുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കും.
ആയുർവേദ ചികിത്സ ചെയ്യുന്നവർ മെഴുക്കിളക്കി കുളിക്കുന്നതിന് പയർ പൊടിയാണ് ഉപയോഗിക്കുന്നത്. പയർ പൊടി പാലിൽ കുഴച്ച് അല്പം നാരങ്ങ നീരും ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു, മുഖത്തെ കരുവാളിപ്പ് എന്നിവ മാറുന്നതിന് സഹായകമാണ്. പയർപൊടി തലയിൽ ചേർത്ത് കുളിക്കുന്നത് താരൻമാറുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും നല്ലതാണ്. പുഴുങ്ങിയ ചെറുപയറിന്റെ വെള്ളം കുടിക്കുന്നത് തലവേദന, ചില ത്വക്ക് രോഗങ്ങൾ, കുടൽ രോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ്.
കടല
കറുത്ത കടല , വെള്ള കടല എന്നിങ്ങനെ രണ്ടിനം കടലകൾ നാട്ടിൽ ലഭ്യമാണ്. കടലയിൽ മാംസ്യം, കാർബോ ഹൈഡ്രേറ്റ്, മാലിക് ആസിഡ്, വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. കടലമാവ് ചർമ്മ രക്ഷയ്ക്ക് ഏറെ നല്ലതാണ്. നിറം വർദ്ധിപ്പിക്കാനുള്ള പ്രകൃതിദത്ത ഫേസ്‌പാക്കുകളിലും കടലമാവ് ചേർക്കാറുണ്ട്. കഫം, പിത്തം, രക്തദോഷം, ജ്വരം, പീനസം എന്നീ രോഗങ്ങൾക്ക് കടല കഴിക്കുന്നത് നല്ലതാണ്. കടല ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ടുവച്ചിട്ട് ആ വെള്ളം ഊറ്റിക്കുടിയ്ക്കുകയും അതേ കടലയ്ക്ക് മുള വരുന്നതുവരെ ഈപ്രക്രിയ ആവർത്തിച്ചാൽ പ്രമേഹ രോഗത്തിന് ആശ്വാസം ലഭിക്കും. കടല കഴിക്കുമ്പോൾ ചിലരിൽ വായുകോപം ഉണ്ടാകുന്നതായി കാണാം. ഇത് ഒഴിവാക്കാൻ കടല പാകം ചെയ്യുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.
ഉഴുന്ന്
കേരളീയരുടെ പ്രാതൽ വിഭവങ്ങളായ ദോശ, ഇഡ്ഡലി, ഉഴുന്നുവട എന്നിവയിലെ പ്രധാനഘടകമായ ഉഴുന്ന് ഏറെ പോഷകാംശമുള്ളതാണ്. ഉഴുന്നിൽ പ്രോട്ടീൻ, വൈറ്റമിൻ എ, കാത്സ്യം, അയൺ, തയാമിൻ, നിയാസിൻ എന്നിവ അടങ്ങിയിരിക്കുന്നു. വിവിധ പലഹാരങ്ങളിൽ ചേർക്കുന്നത് കൂടാതെ വിവിധതരം തോരനുകൾക്ക് രുചി കൂട്ടാനായി ഉഴുന്ന് പരിപ്പ് ചേർത്ത് കടുക് വറുക്കുന്ന രീതിയുണ്ട്. പയർപൊടിപോലെ തന്നെ ഉഴുന്ന് പൊടിയും ശരീരശുദ്ധിക്കായി ഉപയോഗിക്കാറുണ്ട്. ഉഴുന്ന് കഷായം വച്ച് കഴിക്കുന്നത് വാതരോഗത്തിന് നല്ലതാണ്. ഉഴുന്ന് ചേർക്കുന്ന ആയുർവേദ ഔഷധങ്ങളാണ് മാഷാദി എണ്ണ, മാഷാദിഘൃതം, മാഷാദി ചൂർണം എന്നിവ. വേവിച്ച ഉഴുന്ന് പരിപ്പ് നെയ്യും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് വാർദ്ധക്യത്തെ അകറ്റും. മുലപ്പാൽ വർദ്ധിക്കുന്നതിന് ഉഴുന്ന് കഞ്ഞി നല്ലതാണ്.
മുതിര
ഹോഴ്സ്ഗ്രാം എന്ന് ഇംഗ്ളീഷിൽ പറയുന്ന മുതിര ഇന്ന് അധികം കൃഷി ചെയ്ത് കാണാറില്ല. മുതിരപ്പായസം, മുതിരത്തോരൻ, മുതിരച്ചമ്മന്തി എന്നിവ പണ്ട് കേരളീയർക്ക് ഏറെ പഥ്യമായിരുന്നു. മുതിര വേവിച്ച വെള്ളം ഊറ്റിയെടുത്ത് അതുകൊണ്ട് രസം ഉണ്ടാക്കിയും ഉപയോഗിക്കാറുണ്ട്. മുതിര പുഴുങ്ങി തിന്നുന്ന പതിവും ഉണ്ടായിരുന്നു. മുതിര പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് നല്ലതാണ്. മുതിര വറുത്ത് ചൂടോടെ ഇട്ട തേൻ ഊറ്റിയെടുത്ത് ഇളം ചൂടിൽ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന, ചെവിക്കുത്ത്, ചെവിയിൽ നിന്ന് ദ്രാവകം വരിക തുടങ്ങിയതിന് നല്ലതാണ്. വെള്ളപോക്ക്, ആർത്തവ തടസം, വയറുവേദന, തുടങ്ങിയവയ്ക്ക് മുതിര കഷായം നല്ലതാണ്. മുതിര വറുത്ത് പൊടിച്ച് പശുവിൻ പാലിൽ കലക്കി കഴിക്കുന്നത് പ്രമേഹത്തിന് ആശ്വാസമേകും. കൃമിയുടെ ഉപദ്രവത്തിനും നല്ലതാണ്.
ഡോ. ഷീജാകുമാരി കൊടുവഴന്നൂർ,
ലക്ചറർ ഇൻ പ്ളാനിംഗ് ആന്റ് മാനേജ്മെന്റ്
ഡയറ്റ്, ആറ്റിങ്ങൽ, തിരുവനന്തപുരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ