12/16/2015

പാര്‍ലമെന്റില്‍ മോഡിക്കെതിരെ പ്രതിഷേധിച്ച MP ക്ക് വെള്ളം നല്‍കിയത് മോഡി

mangalam.com

സര്‍ക്കാരിനെതിരെ സഭയില്‍ മുദ്രാവാക്യം വിളിച്ച എം.പിക്ക്‌ കുടിക്കാന്‍ വെള്ളം നല്‍കി മോഡി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുദ്രാവാക്യം മുഴക്കി ക്ഷീണിച്ച എം.പിക്ക്‌ കുടിക്കാന്‍ വെള്ളം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി സര്‍ക്കാര്‍ കാര്യാലയത്തില്‍ നടന്ന സി.ബി.ഐ റെയിഡില്‍ പ്രതിഷേധിച്ച ആം ആദ്‌മി എം.പിക്കാണ്‌ മോഡി വെള്ളം നല്‍കിയത്‌.
റെയിഡ്‌ കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്ന്‌ ആരോപിച്ച്‌ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം നടക്കവെയാണ്‌ നാടകീയ രംഗങ്ങള്‍. എ.എ.പി എം.പി ഭഗവത്‌ മാന്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം മുഴക്കി തൊണ്ട വരണ്ട ഭഗവത്‌ ഇതിനിടയില്‍ കുടിവെള്ളത്തിനായി സഭയില്‍ പരതി.
ഭഗവത്‌ വെള്ളം അന്വേഷിക്കുന്നതായി ശ്രദ്ധിച്ച പ്രധാനമന്ത്രി തന്റെ സമീപത്തുള്ള വെള്ളം നിറഞ്ഞ ഗ്ലാസ്‌ എം.പിക്ക്‌ നേരെ നീട്ടി. ഗ്ലാസ്‌ സ്വീകരിച്ച ഭഗവത്‌ ദൃതിയില്‍ വെള്ളം കുടിച്ചശേഷം ഗ്ലാസ്‌ മോഡിക്ക്‌ തിരിച്ചുനല്‍കി. തിരികെ ലഭിച്ച ഗ്ലാസില്‍ പുറംമോടിയിട്ട മോഡി അത്‌ തിരികെ യഥാസ്‌ഥാനത്ത്‌ വച്ചു. മോഡിയുടെ മാന്യത ശ്രദ്ധിച്ച മറ്റ്‌ ബി.ജെ.പി എം.പിമാര്‍ ഡസ്‌കിലടിച്ച്‌ ആദരവും പ്രകടിപ്പിച്ചു. ദാഹം ശമിപ്പിച്ച ഭഗ്‌വത്‌ പ്രതിഷേധം തുടരുകയും ചെയ്‌തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1