12/24/2015

എല്ലാ ലാപ്ടോപ്പും ടച്ച് സ്ക്രീനാക്കാം,

manoramaonline.com

എല്ലാ ലാപ്ടോപ്പും ടച്ച് സ്ക്രീനാക്കാം, വഴിയുണ്ട്!

by സ്വന്തം ലേഖകൻ
ടച്ച് സ്ക്രീൻ സാങ്കേതിക സംവിധാനമില്ലാത്ത ലാപ്ടോപ്പുകൾ ടച്ച് സ്ക്രീനാക്കാൻ പുതിയ ഡിവൈസ് വരുന്നു. നിലവിലെ ലാപ്ടോപ്പ് അഴിച്ചുമാറ്റാതെ തന്നെ ടച്ച് സ്ക്രീനാക്കി മാറ്റാൻ സാധിക്കുമെന്നതാണ് ഈ ഡിവൈസിന്റെ പ്രത്യേകത. എയര്‍ബാര്‍ എന്ന യുഎസ്ബി ഡിവൈസ് ഉപയോഗിച്ചാണ് ലാപ്ടോപ്പുകളുടെ സ്ക്രീൻ ടച്ചാക്കാൻ സാധിക്കുക.
ടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടിത്തമാണിതെന്നാണ് ടെക്ക് നിരീക്ഷകർ വിലയിരുത്തുന്നത്. നിയോനോഡെ എന്ന കമ്പനിയാണ് ടച്ച് സ്ക്രീനിനു വേണ്ട എയര്‍ബാര്‍ ഡിവൈസ് വികസിപ്പിച്ചെടുത്തത്. അടുത്ത വർഷം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിൽ പുതിയ ഉപകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.
സ്ക്രീനിന്റെ വീതിയോളം നീളമുള്ള സ്‌കെയില്‍ രൂപത്തിലുള്ള എയര്‍ബാര്‍ ലാപ്ടോപ്പിന്റെ സ്‌ക്രീനിന്റെ തഴെ ഘടിപ്പിച്ചാൽ ടച്ചായി പ്രവർത്തിക്കും. സ്കെയിൽ പോലുള്ള എയർബാർ ലാപ്ടോപ്പുമായി ബന്ധിപ്പിക്കുമ്പോൾ പ്രകാശത്തിന്റെ സഹായത്തോടെയാണ് ടച്ച് സ്ക്രീൻ പ്രവര്‍ത്തിക്കുക.
ഇത് പ്രവർത്തിക്കാൻ പ്രത്യേകം സോഫ്റ്റ്‌വയർ വേണ്ട. വിന്‍ഡോസ് 7, 8, 10 ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായ ബന്ധിപ്പിച്ച് ടച്ചായി പ്രവർത്തിപ്പിക്കാം. ഡിവൈസിനു പ്രതീക്ഷിക്കുന്ന വില 50 ഡോളറാണ്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 49 ഡോളറിന് ലഭിക്കും.
അതേസമയം, ചില ഡിസ്പ്ലേകളിൽ ഈ ഡിവൈസ് ബന്ധിപ്പിക്കാന്‍ തത്ക്കാലം സാധ്യമല്ലെന്നാണ് അറിയുന്നത്. 15.6 ഇഞ്ച് ലാപ്ടോപ്പ് സ്ക്രീനുകളിൽ ടച്ച് സ്ക്രീനാക്കാനാക്കനേ നിലവിലെ എയര്‍ബാര്‍ ഡിവൈസിനു സാധിക്കൂ. ആപ്പിൾ ലാപ്ടോപ്പുകളിൽ വരെ എയർബാർ സപ്പോർട്ട് ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1