12/17/2015

200 അടി നീളം 70 അടി ഉയരം; ജടായു പ്രതിമ ഒരുങ്ങി

mangalam.com

200 അടി നീളം 70 അടി ഉയരം; ജടായു പ്രതിമ ഒരുങ്ങി

കൊല്ലം : കേരള ടൂറിസത്തിന്‌ പുത്തനുണര്‍വാകാന്‍ ജടായു പാര്‍ക്ക്‌ ഒരുങ്ങുന്നു. പാര്‍ക്ക്‌ ജനുവരി 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കും. കൊല്ലം ജില്ലയിലെ ചടയമംഗലത്ത്‌ 65 ഏക്കറിലായി പൗരാണികതയെ സംരക്ഷിച്ചും സാഹസികരെ ആകര്‍ഷിച്ചുമാണ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നത്‌.
പാര്‍ക്കിന്റെ ആകര്‍ഷണങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌ ഭീമാകാരനായ ജടായു പ്രതിമയാണ്‌. രാമായണത്തില്‍ പ്രതിപാദിക്കപ്പെടുന്ന പക്ഷിയാണ്‌ ജടായു. 200 അടി നീളവും 150 അടി വിസ്‌താരവും 70 അടി ഉയരവുമുള്ള പ്രതിമ ലോകത്തിലേയ്‌ക്കുവെച്ച്‌ ഏറ്റവും വലിപ്പുള്ളതാണ്‌. അതോടൊപ്പം 6 ഡി തിയേറ്റര്‍ , ഡിജിറ്റല്‍ മ്യൂസിയം , അഡൈ്വഞ്ചര്‍ സോണ്‍ , ആയുര്‍വേദ സിദ്ധ കേവ്‌ റിസോര്‍ട്ട്‌ എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്‌.

200 അടി നീളം 70 അടി ഉയരം; കൊല്ലത്ത് ജടായു പ്രതിമ ഒരുങ്ങി

മലയാള സിനിമ സംവിധായകനും ശില്‍പ്പിയുമായ രാജീവ്‌ അഞ്ചലാണ്‌ പ്രതിമ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. 100 കോടിയാണ്‌ പദ്ധതിയുടെ ചെലവ്‌. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കായി പെയ്‌ന്റ് ബോള്‍ , ലേസര്‍ ടാഗ്‌ . റോക്ക്‌ ക്ലൈമ്പിങ്‌ എന്നിവയും ഒരുക്കിയിട്ടുണ്ട്‌. ബി. ഒ. ടി മാതൃകയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1