12/09/2015

അശ്രദ്ധ, അതു മാത്രം മതി വാഹന ഇൻഷുറൻസ് പോകാൻ

manoramaonline.com

അശ്രദ്ധ, അതു മാത്രം മതി വാഹന ഇൻഷുറൻസ് പോകാൻ

by സ്വന്തം ലേഖകൻ
വാഹന ഇൻഷുറൻസ് എടുത്താൽ പിന്നെ എല്ലാമായി എന്നു വിശ്വസിക്കുന്നവരാണ് നാം. മോഷണം പോയാലും, അപകടം പറ്റിയാലുമെല്ലാം നമുക്കു വരുന്ന നഷ്ടങ്ങൾ ഇൻഷുറൻസ് കമ്പനി നികത്തും. ഒരു പരിധി വരെ ഇതു ശരിയാണ്. എന്നാൽ ഉപഭോക്താവിന്റെ അശ്രദ്ധ മൂലം സംഭവിക്കുന്ന അപകടങ്ങൾക്കോ വാഹന മോഷണത്തിനോ ഇൻഷുറൻസ് കമ്പനി ഉത്തരവാദിയല്ല എന്നു വിധിച്ചിരിക്കുകയാണ് ഡൽഹി ജില്ലാ കോടതി.
ലോറി മോഷണം പോയിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കാണിച്ച് ഡൽഹി സ്വദേശി ജമുൻ പാണ്ഡേ നൽകിയ പരാതിയിന്മേലാണ് ഈ വിധി വന്നിരിക്കുന്നത്. ലോറി ഡ്രൈവർ രാം നന്ദൻ താക്കോൽ വാഹനത്തിൽ മറന്നു വെച്ചതിനാലാണ് ലോറി മോഷണം പോയതെന്നും അതിന് തങ്ങൾ ഉത്തരവാദികളല്ലെന്നുമുള്ള എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ വാദം അംഗീകരിച്ചാണ് കോടതി ഇത്തരത്തിൽ വിധി പ്രഖ്യാപിച്ചത്.
2013 ഒക്ടോബർ 25 ന് വാഹനം നഷ്ടപ്പെട്ടതിനെ തുടർന്ന് 6.2 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമുൻ പാണ്ഡെ കോടതിയെ സമീപിച്ചത്. എന്നാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നും, ഉടമയുടെ അശ്രദ്ധ മൂലം സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനികളുടെ മേൽ കെട്ടി വെയ്ക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1