marunadanmalayali.com
ദേശീയ പാതയിൽ അപകടത്തിൽപ്പെടുന്നവർക്ക് സർക്കാരിന്റെ സൗജന്യ സുരക്ഷാ പദ്ധതി; ആദ്യ 48 മണി...
ദേശീയ പാതയിൽ അപകടത്തിൽപ്പെടുന്നവർക്ക് സർക്കാരിന്റെ സൗജന്യ സുരക്ഷാ പദ്ധതി; ആദ്യ 48 മണിക്കൂറിലെ മുഴുവൻ ചെലവുകളും വഹിക്കുന്ന സുരക്ഷാവീഥി പദ്ധതി അപകടമരണം വർധിക്കുന്ന പശ്ചാത്തലത്തിൽ
December 17, 2015 | 08:44 PM | Permalink
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊല്ലം മുതൽ എറണാകുളം വരെയുള്ള
ദേശീയ പാതയിൽ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ
സർക്കാരിന്റെ സൗജന്യ സുരക്ഷാ പദ്ധതി. അപകടത്തിൽ പരിക്കേൽക്കുന്നവരുടെ ആദ്യ
48 മണിക്കൂറിലെ ചികിത്സയടക്കമുള്ള എല്ലാ ചെലവുകളും സർക്കാർ സൗജന്യമായി
വഹിക്കുന്ന സുരക്ഷാവീഥി പദ്ധതി ഉടൻതന്നെ നടപ്പാക്കും.
ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. 145 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം - എറണാകുളം പാതയിലാണ് ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് എന്നതിനാലാണ് ആദ്യഘട്ടത്തിൽ ഈ പാത തെരഞ്ഞെടുത്തത്.
കേരളത്തിലെ അപകടമേഖലകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് കൊല്ലം - എറണാകുളം പാത. റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മതിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ച ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്.
കൊല്ലം മുതൽ എറണാകുളം വരെയുള്ള ദേശീയ പാതയിൽ അപകടത്തിൽ പെടുന്നവരെ ഏതെങ്കിലും സർക്കാർ/സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ ആദ്യ 48 മണക്കൂറിൽ പരമാവധി മുപ്പതിനായിരം രൂപ വരെ ചെലവുള്ള തുക സൗജന്യമായി നൽകുന്നതാണ്. ഇതിനായി കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി.
സർക്കാർ/സ്വകാര്യ ആശുപത്രികൾക്ക് ചികിത്സാ ചെലവിനുള്ള തുക ഇൻഷുറൻസ് കമ്പനികൾ നൽകുകയും ഭാവിയിൽ അപകടത്തിൽ പെടുന്നവർക്ക് ലഭിക്കേണ്ട ഇൻഷുറൻസ് തുകയിൽ നിന്നും ചെലവാകുന്ന തുക ഈടാക്കുകയും ചെയ്യും. ഇതിനായി ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടി ആവശ്യമായ പ്രീമിയം കേരളാ റോഡ് സുരക്ഷാ അഥോറിറ്റി ഫണ്ടിൽ നിന്നും നൽകും.
അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ഇൻഷുറൻസ് കമ്പനികൾ സൗജന്യ ആംബുലൻസ് സർവീസുകൾ ഏർപ്പെടുത്തുന്നതും അതിനുവേണ്ടി ടോൾ ഫ്രീ നമ്പരുകൾ നൽകുകയും ചെയ്യും. അപകടമരണടനിരക്ക് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി ഏർപ്പെടുത്തുന്ന സുരക്ഷാ വീഥി പദ്ധതി ആവശ്യമെങ്കിൽസംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ