janmabhumidaily.com
പെരുവണ്ണാന്‍, മലയന്‍ വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തും
ന്യൂദല്‍ഹി:
വിവിധ സംസ്ഥാനങ്ങളിലെ പതിനഞ്ച് പിന്നോക്ക സമുദായങ്ങളെ പട്ടികജാതിയില്‍
ഉള്‍പ്പെടുത്തി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നു. കേരളത്തിലെ പെരുവണ്ണാന്‍,
മലയന്‍ വിഭാഗങ്ങള്‍ ഇതോടെ പട്ടികജാതി വിഭാഗത്തിലേക്ക് ഉള്‍പ്പെടും.
ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
ഹരിയാന, പശ്ചിമബംഗാള്‍, ഛത്തീസ്ഗട്ട് എന്നീ സംസ്ഥാനങ്ങളിലെ 13 സമുദായങ്ങളെയും കേരളത്തിലെ രണ്ട് സമുദായങ്ങള്‍ക്കുമാണ് ഇനി പട്ടികജാതി വിഭാഗത്തിന്റെ ആനൂകൂല്യങ്ങള്‍ ലഭിക്കുക. ഒറീസയിലെ ബാരിക്കി, കുമ്മാരി എന്നീ സമുദായങ്ങളെ പട്ടികജാതി സമുദായപട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ഹരിയാനയിലെ അഹേരി, ഹരി, ഹേരി, അഹേരിയ, തോരി, തുരി, റായ് സിക് എന്നീ സമുദായങ്ങളും പശ്ചിമബംഗാളിലെ ചൈന്‍, ഛത്തീസ്ഗട്ടിലെ സൈസ്, സഹിസ്, സാരതി, സൂത് സാരതി, തന്‍വാര്‍ എന്നീ സമുദായങ്ങളെയുമാണ് പട്ടികജാതി വിഭാഗത്തിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയത്.
ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്.
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്, രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ്, ടോപ്പ് ക്ലാസ് എഡ്യുക്കേഷന്‍, കണ്‍സഷണല്‍ ലോണ്‍, പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവ ഇനിമുതല്‍ പുതിയ 15 സമുദായങ്ങള്‍ക്കും ലഭ്യമാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ