localnews.manoramaonline.com
ഇനിയിതു പോലൊരു തുറമുഖനിർമാണം കേരളം കാണുമോ?
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙
തുറമുഖ നിർമാണത്തിനായി കടൽ തുരക്കുന്ന മുല്ലൂർ തീരത്തു ചരിത്രാവശിഷ്ടങ്ങൾ
തേടി പുരാവസ്തു വിദഗ്ധർ ഒരുവശത്ത്, മറുവശത്ത് തുറമുഖത്തെക്കുറിച്ചു
ഡോക്കുമെന്ററി, ഹ്രസ്വചിത്ര ചിത്രീകരണത്തിരക്ക്; ആകെക്കൂടി വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശം നാൾക്കുനാൾ ശ്രദ്ധേയമാകുന്നു. ആയ്
രാജാക്കന്മാരുടെ ആസ്ഥാനവും തുറമുഖ നഗരവുമായിരുന്ന വിഴിഞ്ഞത്ത് ആധുനിക
തുറമുഖം വരുമ്പോൾ പോയകാലത്തെ ചരിത്രാവശിഷ്ടങ്ങളുടെ എന്തെങ്കിലും പൊട്ടും
പൊടിയും കണ്ടേക്കാമെന്ന ഉറച്ച വിശ്വാസത്തിലാണു കേരള സർവകലാശാല ആർക്കിയോളജി
വിഭാഗം പ്രഫസർ അജിത്‌കുമാർ ഇന്നലെ തുറമുഖ നിർമാണത്തിനായി കടൽ തുരക്കുന്ന
മുല്ലൂർ തീരത്തെത്തിയത്. വിശ്വാസം തെറ്റിയില്ല. ഡ്രജർ തുരന്നു പുറത്തേക്കു
തള്ളുന്ന മണ്ണിനും ചെളിക്കുമൊപ്പം തീരത്തടിഞ്ഞ കൽക്കരി സമാനമായതും
അല്ലാത്തതുമായ പഴക്കമേറിയ മരക്കഷണങ്ങൾ പലതും ചരിത്രാവശിഷ്ടങ്ങളാകാമെന്ന
നിഗമനത്തിലാണു പ്രഫ. അജിത്കുമാർ. ഇവയുടെ പല സാംപിളുകൾ വിശദ പരിശോധനയ്ക്കും
ലാബ് പരീക്ഷണങ്ങൾക്കുമായി അദ്ദേഹം ശേഖരിച്ചു. നേരത്തെ തീരദേശ പൊലീസ്
സ്റ്റേഷൻ നിർമാണ കാലത്തു പൈലിങ്ങിനായി എടുത്ത കുഴിയിൽ നിന്നു കണ്ടെടുത്ത
നാര് പോലെ ഘടനയുള്ള മരക്കഷണങ്ങളുടേതിനു സമാനമായവ മുല്ലൂർ കടലിനടിയിൽ നിന്നു
പുറന്തള്ളിയവയിൽപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജെസിബികളും ടോറസ് ലോറികളും ബുൾഡോസറും തലങ്ങും വിലങ്ങും നീങ്ങുന്ന മുല്ലൂർ തീരത്ത് ആക്‌ഷനും കട്ടും, ഫീൽഡും, ലൈറ്റപ്പും, ക്യാമറയും മറ്റും കണ്ടതു തുറമുഖ പണി കാണാനെത്തിയവർക്കു കൗതുകമായി. തുറമുഖത്തിന്റെ വരവ് പുതിയൊരു ശുഭപ്രതീക്ഷയ്ക്കാണു വഴിയൊരുക്കുന്നതെന്നു കാട്ടാൻ ഒരു സംഘം ചെറുപ്പക്കാർ ‘ഹോപ്പ്’ എന്ന ഡോക്കുഫിക്‌ഷൻ ചിത്രീകരിക്കുകയാണിവിടെ. തുറമുഖത്തിന്റെ വരവ് നാടിന്റെ വികസനപ്രതീക്ഷയിലേക്കാണെന്ന സന്ദേശമാണു ദീപക്, രാജേഷ്‌രാജൻ, അരുൺ രാജീവ്, സിബി സുരേഷ്, പരമേശ്വർ എന്നിവരുൾപ്പെടുന്ന ഡോക്കുഫിക്‌ഷൻ ടീം ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. localnews.manoramaonline.com

വിഴിഞ്ഞത്ത് പുരാതനകിണറിന്റെ കൈവരി കണ്ടെത്തി; 18ാം നൂറ്റാണ്ടിലെ ഡച്ച് കാലത്തേതെന്ന് സംശയം
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙
മൽസ്യബന്ധന തുറമുഖത്തെ മീൻ വള്ളങ്ങളടുക്കുന്ന തീരത്തു പുരാതന കിണറിന്റെ
കൈവരി കണ്ടെത്തി. ഏകദേശം 200ലേറെ വർഷം പഴക്കമുള്ളതാണ് ഇതെന്നു സ്ഥലം
സന്ദർശിച്ച കേരള സർവകലാശാല ആർക്കിയോളജി വിഭാഗം പ്രഫസർ അജിത്കുമാർ പറഞ്ഞു.
വെട്ടുകല്ലുകൊണ്ട് നിർമിച്ച കിണറിന്റെ അരമതിലാണു മേൽമണ്ണു
മാറിയതിനെത്തുടർന്ന് ഇവിടെ തെളിഞ്ഞത്. കിണറിനകം മണ്ണു നിറഞ്ഞ അവസ്ഥയിലാണ്.
തീരത്തോടടുത്ത് ഇവിടെ കിണർ നിർമാണം പതിവില്ലെന്നും വെട്ടുകല്ല് ഈ ഭാഗത്ത്
ഉപയോഗിക്കാറില്ലെന്നും മുതിർന്ന മൽസ്യത്തൊഴിലാളികൾ പറഞ്ഞു. ആ നിലയ്ക്കു
പുരാതന നിർമിതിയാണെന്ന നിലയ്ക്കായിരുന്നു പരിശോധന.
18ാം
നൂറ്റാണ്ടിൽ ഡച്ച് അധിനിവേശക്കാലത്തോ മറ്റോ പണിതതാവാം ഇതെന്നാണു
നിഗനമമെന്ന് അജിത്കുമാർ പറഞ്ഞു. മുൻപ് ഈ ഭാഗത്ത് അനവധി മൽസ്യത്തൊഴിലാളി
കുടിലുകൾ ഉണ്ടായിരുന്നതാണെന്നും മൽസ്യബന്ധന തുറമുഖത്തിനോടനുബന്ധിച്ചു
കുടിയൊഴിപ്പിക്കപ്പെട്ടതിനു പിന്നാലെ ഈ ഭാഗത്തു ധാരാളം മണ്ണ് കടലെടുത്തു.
ഇതോടെയാണ് അടിത്തട്ടിലായിരുന്ന പുരാതന കിണറിന്റെ അരമതിൽ ഭാഗം തെളിഞ്ഞു
വന്നതെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു. സംസ്ഥാന ആർക്കിയോളജി വകുപ്പു
നേതൃത്വത്തിൽ ഉത്ഖനനം നടത്തിയാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടേക്കുമെന്നാണു
ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ.
മുല്ലൂർ
തീരത്ത് ഡ്രജ് ചെയ്തു വന്നടിയുന്ന പഴകിയ മരക്കഷണങ്ങളും മറ്റും
പരിശോധിക്കുന്ന കേരള സർവകലാശാല ആർക്കിയോളജി വിഭാഗം പ്രഫ. അജിത്കുമാർ.
ജനം കടലു കാണാനുള്ള ആവേശത്തിൽ; സുരക്ഷയുടെ അങ്കലാപ്പിൽ അധികൃതർ
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙
അപകടസാധ്യതാ മുന്നറിയിപ്പു ബോർഡും മറികടക്കൽ നിരോധന റിബണും
ട്രഞ്ചുമൊന്നും സന്ദർശകരുടെ ആവേശത്തെ തടയുന്നില്ല. തുറമുഖം രൂപപ്പെടുന്ന
മുല്ലൂർ കടപ്പുറം കാണാൻ ഇന്നലെയും ജനമൊഴുകി. കൊച്ചുകുട്ടികളും
സ്ത്രീകളുമടക്കമുള്ള കാണികൾ രാവിലെ മുതൽക്കു തീരത്തേക്കു
വന്നുകൊണ്ടിരുന്നു. കടൽ തുരന്ന മണ്ണ് വീണു കടൽ പിൻവാങ്ങിയ വിശാല തീരം കാണാൻ
എത്തുന്ന ജനത്തിന് അപകടഭീഷണിയൊഴിവാക്കാനാണു കഴിഞ്ഞ ദിവസം അധികൃതർ ഇവിടെ
മുന്നറിയിപ്പു ബോർഡും മറികടക്കൽ നിരോധിച്ചുള്ള റിബണും കെട്ടിയത്. ഇതു
കൂടാതെ ജനം കടന്നുകയറാതിരിക്കാൻ ഈ ഭാഗത്തു ട്രഞ്ച് കുഴിച്ചു മണൽത്തിട്ടയും
കെട്ടി.
എന്നാൽ ഇവിടം കാണാനെത്തിയ ജനം ഇതൊന്നും വകവയ്ക്കാതെ ബാരിക്കേഡ് മറികടന്നു പുതിയ തീരത്തിന്റെ ഭംഗി ആസ്വദിച്ചു. ദൂരെ കിടന്നു കടൽ തുരക്കുന്ന ഡ്രജറിന്റെ പ്രവർത്തനവും ഇതു തുരന്നു പുറന്തള്ളുന്ന മണ്ണ് തീരത്തു വന്നടിയുന്ന കാഴ്ചയുമാണു ജനം ആസ്വദിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ നിന്നു കിട്ടുന്ന ശംഖ് മുതലായവ ശേഖരിക്കാൻ ചിലർ ഈ ഭാഗത്തു കടലിൽ ചാടിയും കാണികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. കുട്ടികളുൾപ്പെടെയുള്ളവർ അപകടസാധ്യത വകവയ്ക്കാതെ ഇവിടെ എത്തുന്നതു തടയണമെന്ന് ആവശ്യമുയർന്നു. ഇതിനായി പൊലീസ് സാന്നിധ്യം ഇവിടെ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

‘ഇല്ലാത്ത കടലിലിറങ്ങാൻ’ ജനപ്രവാഹം
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙
കടൽ നികത്തൽ അഥവാ കടൽ തുരക്കൽ ഈ നാടിന് ഇതാദ്യത്തെ
അദ്ഭുതക്കാഴ്ചയാവുകയാണ്. കടൽ തുരന്നു പുറത്തേക്കു തള്ളുന്ന മണ്ണ് കടലിനെ
പിന്നാക്കംവലിച്ചു നികത്തുന്ന അതിശയ കാഴ്ച, പദ്ധതിപ്രദേശമായ മുല്ലൂർ
തീരത്താണ്. ഡ്രജിങ് എന്നു സാങ്കേതികമായി പറയുന്ന കടൽ തുരക്കലും ഇതു
പുറന്തള്ളുന്ന മണ്ണ് തീരത്തു നിരന്നു കടൽ പിൻവലിയുന്നതും വിഴിഞ്ഞം
പ്രദേശത്തുകാർക്ക് ആദ്യ കാഴ്ചാനുഭവമാണ്. തുറമുഖം ഉണ്ടാകുന്നതിന്റെ ആദ്യഘട്ട
രൂപപ്പെടൽ നടക്കുന്ന മുല്ലൂർ കടപ്പുറത്തേക്കു സന്ദർശകരുടെ തിരക്ക്
തുടരുകയാണ്.
കടൽ തുരക്കൽ എട്ടാം ദിവസത്തിലേക്ക് ഇന്നു കടക്കവെ, തീരത്ത് ഏതാണ്ട് 50 മീറ്ററോളം ദൂരത്തിൽ കര രൂപപ്പെട്ടുകഴിഞ്ഞു. അത്രയും ദൂരം കടൽ പിൻവാങ്ങിയ മനോഹര കാഴ്ചയാണു കാണികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഒപ്പം പുതുതായി പണിയുന്ന തീരദേശ റോഡ്, വിശാല തീരക്കാഴ്ചയുടെ സൗന്ദര്യം എന്നിവയും ആളുകളെ ഇവിടേക്കു വരുത്തുന്നു. ദൂരെ കിടക്കുന്ന ഡ്രജർ കടൽ തുരന്നു പുറന്തള്ളുന്ന മണ്ണും ചെളിയും 700 മീറ്ററോളം നീളുന്ന പൈപ്പുകളിലൂടെ വന്നടിഞ്ഞാണു കടൽ മാറി കരയാകുന്നത്.
തുറമുഖത്തിന്റെ ഏതാണ്ട് 800 മീറ്റർ നീളമുള്ള ആദ്യഘട്ടത്തിലെ ജെട്ടി വരുന്നത് ഈ കരയിലാണ്. സന്ദർശകത്തിരക്കിനൊപ്പം തീരത്ത് അപകടസാധ്യതയും പതിയിരിക്കുന്നുണ്ട്. അപ്രതീക്ഷിത തിരയടിയാണ് അപകടം വിതയ്ക്കുക. ഇതു മുൻനിർത്തി ഈ ഭാഗത്തേക്കു സന്ദർശകരെ നിയന്ത്രിക്കുന്നതിനു ബാരിക്കേഡുകൾ, മുന്നറിയിപ്പു ബോർഡുകൾ എന്നിവ സ്ഥാപിച്ചുവരികയാണു ബന്ധപ്പെട്ട അധികൃതർ.
കടൽ കുഴിച്ചതെത്ര?സർവേയ്ക്ക് ചെന്നൈ സംഘം
വിഴിഞ്ഞം∙ കടലിലെ കായംകലക്കൽ എന്ന പ്രയോഗം പോലല്ല, കടൽതുരക്കൽ അളവ് വിലയിരുത്താനും പരിശോധിക്കാനുമായി വിദഗ്ധ സംഘമുണ്ട്. ഹൈഡ്രോഗ്രഫിക് സർവേ എന്നറിയുന്ന ഈ പരിശോധനയ്ക്കായി ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘമാണെത്തിയിട്ടുള്ളത്. ഇൻഡോമെർ എന്ന ഹൈഡ്രോഗ്രഫിക് സംഘവും മുംബൈയിൽ നിന്നുള്ള ഓഷ്യാനിക് സയൻസ് ആൻഡ് സർവേയിങ് എന്ന വിഭാഗവുമാണു വെവ്വേറെയായി സർവേ നടത്തുന്നത്. കടലിൽ എത്ര ആഴത്തിൽ, എത്ര വിസ്തൃതിയിൽ തുരക്കൽ അഥവാ ഡ്രജിങ് നടത്തി എന്നതു മൂന്നാമതൊരു ഏജൻസിയെ നിയോഗിച്ചു നടത്തണമെന്ന നിർദേശാനുസരണമാണു സർവേ നടക്കുന്നത്. ഡ്രജിങ് നടത്തുന്ന അത്രയും കാലയളവിൽ സർവേയും തുടരും.
വിഴിഞ്ഞം: തീരസേനയ്ക്ക് വിമാനമിറങ്ങാനും സൗകര്യം
വിഴിഞ്ഞം∙ വിഴിഞ്ഞത്തെ തീരരക്ഷാ സേനയ്ക്ക് തലസ്ഥാനത്ത് വിമാനമിറങ്ങാൻ സൗകര്യം വരുന്നു. ഇതോടെ, ഇനി കടൽരക്ഷാ പ്രവർത്തനത്തിനും കടൽ നിരീക്ഷണത്തിനും വിമാനവേഗം. തീരരക്ഷാ സേനയുടെ വളരെക്കാലത്തെ ആവശ്യമാണ് ഇതുവഴി യാഥാർഥ്യമാകാൻ പോകുന്നത്. പഴയ ആഭ്യന്തരവിമാനത്താവളത്തിലാണ് തീരരക്ഷാസേനയുടെ ഡോർണിയർ, ചേതക് ഹെലികോപ്റ്റർ എന്നിവയുടെ താവളം വരുന്നത്. തലസ്ഥാനത്തെ വിമാനത്താവള അധികൃതരുമായി തീരരക്ഷ സേനാധികൃതർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തോടെ പ്രവർത്തനം തുടങ്ങുമെന്നാണു കരുതുന്നത്.
നിലവിൽ, സേനയുടെ വിമാനം വഴിക്കുള്ള രക്ഷാപ്രവർത്തനം കൊച്ചി കേന്ദ്രീകരിച്ചാണ്. അടിയന്തരഘട്ടങ്ങളിൽ കൊച്ചിയിൽനിന്നു വേണം വിമാനം എത്താൻ. ഇതിനു സമയ നഷ്ടമുണ്ട്. ഏതാനും മാസം മുൻപ്, കോവളം ബീച്ചിൽ അഞ്ചു യുവാക്കൾ തിരയിൽപ്പെട്ട സംഭവത്തിൽ ഇത്തരത്തിലാണ് സേന, വ്യോമ നിരീക്ഷണം നടത്തിയത്. ഇവിടെ വിമാനങ്ങളുടെ താവളം വന്നാൽ, മിനുട്ടുകൾക്കുള്ളിൽ രക്ഷാ ദൗത്യത്തിനെത്താമെന്ന നേട്ടമുണ്ട്. രക്ഷാപ്രവർത്തനത്തെക്കൂടാതെ, കടൽ വഴിക്കുള്ള തീവ്രവാദി ആക്രമണം നേരിടൽ, കടൽക്കൊള്ള തടയൽ എന്നിവയും ഇത്തരം വ്യോമ നിരീക്ഷണ സംവിധാനങ്ങളുടെ ദൗത്യത്തിൽ പെടും.
വിഴിഞ്ഞം∙ വിഴിഞ്ഞം പ്രദേശം വികസനത്തിന്റെ കുതിപ്പിൽ. തീരത്തിന്റെ ഒരു വശത്ത് തുറമുഖ നിർമാണത്തോടനുബന്ധിച്ച കടൽ തുരക്കൽ, റോഡു നിർമാണം എന്നിവ പുരോഗമിക്കുമ്പോൾ, മറു വശത്ത് കഴക്കൂട്ടം-കോവളം ബൈപ്പാസിന്റെ നിർമാണ ജോലികൾ അതി വേഗമാർജിക്കുന്ന കാഴ്ചയാണ്. കഴക്കൂട്ടം മുതൽ ബൈപ്പാസ്റോഡു നിർമാണമുണ്ടെങ്കിലും, റോഡ് രൂപപ്പെട്ടുവരുന്ന കോവളം മുതൽക്കാണ് പാത നിർമാണത്തിന്റെ ശരിക്കുള്ള ജോലികൾ.
localnews.manoramaonline.com
ക്കോല, മുല്ലൂർ റോഡുകളിലാണ് ഇവയുടെ ഒഴുക്ക്.

നിറങ്ങളുടെ ചക്രവർത്തിയും മാലാഖയും വിഴിഞ്ഞം കടലിൽ നിന്ന്
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙
അപൂർവ അലങ്കാരമൽസ്യ ഇനങ്ങളുടെ അക്ഷയഖനിയാണു വിഴിഞ്ഞമെന്നു തെളിയിച്ച് ഈ
കടലിൽ നിന്നു കഴിഞ്ഞ ദിവസം ചക്രവർത്തി, ഖൊറാനിക് മാലാഖ മീനുകളെ ലഭിച്ചു.
രാജ്യാന്തര തുറമുഖം വരുന്നതോടെ അലങ്കാരമൽസ്യങ്ങളുടെ ആവാസവ്യവസ്ഥിതിക്കു
കോട്ടമുണ്ടാകില്ലെന്നു ബന്ധപ്പെട്ട ശാസ്ത്രവിദഗ്ധർ. മറിച്ച് ഇവയുടെ ആവാസം
വർധിക്കാനാണിടയെന്നും ഇവർ വ്യക്തമാക്കുന്നു. തുറമുഖത്തെ ജലം
മലിനമാകരുതെന്നു മാത്രം. അലങ്കാരമൽസ്യ ഇനങ്ങളെ ശേഖരിക്കുന്ന വിഴിഞ്ഞം
സ്വദേശിയായ മൽസ്യത്തൊഴിലാളി ബാബുവിനാണ് ഏഞ്ചൽ വിഭാഗത്തിൽപ്പെട്ട എംപറർ,
ഖൊറാനിക് മൽസ്യങ്ങളെ ലഭിച്ചത്. വിഴിഞ്ഞം കടലിൽ നിന്നു മുൻപും ഇവ
ലഭിച്ചിട്ടുണ്ടെങ്കിലും അപൂർവവും അത്യാകർഷകവുമെന്ന നിലയ്ക്ക് ഈ മീനുകൾ
അലങ്കാരമൽസ്യ വിഭാഗത്തിൽ വൻ ഡിമാൻഡുള്ള ഇനങ്ങളാണ്.
ഖുറാൻ ലിപികളോടു സാമ്യം തോന്നുന്നവിധം വാലിൽ
കാണുന്ന ലിഖിതങ്ങളാണു ഖൊറാനിക് ഏഞ്ചൽ എന്ന പേര് ഈ മൽസ്യത്തിനു ലഭിക്കാൻ
കാരണമെന്നു ബന്ധപ്പെട്ട ശാസ്ത്രജ്ഞർ പറയുന്നു. കറുപ്പും മഞ്ഞയും നീലയും
നിറങ്ങൾ ചാലിച്ചെഴുതിയ വർണപ്പകിട്ടിലുള്ള എംപററിന്റെ സാമാന്യം
വളർച്ചയെത്തിയ രണ്ടു മീനുകളാണു ലഭിച്ചത്. കന്യാകുമാരി, മണ്ഡപം എന്നിവ
കഴിഞ്ഞാൽ വിഴിഞ്ഞം തീരക്കടൽ ഇത്തരം അപൂർവ അലങ്കാരമൽസ്യങ്ങളുടെ ഖനി
തന്നെയാണ്. രാജ്യാന്തര തുറമുഖം വരുന്നതോടെ സ്വാഭാവിക ആവാസവ്യവസ്ഥ
നശിക്കുമെന്നും ഇതോടെ ഈ അലങ്കാര ഇനങ്ങൾ അപ്രത്യക്ഷമാകുമെന്നുമുള്ള
ആശങ്കയ്ക്ക് ആശ്വാസമാകുമെന്നാണു ശാസ്ത്ര ലോകത്തിന്റെ നിഗനമങ്ങൾ.
തുറമുഖ പുലിമുട്ട് സ്ഥാപിക്കപ്പെടുമ്പോൾ ഈ പാറക്കൂട്ടങ്ങൾക്കിടെ പവിഴപ്പുറ്റുകളും സമാന രീതിയിലുള്ള മറ്റു ജീവികളും വീണ്ടും ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുമെന്നു ബന്ധപ്പെട്ട ശാസ്ത്രലോകം പറയുന്നു. അലങ്കാരമൽസ്യങ്ങളുടെ ഭക്ഷ്യ വിഭങ്ങളായതിനാൽ പവിഴപ്പുറ്റുകളും മറ്റും ഉണ്ടാകുന്നതിനു പിന്നാലെ ഈ മൽസ്യ ഇനങ്ങൾ ഇവിടെ തന്നെ തമ്പടിക്കപ്പെടുമെന്നാണു ശാസ്ത്രജ്‍ഞരുടെ വിലയിരുത്തൽ. പക്ഷേ തുറമുഖം യാഥാർഥ്യമാകുമ്പോൾ പരിസര-ജലമലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞാലേ അലങ്കാരമൽസ്യമുൾപ്പെടെയുള്ളവയുടെ ആവാസ വ്യവസ്ഥയുണ്ടാകൂ എന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. അതേസമയം തുറമുഖ നിർമാണ ഘട്ടമായതിനാൽ കടൽ കലങ്ങിയ സ്ഥിതിയിൽ ഇപ്പോൾ ഇത്തരം മീനുകളെ പിടികൂടുന്നതിനു ബുദ്ധിമുട്ടാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
വിഴിഞ്ഞത്തു നിന്നു ലഭിച്ച എംപറർ ഏഞ്ചൽ മൽസ്യം.

മുന്നൊരുക്കം: വിഴിഞ്ഞം കപ്പൽപ്പാത കാണാൻ ഉന്നതസംഘം കടലിലേക്ക്
by സ്വന്തം ലേഖകൻ
വിഴിഞ്ഞം∙
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി വരുന്നതിനോടനുബന്ധിച്ചു കപ്പൽപാതയിലെ
തിരക്കു കണ്ടറിയാൻ ബന്ധപ്പെട്ടവരുടെ ഉന്നതതല സംഘം കടലിലേക്ക്. കടലിലും
തീരത്തും ഭാവിയിൽ വരാനിടയുള്ള മലിനാവസ്ഥയെ ചെറുക്കുന്നതിനു വിദേശ നിർമിത
യന്ത്രസംവിധാനങ്ങൾ വരുന്നു.
തുറമുഖ പദ്ധതി വരുന്നതിനോടനുബന്ധിച്ച
മുന്നൊരുക്ക ഭാഗമായിട്ടാണ് കാര്യങ്ങൾ ആഴത്തിലറിയാൻ സംഘം രാജ്യാന്തര കപ്പൽ
ചാലു വരെ കടൽ യാത്ര നടത്തുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റ്, മലിനീകരണ
നിയന്ത്രണ വിഭാഗം എന്നിവയടക്കമുള്ള ഏജൻസികളും മറ്റു തീരസുരക്ഷാ ഏജൻസികളും
ചേർന്നു പ്രധാന തീരരക്ഷാ ഏജൻസിയായ കോസ്റ്റ്ഗാർഡ് നേതൃത്വത്തിലാണ് പഠന
നിരീക്ഷണങ്ങൾക്കും മറ്റുമായി കടൽയാത്ര നടത്തുക. ഇതിന്റെ ഭാഗമായ ആദ്യഘട്ട
ചർച്ചകൾ കഴിഞ്ഞതായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. രാജ്യാന്തര കണ്ടെയ്നർ
തുറമുഖം യാഥാർഥ്യമാവുന്നതോടെ വിഴിഞ്ഞമുൾപ്പെടുന്ന രാജ്യത്തിന്റെ തെക്കു
പടിഞ്ഞാറൻ തീരം അതീവ സുരക്ഷാ മേഖലയായി മാറും.
ഇതിന്റെ ഭാഗമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. നിലവിൽ തീരരക്ഷാസേനാ സ്റ്റേഷൻ ഉണ്ടെങ്കിലും രാജ്യത്തെ തന്ത്രപ്രധാന ഇടമായി വിഴിഞ്ഞം മാറുമെന്ന നിലയ്ക്ക് നാവികസേനയുടെ സാന്നിധ്യം അവിഭാജ്യഘടകമാകും. നാവികസേനയ്ക്കു വേണ്ട സ്ഥലം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നതതലങ്ങളിൽ ചർച്ചകൾ നടന്നു വരികയാണ്. അനവധി കപ്പലുകളും മറ്റു ജലയാനങ്ങളും നിരന്തരം വന്നുപോകുന്ന തുറമുഖത്തെ തീരത്തും കടലിലും മലിനീകരണ പ്രശ്നമുയർന്നേക്കാം. ഇത്തരം സാഹചര്യമുണ്ടായാൽ അവയെ എങ്ങനെ നേരിടണമെന്നതും അതിലേക്ക് ഏതു തരം സന്നാഹങ്ങളാണ് സജ്ജമാക്കേണ്ടത് തുടങ്ങിയവയാണ് സംഘം നേരിട്ടെത്തി മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
ഇത്തരം ആവശ്യങ്ങൾക്കു വേണ്ട യന്ത്രസംവിധാനങ്ങൾ ഇറക്കുമതി ചെയ്യേണ്ടവയാണ്. നിലവിൽ കേരളത്തിൽ ഇത്തരം സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലാത്തതിനാലാണ് പഠന നിരീക്ഷണങ്ങളും ചർച്ചകളും വേണ്ടി വരുന്നതെന്നു തീരരക്ഷാ സേനയോടു ബന്ധപ്പെട്ടവർ പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര കപ്പൽ ചാലിലെ തിരക്ക് നമ്മുടെ ദേശീയ പാതയേക്കാൾ ഭീകരമെന്നു ബന്ധപ്പെട്ടവർ. തീര സുരക്ഷ, കടൽജല മലിനീകരണം എന്നിവ സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനു ഈ കടൽപ്പാതയിലെ തിരക്ക് നേരിട്ടു മനസ്സിലാക്കിയിരിക്കണമെന്ന നിലയ്ക്കാണ് രാജ്യാന്തര കപ്പൽ ചാലിനു സമീപത്തേക്കുള്ള യാത്ര.
ഈ റൂട്ടിലൂടെ കപ്പലുകൾ തലങ്ങും വിലങ്ങുമായി നിരന്തരം പായുകയാണെന്നു തീരരക്ഷാ ഏജൻസികൾ. മുംബൈ-ഗൾഫ്-ചൈന-സിംഗപ്പൂർ തുടങ്ങി ലോകത്തിലെ മിക്ക കണ്ടെയ്നർ കപ്പലുകളും ഇതു വഴിക്കാണ് കടന്നു പോകുന്നത്.പ്രതിദിനം ഇത്തരത്തിലുള്ള ശരാശരി അയ്യായിരത്തിലധികം കപ്പലുകൾ ഇവിടം വഴി പോകുന്നതായാണ് ബന്ധപ്പെട്ട ഏജൻസികളുടെ കണക്ക്. ഇതിന്റെ എണ്ണം ഭാവിയിൽ വർധിക്കുകയേ ഉള്ളൂ. ആ നിലയ്ക്കും രാജ്യാന്തര തുറമുഖം ഇവിടെ വരുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഈ ഗതാഗതത്തിരക്ക് ബന്ധപ്പെട്ട ഏജൻസികൾക്ക് നേരിട്ടു ബോധ്യമാക്കുന്നതിനു തീരരക്ഷാ സേന അവസരമൊരുക്കുന്നത്.
വിഴിഞ്ഞം തീരത്തിനു സമീപത്തെ രാജ്യാന്തര കപ്പൽ ചാനൽ റൂട്ട്

Monday 21 December 2015 10:32 PM IST
by സ്വന്തം ലേഖകൻ
...
Read more at: http://localnews.manoramaonline.com/thiruvananthapuram/features/trivandrum-port-construction.html

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ