12/11/2015

അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടാം: സുപ്രീംകോടതി

അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടാം: സുപ്രീംകോടതി

വെബ് ഡെസ്‌ക്
December 11, 2015
ന്യൂദല്‍ഹി: അഴിമതിക്കാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. അഴിമതി തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരാനും സര്‍ക്കാരിന് കഴിയും ജസ്റ്റിസുമായ ദീപ് മിശ്ര, പ്രഫുല്ല സി പാന്ത് എന്നിരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
അഴിമതിയിലൂടെ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ, വസതികള്‍ അടക്കമുള്ള സ്വത്ത് കോടതി വിധിക്കുമുന്‍പ് കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയ ബീഹാര്‍, ഒഡീഷ സര്‍ക്കാരുടെ നടപടി സുപ്രീംകോടതി ശരിവെച്ചു.
നിയമത്തില്‍ അപാകതകളില്ല. ഇതിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ തള്ളി പരമോന്നത നീതി പീഠം വ്യക്തമാക്കി. അഴിമതി ദേശീയ സാമ്പത്തിക ഭീകരതയാണ്. ശക്തമായ, വ്യത്യസ്ഥമായ നിയന്ത്രണം ആവശ്യമുള്ള സാമൂഹ്യ ദുരന്തമാണ് അഴിമതി. അതിനാലാണ് നിയമസഭകള്‍ കടുത്ത വ്യവസ്ഥകള്‍ ഉള്ള പ്രത്യേകതരം നിയമങ്ങള്‍ കൊണ്ടുവരുന്നത് – കോടതി ചൂണ്ടിക്കാട്ടി.
അവിഹിത മാര്‍ഗത്തിലൂടെ ചിലര്‍ സ്വത്ത് വാരിക്കൂട്ടുന്നത് സത്യസന്ധരുടെ കഴിവിനെയാണ് തകര്‍ക്കുന്നത്. അത്തരക്കാര്‍ എങ്ങനെയാണ് കഷ്ടപ്പെടുന്നതെന്ന് ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട്. അഴിമതിയോട് ഒരുതരത്തിലുമുള്ള സഹിഷ്ണുത വേണ്ട. രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ക്രിമിനല്‍ കുറ്റങ്ങളും അഴിമതിയും ജാതീയതയും ഒന്നും ഇല്ലാത്തവര്‍ തങ്ങളെ ഭരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
അഴിമതിയുടെ തോത് നിശ്ചയിക്കാനാവില്ല എന്തെന്നാല്‍ അഴിമതി സമൂഹത്തെ നശിപ്പിക്കുന്നു, മാസൂഹക്രമം തകര്‍ക്കുന്നു. പുരോഗതി നശിപ്പിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ക്കുന്നു – കോടതി ഉത്തരവില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1