അമേരിക്കയുടെ
ജിപിഎസ് ഉപേക്ഷിച്ച് ഇന്ത്യ മറ്റൊരു നാവിഗേഷൻ സംവിധാനം പരീക്ഷിക്കുന്നു.
വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ( ജിപിഎസ്) നിലവിൽ
മിക്ക സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്. എന്നാൽ രാജ്യത്തെ മൊബൈൽ
ഉപയോക്താക്കൾക്കായി മറ്റൊരു നാവിഗേഷൻ സംവിധാനം ഉടനെ വരുമെന്നാണ്
അറിയുന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം( ഐആർഎൻഎസ്എസ്)
എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ചു ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. നാവിഗേഷനും റേഞ്ചിങ്ങിനുമായി ഐഎസ്ആർഒ വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഐആർഎൻഎസ്എസ്. ഈ പദ്ധതി മുന്നിൽകണ്ട് 2013 ജൂലൈ 1നാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.
അടുത്ത വർഷത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മുതിർന്ന ശാസ്ത്രജ്ഞരും ടെക്ക് കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും. ഹാൻഡ്സെറ്റുകളിൽ പ്രത്യേകം ഘടിപ്പിച്ച ഹാർഡ്‌വയറിന്റെ സഹായത്തോടെ 7 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിക്കാനാകും. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വയറുകളും ഉപയോഗിച്ചേക്കും
അടുത്ത വർഷം മാർച്ച് മാസത്തോടെ ഏഴു ഉപഗ്രഹങ്ങളും പ്രവർത്തനസജ്ജമാകുമെന്നാണ് റിപ്പോർട്ട്. ജിപിഎസിനു സമാനമായി ലോകത്ത് എവിടെയും ലഭ്യമാകുന്ന രീതിയിലാണ് IRNSS സംവിധാനവും നടപ്പിലാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ