manoramaonline.com
മലയാളം ഭാഷാ ബിൽ നിയമസഭ പാസാക്കി
by സ്വന്തം ലേഖകൻ
തിരുവനന്തപുരം∙
മലയാളം ഭാഷാ ബില്ലിന് നിയമസഭയുടെ അംഗീകാരം. സംസ്ഥാനത്ത് മലയാളം ഔദ്യോഗിക
ഭാഷയും, സാർവത്രികവുമാക്കാൻ സർക്കാർ നടത്തിയ വിപുല ചർച്ചകൾക്കു ശേഷം
തയാറാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയത്. കേരള ഔദ്യോഗിക ഭാഷകൾ നിയമം(1969)
അനുസരിച്ച്, ഇംഗ്ലിഷും മലയാളവും ഇവിടെ ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം,
സമഗ്ര മലയാളഭാഷാ നിയമം ഉണ്ടാക്കുകയാണു ബില്ലിന്റെ ലക്ഷ്യം. ബില്ലിന്
ഇക്കഴിഞ്ഞ നവംബറിൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.
ബിൽ
തയാറാക്കാനുള്ള മെമ്മോറാണ്ടം ആദ്യം നിയമ വകുപ്പിനു നൽകിയിരുന്നു. അവർ
തയാറാക്കിയ കരടു ബിൽ പെരുമ്പടവം ശ്രീധരൻ, ആർ. ഗോപാലകൃഷ്ണൻ, ഡോ. എം.ആർ.
തമ്പാൻ, മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ എന്നിവരടങ്ങിയ സമിതി
സൂക്ഷ്മപരിശോധന നടത്തി. തുടർന്നു പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം
വകുപ്പുകളുടെയും, ഹൈക്കോടതി റജിസ്ട്രാറുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു
ഭേദഗതി വരുത്തിയ കരടു ബിൽ നിയമ വകുപ്പിനു വീണ്ടും സമർപ്പിച്ചു. അവിടെ
നിന്നുള്ള നിർദേശപ്രകാരം, മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഭേദഗതി വരുത്തി. ഈ
അന്തിമ കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമസഭയുടെ
പരിഗണനയ്ക്ക് വച്ചത്.
സമഗ്ര മലയാള ഭാഷാ നിയമം വേണമെന്ന്് ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതി സർക്കാരിനോടു നേരത്തെ ശുപാർശ ചെയ്തിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയും ഈ നിയമം വേണമെന്നു തീരുമാനിച്ചിരുന്നു.
മലയാളം ഭാഷാ ബിൽ നിയമസഭ പാസാക്കി |
സമഗ്ര മലയാള ഭാഷാ നിയമം വേണമെന്ന്് ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതി സർക്കാരിനോടു നേരത്തെ ശുപാർശ ചെയ്തിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയും ഈ നിയമം വേണമെന്നു തീരുമാനിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ