12/11/2015

പ്രവാസികള്‍ക്ക് നാട്ടില്‍ പ്രതീക്ഷ നടാം

വേണ്ടത് തളരാത്തമനസ്സും അധ്വാനിക്കാനുള്ള സന്നദ്ധതയും


ദോഹ:
 വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലിചെയ്ത് തിരിച്ച് പോകുന്നവര്‍ക്ക് സ്വയംതൊഴില്‍ വായ്പയുമായി നോര്‍ക്ക പദ്ധതി. വ്യാപാരം, കൃഷി, കോഴി വളര്‍ത്തല്‍ തുടങ്ങിയവയ്ക്കായി 20 ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. വായ്പാത്തുകയുടെ 15 ശതമാനം സബ്‌സിഡിയായി നല്‍കും. പത്ത് ശതമാനമാണ് പലിശ. എന്നാല്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശയിളവ് ലഭിക്കും. 
പദ്ധതിപ്രകാരം വായ്പയെടുക്കുന്നവര്‍ തുടങ്ങുന്ന സംരംഭങ്ങള്‍ നോര്‍ക്ക റൂട്‌സില്‍ രജിസ്റ്റര്‍ചെയ്യണം. നോര്‍ക്ക റൂട്‌സ് സി.ഇ.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പരിശോധനയ്ക്കുശേഷമാണ് വായ്പനല്‍കുക. വായ്പാച്ചട്ടം അനുസരിച്ചുള്ള സബ്‌സിഡി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കാകും നിക്ഷേപിക്കുക. ഈ തുക വായ്പയടച്ച് തീരുന്ന മുറയ്ക്ക് ഉപഭോക്താവിന് ലഭിക്കും. മൂലധനമാക്കുകയും ചെയ്യാം. സബ്‌സിഡി തുകയില്‍ ബാങ്കുകള്‍ പലിശയീടാക്കില്ല. രണ്ട് ലക്ഷം രൂപയാണ് പരാമാവധി സബ്‌സിഡി. 

വായ്പ അനുവദിച്ച് അഞ്ചുവര്‍ഷത്തെ കാലയളവില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കണം. വായ്പയുടെ പത്തുശതമാനമാണ് സബ്‌സിഡിയായി അനുവദിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.ഇ.) എന്നപേരിലുള്ള പദ്ധതിയുടെ തലവന്‍ നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. കാര്‍ഷിക അനുബന്ധ സംരംഭങ്ങളും ഇന്‍ലാന്‍ഡ് ഫിഷ് ഫാമിങ്, ഡയറി ഫാമിങ്, ഫാം ടൂറിസം, ഹോര്‍ട്ടികള്‍ച്ചര്‍, ഫ്‌ളോറിക്കള്‍ച്ചര്‍ തുടങ്ങിയ പദ്ധതികള്‍ വായ്പയ്ക്ക് അര്‍ഹമാണ്. 
വ്യാപാരം, റിപ്പയര്‍ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ഹോം സ്റ്റേ, ടാക്‌സി സര്‍വീസുകള്‍, മര വ്യവസായം, സലൂണുകള്‍, പേപ്പര്‍ കപ്പ്, ചന്ദനത്തിരി നിര്‍മാണം ഐ.ടി. ഹാര്‍ഡ്വെയറുകള്‍ എന്നിവ നിര്‍മിക്കാനുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും. സര്‍ക്കാറില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ലഭിക്കേണ്ട രേഖകള്‍ വായ്പലഭിക്കുന്നതിന് സമര്‍പ്പിക്കണം. പുതിയതായി 2016 ജനവരി ഒന്ന് മുതല്‍ക്ക് വായ്പയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനിലൂടെ സ്വീകരിക്കും. കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകളുമായി നോര്‍ക്ക റൂട്ട്‌സ് ഈ പദ്ധതിയനുസരിച്ച് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വായ്പയ്ക്കുള്ള അപേക്ഷാ ഫോറം ലഭിക്കും. നോര്‍ക്ക റൂട്ടസ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം, 695014 എന്ന വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0471 2770500.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1