manoramaonline.com
യുപിയില്‍ ഭീമൻ പറക്കും തളിക കണ്ടു?
by സ്വന്തം ലേഖകൻ
അന്യഗ്രഹ
ജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള വാർത്തകൾക്ക് ഇപ്പോഴും
കുറവില്ല. എന്നാൽ അത്തരമൊരു വാർത്ത കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ നിന്നും
വന്നു. യുപിയിലെ ഗോരഖ്പൂരില്‍ ആകാശത്ത് പറക്കുംതളിക കണ്ടതായി ചിലർ
വാദിക്കാൻ തുടങ്ങിയതോടെ വിഷയം സോഷ്യൽമീഡിയയും ഏറ്റെടുത്തു. ചിലർ ഇതിന്റെ
ചിത്രം പകർത്തിയും പുറത്തുവിട്ടു.
എന്നാൽ പറക്കുംതളികയ്ക്ക് വ്യക്തമായ സ്ഥിരീകരണം എവിടെനിന്നും വന്നിട്ടില്ല. റിങ്കു എന്നയാളാണ് പറക്കുംതളിക കണ്ടെന്ന് ആദ്യം പറഞ്ഞത്. ഇതിനിടെ കാണ്‍പൂരിലും ലക്‌നൗവിലും സമീപ പ്രദേശങ്ങളിലും പറക്കുംതളിക കണ്ടെന്ന വാര്‍ത്തകൾ പ്രചരിച്ചു. പറക്കുംതളികയുടെതെന്ന് പറഞ്ഞ് ചില ചിത്രങ്ങള്‍ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കാൻ തുടങ്ങിയതോടെ ജനം പരിഭ്രാന്തരായി.
അന്യഗ്രഹങ്ങളിൽ നിന്ന് ഭൂമിയിലേക്ക് വരുന്നവരുണ്ടെന്നും അവരുടെ വാഹനമാണ് പറക്കുംതളികയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. ചില ഹോളിവുഡ് സിനിമകളിലും കഥകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന പറക്കുംതളിക ഇപ്പോൾ സ്ഥിരമായി വാർത്തയാകുന്നുണ്ട്.
എന്നാൽ ശാസ്ത്ര റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഇന്നേവരെ പറക്കുംതളികയോ സമാനമായ വാഹനമോ കണ്ടെത്തിയിട്ടില്ല. വെളുത്ത ഒരു തളിക ആകാശത്ത് കറങ്ങുന്നത് കണ്ടെന്നാണ് പറയുന്നത്. ചിത്രങ്ങള്‍ ഗോരഖ്പൂര്‍ സര്‍വകലാശാലയിലെ ഗവേഷകർ പരിശോധിക്കുന്നുണ്ട്.

Tuesday 01 December 2015 01:51 PM IST
by സ്വന്തം ലേഖകൻ
UFO_IMG...
Read more at: http://www.manoramaonline.com/technology/science/ufo-up-fake.html

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ