12/25/2015

NAMUKKU


ഇന്ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് .ശരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? .ലണ്ടനിലെ കൈകളില്‍ നിന്നും കണ്ടവന്റെ കൈകളിലേക്ക് അധികാരം കൈ മാറി കിട്ടിയെന്നല്ലാതെ ഇന്ത്യയിലെ സാധാരണക്കാരായ ജനങള്‍ക്ക് എന്ത് നേട്ട മാണ്‌ ഉണ്ടായിട്ടുള്ളത് .എല്ലാവര്‍ക്കും നേതാവായി ഭരണത്തില്‍ വിലസണം എന്നൊരു ചിന്ത മാത്രമേ ഉള്ളു  അതിനു വേണ്ടി അവര്‍ ജനങ്ങളെ തമ്മിലടിപ്പിക്കും  ജാതീയമായും സാമ്പത്തികമായും വര്‍ഗീയമായും ഭാഷാപരമാ യും എന്തിനേറെ അവര്‍ തീവ്ര വാദികള്‍ ആയിപ്പോലും കൂടുകൂടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു . അങ്ങനെ  അധികാരത്തില്‍ തുടരാന്‍ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കുന്നു .                                                  ഇപ്പോള്‍ അഴിമതി വളര്‍ന്നു വളര്‍ന്നു ഹിമാലയതെക്കളും ഉയരത്തില്‍ എത്തിയിരിക്കുന്നു . ഏതൊരു ഓഫീസില്‍ പോലും അഴിമതി ഇല്ലാതെ കാര്യങ്ങള്‍ നടക്കാതായി , നടത്താതായി .യുപ്പി യിലെ മന്ത്രി പോലും പറഞ്ഞിരിക്കുന്നത് ഗവ ;ഉദ്യോഗസ്ഥന്‍ മാരോട് അഴിമതി നടത്തിക്കോള് എന്നാണ് . കാരണം താഴെ അഴിമതി ഉണ്ടങ്കിലെ മന്ത്രി തലത്തില്‍ അഴിമതി നടത്തി ഇന്ത്യയെ വില്കാന്‍ പറ്റുകയുള്ളു . അന്നാ കസേരയിലിരുന്നവരും ( സ്വതത്ര്യത്തിനു മുന്‍പ് ) ഇന്നാ കസേരയിലിരിക്കുന്നവരും (സ്വാതന്ത്ര്യത്തിനു ശേഷം )തമ്മില്‍ മാറ്റമില്ലാ എന്നാണ്സ്വാതത്ര്യ സേനാനി  അണ്ണാ ഹസാരെ നമ്മള്‍ക് കാണിച്ചു തന്നത് . അതിന്‍റെ ഫലമാണ് നവംബര്‍ മുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന സേവനാവകാശം അത് ഇരുപത്തിരണ്ടു  ഇനമേ ഉള്ളു മറ്റു പല സംസ്ഥാനങ്ങളും നൂറില്‍ അധികം ഇനങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട് ..ഇത് പോലും ലഭിക്കാനുള്ള സഹാജര്യം വന്നത് ജനങ്ങള്‍ക്ക്‌ ബോധം വരുന്നുണ്ട് അവര്‍ സങ്കടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് .ജനങ്ങള്‍ക്ക് അധികാരം വന്നാല്‍ മാത്രമേ സ്വാതന്ത്ര്യം  പൂര്‍ണമാകുകയുള്ളൂ .                                                                                                                              മറ്റൊരു കാര്യം ഇവടെ ഇപ്പോള്‍ എല്ലാം ജാതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത് . ഇന്ന ജാതിക്കു ഇത്ര മന്ത്രി ,ഇന്ന ജാതിക്കു ഇത്ര സ്കൂള് , ഇന്ന ജാതിക്കു ഇത്ര ജോലി അങ്ങനെ എല്ലാം എല്ലാം . ജാതി പറയുന്നവര്‍ക് മാത്രം , അല്ലാത്തവര്‍ക്ക് ഒന്നും ഇല്ല അത് പോര സ്വാതന്ത്ര്യം പൂര്‍ണതയിലെത്താന്‍ ജാതി ഉണ്ടായാലും ഇല്ലങ്കിലും ജാതി ചോതിച്ചാലും ചോതിചില്ലങ്കിലും ജാതി പറഞ്ഞാലും പറഞ്ഞില്ലങ്കിലും  എല്ലാവര്‍ക്കും തുല്യ നീതി കൊടുത്തിരിക്കണം , കിട്ടിയിരിക്കണം , എങ്കിലേ സ്വാതന്ത്ര്യംസ്വതന്ത്ര്യമാകൂ                                                                                                                   ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് പോയി സമാധാനമായി  താമസിക്കുന്നതിനും ജോലി എടുക്കുന്നതിനും സഹാജര്യവും സ്വാതന്ത്ര്യവും ഉണ്ടങ്കില്‍ മാത്രമേ സ്വാതന്ത്ര്യം സ്വാതന്ത്ര്യ മാവുകയുള്ളൂ                                                                              കേന്ദ്ര  സര്‍കാരുകളെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ ഉള്ള സംസ്ഥാനത്തിന് മാത്രമേ  കേന്ദ്ര സര്‍കാരില്‍ നിന്നും  ട്രെയിനുകള്‍ കിട്ടുകയുള്ളൂ , വ്യവസായങ്ങള്‍ കിട്ടുകയുള്ളൂ , റേഷന്‍ അരി കിട്ടുകയുള്ളൂ ,റോഡുകള്‍ കിട്ടുകയുള്ളൂ , പദ്ധതികള്‍ കിട്ടുകയുള്ളൂ , സാമ്പത്തിക പാക്കേജുകള്‍ കിട്ടുകയുള്ളൂ എന്ന് വന്നാല്‍ സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് കാര്യമില്ല . എല്ലാവര്‍ക്കും തുല്യമായി, എല്ലാവരെയും തുല്യരായി കണ്ടാല്‍ മാത്രമേ സ്വാതന്ത്ര്യം സ്വതന്ത്ര്യമാവുകയുള്ളൂ                                      ഇങ്ങനെ എല്ലാം നോക്കുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ ? ഇതാണോ സ്വാതന്ത്ര്യം . ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1