12/03/2015

കടലില്‍ മൃതദേഹങ്ങളുമായി 12 ബോട്ട്: ദുരൂഹത നീങ്ങാതെ ജപ്പാന്‍

കടലില്‍ മൃതദേഹങ്ങളുമായി 12 ബോട്ട്: ദുരൂഹത നീങ്ങാതെ ജപ്പാന്‍

ടോക്യോ: മൃതദേഹങ്ങളുമായി ജപ്പാന്‍ തീരത്തണയുന്ന ബോട്ടുകള്‍ ദുരൂഹതപരത്തുന്നു. രണ്ടുമാസത്തിനിടെ ഇത്തരത്തില്‍ 12 ബോട്ടുകളാണ് ജപ്പാന്‍ കടലില്‍ കണ്ടെത്തിയത്.
മരത്തില്‍ നിര്‍മിച്ച ഈ ബോട്ടുകളില്‍നിന്ന് അഴുകിയ 22 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജപ്പാന്‍ തീരദേശസേന പറഞ്ഞു. മൃതദേഹങ്ങളില്‍ പലതും ദ്രവിച്ച് അസ്ഥികൂടമായിട്ടുണ്ട്. രണ്ടു മൃതദേഹത്തില്‍ തലവേര്‍പെട്ട നിലയിലാണ്. ഒരു ബോട്ടില്‍നിന്നു മാത്രം ആറു തലയോട്ടികളാണു കണ്ടെടുത്തത്.

മൃതദേഹങ്ങളുമായി ഒക്ടോബറിലാണ് ആദ്യബോട്ട് ജപ്പാന്‍തീരത്തു കണ്ടത്. നവംബറില്‍ 11 എണ്ണംകൂടി എത്തുകയായിരുന്നു.
ഇത്രയും ബോട്ടുകള്‍ എവിടെനിന്നെത്തിയെന്നാണ് തീരസേനയെ കുഴക്കുന്നത്. ഉത്തരകൊറിയന്‍ ഭാഗത്തുനിന്ന് വരുന്നതിനാല്‍ ആ രാജ്യത്തുനിന്നുള്ളതാവാമെന്നാണ് നിഗമനം. മീന്‍പിടിക്കാന്‍ പോയ ബോട്ടുകളാണ് ഇവയെന്നും കരുതുന്നു. രണ്ടെണ്ണം മീന്‍പിടിത്തബോട്ടുകളാണെന്ന് തിരിച്ചറിഞ്ഞു. ചിലതില്‍നിന്ന് മത്സ്യങ്ങളും കണ്ടെടുത്തു. കൊറിയന്‍ പതാകയ്ക്കു സമാനമായ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1