വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു
ന്യൂഡൽഹി: എം.എൽ.എമാർക്ക് 400 ശതമാനം ശമ്പള വർദ്ധന ശുപാർശ ചെയ്യുന്ന ബില്ല് ഡൽഹി നിയമസഭ പാസാക്കി. അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പെൻഷനും അടക്കം വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്യുന്ന ബില്ല് കേന്ദ്രത്തിന്രെ അനുമതിയ്ക്കായി അയയ്ക്കും. അതേസമയം, ആംആദ്മി സർക്കാർ പൊതുഖജനാവിലെ പണം ധൂർത്തടിയ്ക്കുകയാണെന്ന് ആരോപിച്ച് ബില്ലിന്രെ വോട്ടെടുപ്പ് ബി.ജെ.പി എം.എൽ.എമാർ ബഹിഷ്‌കരിച്ചു .
അടിസ്ഥാന ശമ്പളം പന്ത്രണ്ടായിരം രൂപയിൽ നിന്ന് അൻപതിനായിരം രൂപയാക്കി വർദ്ധിപ്പിക്കാനാണ് ബില്ലിൽ ശുപാർശ. മറ്റ് ആനുകൂല്യങ്ങളും കൂടി ചേർന്ന് പ്രതിമാസം 210,000 രൂപയോളം എം.എൽ.എമാർക്ക് ലഭിക്കും. അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം 88,000 രൂപയാണ് എം.എൽ.എമാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് നാലിരട്ടിയായാണ് വർദ്ധിപ്പിക്കുന്നത്. ബില്ല് കേന്ദ്രം അംഗീകരിച്ചാൽ അംഗങ്ങൾ ഏറ്റവും അധികം ശമ്പളം പറ്റുന്ന നിയമസഭയാകും ഡൽഹി. പാർലമെന്റ് അംഗങ്ങൾ കെപ്പറ്റുന്നതിനേക്കാൾ വേതനമാകും ഡൽഹി എം.എൽ.എമാർക്ക് ലഭിക്കുക.
എം.എൽ.എമാർ അവരുടെ മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് ശമ്പളം വർദ്ധിപ്പിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. മുൻ ലോക്‌സഭാ സെക്രട്ടറി പി.ഡി.റ്റി. ആചാര്യ അദ്ധ്യക്ഷനായ മൂന്നംഗ ബെച്ചിന്രെ നിർദ്ദേശങ്ങളെല്ലാം അംഗീകരികൊണ്ടാണ് ബില്ലിന് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ശമ്പളം ജീവിതച്ചെലവുകൾക്ക് ഒട്ടും തികയുന്നില്ലെന്നും ശമ്പളം പരിഷ്‌കരിക്കണമെന്നും ഒരും സംഘം ഭരണകക്ഷി എം.എൽ.എമാർ ജൂലായിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചത്. എ.എ.പിയുടെ എം.എൽ.എമാരിൽ ഭൂരിപക്ഷവും മറ്റ് ജോലികൾ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവരാണ്.
അതേസമയം, മുൻസിപ്പൽ കോർപ്പറേഷനുകളിലെ ശുചീകരണ തൊഴിലാളികൾ ന്യായമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുമ്പോൾ അതു പരിഗണിക്കാതെ എം.എൽ.എമാരുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്രെ നീക്കം അപലപനീയമാണെന്ന് സഭ വിട്ടിറങ്ങിയ ബി.ജെ.പി എം.എൽ.എമാർ പറഞ്ഞു. നാലിരട്ടി വർധനയിലൂടെ എ.എ.പി സർക്കാർ പൊതുഖജനാവിലെ പണം ധൂർത്തടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദ്ര ഗുപ്ത കുറ്റപ്പെടുത്തി. ശമ്പള വർധനയെ വിമർശിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് മാക്കനും രംഗത്തു വന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ