12/04/2015

ആഗോളതാപനം ഭൂമിയിലെ ഓക്സിജന്റെ അളവ് കുറയ്ക്കും

ആഗോളതാപനം ഭൂമിയിലെ ഓക്സിജന്റെ അളവ് കുറയ്ക്കും
ലണ്ടൻ : ആഗോളതാപനം ഭൂമിയിലെ ഓക്സിജന്റെ അളവ് കുറയാൻ കാരണമാകുമെന്ന് പഠനം. ബ്രിട്ടനിലെ ലീസെസ്റ്റർ സർവകലാശാലയിലെ സംഘത്തിന്റെതാണ് ഈ കണ്ടെത്തൽ. സമുദ്രങ്ങളിലെ ചൂട് വർധിക്കുന്നതാണ് ഓക്സിജന്റെ അളവ് കുറയുന്നതിന് കാരണമാകുക. നേരത്തെ ആഗോളതാപനം കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുമെന്നായിരുന്നു കണ്ടത്തെൽ.


സമുദ്രജല ഊഷ്മാവ് ആറു ഡിഗ്രി സെൽഷ്യസ് ആയാൽ സമുദ്രത്തിൽ ഓക്സിജന്റെ അളവിൽ വ്യതിയാനം വരുമെന്നാണ് പഠനത്തിൽ പറയുന്നത്. ഈ നില തുടർന്നാൽ 2100ഓടെ ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു. അന്തരീക്ഷത്തിലെ ഓക്സിജന്റെ മൂന്നിൽ രണ്ടുഭാഗവും ഉൽപാദിപ്പിക്കപ്പെടുന്നത് സമുദ്രത്തിൽ നിന്നാണ്.

ആഗോളതാപനം കാരണം അന്റാർട്ടിക് മേഖലയിലെ മഞ്ഞുപാളികൾ ഉരുകി പ്രളയത്തിന് സാധ്യതയുണ്ടെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ പ്രധാന നിഗമനം. എന്നാൽ, അതിലേറെ ദുരന്തമാണ് ഭൂമിയിലെ ജീവജാലങ്ങളെ കാത്തിരിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയ സെർജി പെട്രോവ്സ്കി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1