12/16/2015

കത്തിച്ചത് മോഡിയെ പൊള്ളിയത്‌ കോണ്‍ഗ്രെസ് പ്രവര്‍ത്തകര്‍ക്ക്

mangalam.com

നരേന്ദ്രമോഡിയെ കത്തിച്ചു; പൊള്ളലേറ്റ്‌ കോണ്‍ഗ്രസുകാര്‍ ആശുപത്രിയില്‍

mangalam malayalam online newspaper
ഷിംല: ഹിമാചല്‍ തലസ്‌ഥാനത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരേയുള്ള പ്രതിഷേധച്ചൂടില്‍ പൊള്ളലേറ്റത്‌ രണ്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌. ഷിംലയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ മോഡിക്കെതിരെ കോലം കത്തിക്കുന്നതിനിടെ തീയാളി പടര്‍ന്നുപിടിക്കുകയായിരുന്നു. പൊള്ളലേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലാക്കി. ഇവരുടെ നില ഗുരുതരമല്ല.
കോലംകത്തിക്കുന്നതിനിടയില്‍ കോലത്തിലേക്ക്‌ ഒഴിച്ച പെട്രോള്‍ സമീപത്ത്‌ നില്‍ക്കുന്നവരുടെ ദേഹത്തേക്ക്‌ വീഴുകയും തീ പടരുകയുമായിരുന്നു. അതോടെ മുദ്രാവാക്യങ്ങള്‍ മുറവിളിയായി മാറുകയായിരുന്നു. തീ കത്തുന്നത്‌ കണ്ട്‌ മറ്റുള്ളവര്‍ അലറിക്കൊണ്ട്‌ ഓടുകയും ചെയ്‌തു. നാഷണല്‍ ഹെറാള്‍ഡ്‌ വിഷയത്തില്‍ ബിജെപി കൊണ്ടുവന്ന ആരോപണത്തിലായിരുന്നു അണികളുടെ പ്രതിഷേധം.
മോഡിയുടെ കേരളസന്ദര്‍ശനത്തിലും പ്രതിഷേധം വിവാദമായി. മോഡി പ്രസംഗിച്ച വേദി കെ.എസ്‌.യൂ. പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച്‌ ശുദ്ധീകരിക്കാന്‍ നടത്തിയ ശ്രമം കല്ലേറിലും കലാശിച്ചു. രണ്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റ്‌ സംഭവം . ഇന്നലെ വൈകുന്നേരം എം ജി റോഡിലായിരുന്നു അരങ്ങേറിയത്‌. മോഡി പ്രസംഗിച്ച നടുവിലാലില്‍ ചാണകവെള്ളം തളിക്കാന്‍ കെഎസ്‌യു നടത്തിയ ശ്രമത്തിന്‌ എതിരേ യുവമോര്‍ച്ചയും സംഘപരിവാറും രംഗത്ത്‌ വരികയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1